പാദൂര്‍ കുഞ്ഞാമു ഹാജിയെ ആദരിച്ചു. |
കാസര്‍കോട്: ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന പാദൂര്‍ കുഞ്ഞാമു ഹാജിയെ ജന്മനാട്ടിലെ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ആഗസ്റ്റ് എട്ടിന് ഞായറാഴ്ച മൂന്ന് മണിക്ക് പൊയിനാച്ചി രാജധാനി ഓഡിറ്റോളിയത്തില്‍ വെച്ച് നടന്ന ആദരിക്കല്‍ ചടങ്ങ് കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എം.എല്‍.എ മാരായ കെ.വി.കുഞ്ഞിരാമന്‍, സി.ടി.അഹമ്മദലി, പള്ളിപ്രം ബാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബി അബ്ദുല്‍ റസാഖ്, ചെര്‍ക്കളം അബ്ദുല്ല, കെ.പി. കുഞ്ഞിക്കണ്ണന്‍, കെ. വെളുത്തമ്പു, എം.നാരായണ ഭട്ട്, പി. ഗംഗാധരന്‍ നായര്‍, ഇ.കെ. ശ്രീധരന്‍, എന്‍.എ നെല്ലിക്കുന്ന്, ശ്രീമതി ശകുന്തള കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
2010, ഓഗസ്റ്റ് 8, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ