2016, ജൂൺ 28, ചൊവ്വാഴ്ച
Pay Revision Arrear Calculator by AlRahiman
പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം 2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള ശമ്പള കുടിശ്ശിക 01/04/2017, 01/10/2017, 01/04/2018, 01/10/2018 എന്നിങ്ങനെയുള്ള തിയ്യതികളില്‍ നാല് തുല്യ ഗഡുക്കളായി പണമായി നല്‍കുന്നതാണ്. ഇതിന്‍റെ ഭാഗമായി കേരള ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് 19/05/2016 ന് പുറപ്പെടുവിച്ച 46/2016 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം ഓരോ ഉദ്യോഗസ്ഥനും ശമ്പള പരിഷ്കരണത്തിന്‍റെ ഭാഗമായി നല്‍കേണ്ടി വരുന്ന കുടിശ്ശികയുടെ പ്രൊഫോര്‍മ തയ്യാറാക്കി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും അതിന്‍റെ ഒരു കണ്‍സോളിഡേറ്റഡ് സ്റ്റേറ്റ്മെന്‍റ് 2016 ജൂണ്‍ 30 നകം അതത് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് നല്‍കുകയും വേണം. ഈ പ്രൊഫോര്‍മയും അനുബന്ധ സ്റ്റേറ്റ്മെന്‍റുകളും തയ്യാറാക്കുന്നതിനുള്ള PAY REVISION ARREAR CALCULATOR എന്ന എക്സല്‍ സോഫ്റ്റ്‍വെയര്‍ പരിചയപ്പെടുത്തുന്നു.
സോഫ്റ്റ്‍വെയറില്‍ 2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള ഓരോ മാസങ്ങളിലെയും പ്രീ റിവൈസ്ഡ് സ്കെയിലില്‍ നമ്മള്‍ വാങ്ങിയ ശമ്പളത്തിന്‍റെയും പേ-ഫിക്സ് ചെയ്തതനുസരിച്ച് നമുക്ക് കിട്ടേണ്ടിയിരുന്ന ശമ്പളത്തിന്‍റയും വിവരങ്ങള്‍ നല്‍കിയാല്‍ മാത്രം മതി. വാങ്ങിയ ശമ്പളത്തിന്‍റെ വിവരം എന്‍റ് ചെയ്യുമ്പോള്‍ നമ്മള്‍ അതത് മാസം വാങ്ങിയതും പിന്നീട് ആ മാസങ്ങളിലെ അരിയര്‍ വല്ലതും വാങ്ങിയിട്ടുണ്ടെങ്കില്‍ അതും കൂടി ചേര്‍ത്താണ് നല്‍കേണ്ടത്. അത് പോലെ ഒരു മാസത്തില്‍ തന്നെ രണ്ട് തരത്തിലുള്ള ബേസിക് സാലറി വാങ്ങിയിട്ടുണ്ടെങ്കില്‍ ഓരോ ബേസിക് സാലറിയിലും വാങ്ങിച്ച ദിവസങ്ങള്‍ക്കനുസരിച്ച് സാലറി കണക്കാക്കി രണ്ടിന്‍റെയും തുകയാണ് എന്‍റര്‍ ചെയ്യേണ്ടത്. ഉദാഹരണമായി 2015 ജനുവരി മാസത്തില്‍ 20/01/2015 വരെ ഒരാളുടെ ബേസിക് 22,920 ഉം21/01/2015 മുതല്‍ അദ്ദേഹത്തിന്‍റെ ബേസിക് 23,480 ഉം ആണെങ്കില്‍ 2015 ജനുവരി മാസത്തിലെ ബേസിക് സാലറിയുടെ കോളത്തില്‍ 23119 എന്നാണ് ചേര്‍ക്കേണ്ടത്. അതായത് (22920 x 20/31) + (23480 x 11/31) = (14787 + 8332) = 23119. അപ്പോള്‍ റിവൈസ്ഡ് സാലറിയും ഇതു പോലെ കണക്കാക്കിയാണ് എന്‍റര്‍ ചെയ്യേണ്ടത് HRA യില്‍ വ്യത്യാസം വരുന്നുണ്ടെങ്കില്‍ അതും ഈ രീതിയില്‍ തന്നെയാണ് എന്‍റര്‍ ചെയ്യേണ്ടത്. ഡി.എ സ്വമേധയാ കാല്‍ക്കുലേറ്റ് ചെയ്ത് വരും. അതും നേരത്തെ പറഞ്ഞ പോലെ അതത് മാസം വാങ്ങിയതും പിന്നീട് ഡി.എ അരിയറുകള്‍ നല്‍കുമ്പോള്‍ പി.എഫി ല്‍ ലയിപ്പിച്ചതും അടക്കമുള്ള ആകെ ശതമാനമാണ് കാല്‍ക്കുലേറ്റ് ചെയ്യുക.
ലീവ് സറണ്ടറിന്‍റെ കുടിശ്ശികയും കാല്‍ക്കുലേറ്റ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. ലീവ് സറണ്ടര്‍ 2014-15, 2015-16 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലേത് പ്രത്യേകം പ്രത്യേകമായിട്ടാണ് കണക്കാക്കേണ്ടത്. ഈ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലേയും വിവരങ്ങള്‍ക്ക് പ്രത്യേകം തലക്കെട്ടുകള്‍ നല്‍കിയിട്ടുണ്ട്. സറണ്ടര്‍ ചെയ്ത As On Date ലെ ശമ്പളത്തിന്‍റെ വിവരങ്ങള്‍ കൃത്യമായി നല്‍കണം. അതു പോലെ No. of Days Surrendered എന്നതിന് നേരെ യഥാര്‍ത്ഥത്തില്‍ സറണ്ടര്‍ ചെയ്ത ദിവസങ്ങളുടെ എണ്ണമാണ് നല്‍കേണ്ടത്. വെക്കേഷനില്‍ ജോലി ചെയ്ത ദിവസങ്ങളുടെ എണ്ണമല്ല..
പരമാവധി വ്യക്തത വരുന്നതിന് പല സ്റ്റേറ്റ്മെന്‍റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും Arrear Proforma എന്നത് മാത്രമേ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുള്ളൂ.
2016, ജൂൺ 26, ഞായറാഴ്‌ച
Sixth Working Day 2016 website opened
PLEASE CLICK HERE pls login with sampoorna username & password
നിര്‍ദ്ദേശങ്ങള്‍.....
ചുവടെ പറയുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക | |||||
1. School Proforma എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ രേഖപ്പെടുത്തി ശരിയാണെന്ന് ഉറപ്പുവരുത്തി update ചെയ്യുക | |||||
2. തുടര്‍ന്ന് Medium Wise Strength എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വരുന്ന പെര്‍ഫോര്‍മയില്‍ വിവരങ്ങള്‍ ശരിയായി രേഖപ്പെടുത്തി സേവ് ചെയ്യുക | |||||
3. Caste wise strength എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ caste-ലും ഉള്ള കുട്ടികളുടെ എണ്ണം എന്റര്‍ ചെയ്ത് സേവ് ചെയ്ത് ഉറപ്പുവരുത്തുക. | |||||
4. Language wise strength എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ language-കളും പഠിക്കുന്ന കുട്ടികളുടെ എണ്ണം എന്റര്‍ ചെയ്ത് സേവ് ചെയ്ത് ഉറപ്പുവരുത്തുക. | |||||
5.Print Preview എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ക്ലിക്ക് ചെയ്ത് എല്ലാ വിവരങ്ങളും ശരിയാണെന്നുറപ്പു വരുത്തി. declaration നല്‍കി confirm ചെയ്യുക. | |||||
6. Confirm ചെയ്തു കഴിഞ്ഞാല്‍ data edit ചെയ്യുവാന്‍ സാധിക്കുന്നതല്ല. ആയതിനാല്‍ confirmചെയ്യുന്നതിനു മുന്‍പായി നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. | |||||
7. Reset ചെയ്യാനായി AEO/DEO Office -ൽ ബന്ധപ്പെടുക.
|
2016, ജൂൺ 22, ബുധനാഴ്‌ച
NEW
21-6-16
17-6-16
16-6-16
- Circular - GAIN PF - ബില്ലുകള്‍ ട്രഷറിയില്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍
- 2016-17 OEC Lump Sum Grant - Circular, List of Communities, Application Form // WEBSITE
17-6-16
16-6-16
- Circular - പാഠപുസ്തകങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നത് സംബന്ധിച്ച് ഉള്ള നിര്‍ദേശങ്ങള്‍
- Circular - സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍
- Circular - മികച്ച PTA 2015-16 തെരഞ്ഞെടുപ്പ് സംബന്ധിച്ച്
- പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് സംബന്ധിച്ച നിര്‍ദേശം
- സംസ്ഥാന അധ്യാപക അവാര്‍ഡ് 2016 - 17 സംബന്ധിച്ച നിര്‍ദേശം
- Noon Feeding Planner 1.7 : Cooking Charge 350 to 400
- Noon Feeding Planner 1.6 : Cooking Charge 200 to 250
- Circular - സ്വച്ച് ഭാരത് മിഷന് - ജൂണ്‍ 13 ന് Cleanliness Drive
- Sixth Working Day - Online Data Entry Portal // Circular // Circular on SEBC
- Circular - രണ്ടാം വാല്യം പുസ്തകത്തിന്റെ Intend ജൂൺ 13 നകം അപ്ഡേറ്റ് ചെയ്യാൻ നിർദേശം
- Govt School Teachers Transfer 2016-17 - Proceedings & List of Teachers (All Districts)
- Circular - ആറാം പ്രവൃത്തിദിവസത്തെ റിപ്പോര്‍ട്ട് ശേഖരിക്കുന്നത് സംബന്ധിച്ച്
- Letter - 2016 - 17 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം സംബന്ധിച്ച്
- വിദ്യാഭ്യാസ സൌകര്യങ്ങളുടെ അഭാവമുള്ള പ്രദേശങ്ങള്‍ (Through School Mapping)
- ലോക പരിസ്ഥിതി ദിനം: സര്‍ക്കുലര്‍ // പ്രതിജ്ഞ്യ // സന്ദേശം // കര്‍മ്മ പദ്ധതി
- Circular - Un Aided വിദ്യാലയങ്ങളിലെ കുട്ടികളെ TC കൂടാതെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച്
- New Sixth Working Day Proforma
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)