ജി എസ് ടി യു ഇരുപത്തിരണ്ടാമത് കാസര്‍കോട് ഉപജില്ലാ സമ്മേളനം
| ||
കാസര്‍കോട് : ഗവണ്‍മെന്റ് സ്‌കൂള്‍ ടീച്ചേര്‍സ് യൂണിയന്‍ (ജി എസ് ടി യു) ഇരുപത്തിരണ്ടാമത് കാസര്‍കോട് ഉപജില്ലാ സമ്മേളനം മധൂര്‍ ഗവ. ജൂനിയര്‍ ബേസിക് സ്‌കൂളില്‍ വെച്ച് നടന്നു. രാവിലെ ഉപജില്ലാ പ്രസിഡണ്ട് T O രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിനു തുടക്കമായത്. സ്വാഗത സംഘം ചെയര്‍മാന്‍ എം രാജീവന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ ഡി സി സി വൈസ് പ്രസിഡണ്ട് പി എ അഷ്‌റഫലി സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി കെ നീലകണ്ഠന്‍, നഗരസഭാ കൗണ്‍സിലര്‍ അര്‍ജ്ജുനന്‍ തായലങ്ങാടി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ആര്‍ ഗംഗാധരന്‍, ജി എസ് ടി യു സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എ ജെ പ്രദീപ് ചന്ദ്രന്‍, കെ സരോജിനി, കെ രാജീവന്‍, കെ വി ദാമോദരന്‍, താരാനാഥ് മധൂര്‍, സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് എ ഗോപാലനായ്ക്ക് തുടങ്ങിയവര്‍ സംസാരിച്ചു.
ഡോ. ബി ആര്‍ അംബേദ്കര്‍ നാഷണല്‍ ഫെലോഷിപ്പ് ജേതാവ് എം സീതാരാമ, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് വി ഇ ശ്രീനിവാസന്‍ എന്നിവരെ ചടങ്ങില്‍ വെച്ച് ആദരിച്ചു. T O രാധാകൃഷ്ണന്‍ സ്വാഗതവും, എം സീതാരാമന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാഭ്യാസ സമ്മേളനവും, പ്രതിനിധി സമ്മേളനവും നടന്നു. |
2012, ഡിസംബർ 17, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ