2012, മേയ് 10, വ്യാഴാഴ്‌ച


രമേശ് ചെന്നിത്തല നയിക്കുന്ന സ്‌നേഹസന്ദേശ പദയാത്രയ്ക്ക് ഉജ്ജ്വല തുടക്കം
Posted by : Staff Reporter on : 2012-05-10
kasaragod.com, news, vartha, kasaragodvartha, kasaragodnews
ഹൊസങ്കടി : ജില്ലയിലെ അടിക്കടിയുണ്ടാകുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെ കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല നയിക്കുന്ന സ്‌നേഹ സന്ദേശപദയാത്രയ്ക്ക് ഹൊസങ്കടിയില്‍ ഉജ്ജ്വല തുടക്കം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെ പി സി സി പ്രസിഡണ്ടിനു പതാക കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്വാതന്ത്ര്യ സമരസേനാനി കെ മാധവന്റെ ആശീര്‍വാദത്തോടുകൂടിയാണ് പദയാത്രയ്ക്ക് തുടക്കമായത്. ഡി സി സി പ്രസിഡണ്ട് കെ വെളുത്തമ്പു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മന്ത്രിമാരായ കെ സി ജോസഫ്, എ പി അനില്‍കുമാര്‍, അഡൂര്‍ പ്രകാശ്, സി എന്‍ ബാലകൃഷ്ണന്‍, മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ബിന്ദു കൃഷ്ണന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം കെ രാഘവന്‍, എന്‍ സുബ്രഹ്മണ്യന്‍, എ പി അബ്ദുല്ലകുട്ടി, കര്‍ണ്ണാടക കോണ്‍ഗ്രസ് നേതാക്കളായ ഐവന്‍ ഡിസൂസ, വിനയകുമാര്‍ സൊറക്കെ, രമാനാഥ റൈ, തുടങ്ങിയവര്‍ സംസാരിച്ചു. ബാലകൃഷ്ണ വൊര്‍കുഡ്‌ലു സ്വാഗതം പറഞ്ഞു.

11 ന് രാവിലെ ഉപ്പള ടൗണില്‍ നിന്നും ആരംഭിക്കുന്ന ജാഥക്ക് 11.30 ന് കുമ്പളയിലും, വൈകിട്ട് 6.30 ന് കാസര്‍കോട്ടും സ്വീകരണം നല്‍കും.

അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന സ്‌നേഹസന്ദേശ പദയാത്ര 14 ന് തൃക്കരിപ്പൂരില്‍ സമാപിക്കും.

12 ന് മേല്‍പറമ്പ്, ഉദുമ, പള്ളിക്കര എന്നിവിടങ്ങളിലും, 13 ന് ചാമുണ്ഡികുന്ന് ജംഗ്ഷന്‍, കാഞ്ഞങ്ങാട്, നീലേശ്വരം, 14 ന് ചെറുവത്തൂര്‍, കാലിക്കടവ്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലും ജാഥക്ക് സ്വീകരണം നല്‍കും. 14 ന് തൃക്കരിപ്പൂരില്‍ വൈകിട്ട് 6.30 ന് ജാഥയുടെ സമാപനം കേന്ദ്ര പ്രവാസ കാര്യവകുപ്പ് മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ