2010, ഡിസംബർ 28, ചൊവ്വാഴ്ച

HM CONFERENCE

പ്രധാനാധ്യാപക യോഗം
Posted on: 29 Dec 2010


കാസര്‍കോട്:റവന്യൂ ജില്ലയിലെ എല്ലാ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും, ഗവണ്‍മെന്റ്, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരുടെയും യോഗം ഡിസംബര്‍ 30ന് രാവിലെ 10.30ന് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേരുമെന്ന് ഡി.ഡി.ഇ. അറിയിച്ചു.

NEW RTE ADVISORY COMMITTEE

2010, ഡിസംബർ 27, തിങ്കളാഴ്‌ച

HEARTY CONDOLENCE

  ആദരാഞ്ജലികള്‍ ,
ജി  എസ്‌  ടി  യു കാസറഗോഡ്  ഉപജില്ല  കമ്മിറ്റി 

2010, ഡിസംബർ 19, ഞായറാഴ്‌ച

           GSTU CONFERENCES
KASARAGOD SUB DIST CONFERENCE 2011 JANUARY 16,GUPS THEKKILPARAMBA.
KASARAGOD REV DIST CONFERENCE JAN 22,23 GVHSS THRIKKARIPUR.
STATE CONFERENCE FEBRUARY 10,11,12.
KARTHIKATHIRUNAL AUDITORIUM,THIRUVANANTHAPURAM.

2010, ഡിസംബർ 18, ശനിയാഴ്‌ച

kodoth govindan1 കോണ്‍ഗ്രസ്സ് നേതാവ് കോടോത്ത് ഗോവിന്ദന്‍ നായര്‍ അന്തരിച്ചുശ്രീ  കോടോത്ത് ഗോവിന്ദന്‍ നായര്‍ക്ക്‌ ജി   എസ്‌  ടി യു  വിന്റെ  ആദരാഞ്ജലികള്‍ 

2010, ഡിസംബർ 16, വ്യാഴാഴ്‌ച

GSTU KASARAGOD SUB DISTRICT

ജി  എസ്‌  ടി  യു  കാസറഗോഡ്  ഉപജില്ല  കമ്മിറ്റി  മീറ്റിംഗ് 17 -12 -2010 വെള്ളി വൈകുന്നേരം 4  നു ജില്ല കമ്മിറ്റി ഓഫീസില്‍ ചേരുന്നു
 

2010, ഡിസംബർ 5, ഞായറാഴ്‌ച

2010, ഡിസംബർ 4, ശനിയാഴ്‌ച

RANK LST PUBLISHED FOR DIFFERENT CATEGORIES OF INTER DIST TRANSFER
PLS VISIT  www.transfer and postings.in

SUB DIST COMMITTEE MEETING

കാസറഗോഡ്  ഉപജില്ല  കമ്മിറ്റി  മീറ്റിംഗ്  തിങ്കള്‍  6 -12 -2010 വൈകുന്നേരം  4  മണിക്ക്  ജില്ലാകമ്മിറ്റി  ഓഫീസില്‍  ചേരുന്നു .

KASARAGOD SUB DIST SCHOOL SPORTS

കാസര്‍കോട് സബ് ജില്ല സ്‌കൂള്‍ കായിക മേള താളിപ്പടുപ്പ് മൈതാനിയില്‍ ആരംഭിച്ചു

kasaragod.com news vartha kasaragodvartha kasaragod news
കാസര്‍കോട്: ഡിസംബര്‍ 3,4,13 തീയതികളില്‍ നടക്കുന്ന അമ്പത്തിനാലാമത് കാസര്‍കോട്‌ ഉപജില്ലാ കായികമേളയ്ക്ക് ആവേശകരമായ തുടക്കം കുറിച്ചു. കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയില്‍ ആരംഭിച്ച കായികമേളയില്‍ കാസര്‍കോട് എ.ഇ.ഒ പുണ്ടരീകാക്ഷ ആചാര്യ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന മാര്‍ച്ച് ഫാസ്റ്റില്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അഭിവാദ്യം സ്വീകരിച്ചു. മുന്‍സിപ്പല്‍ പ്രതിപക്ഷ നേതാവ് പി. രമേശ്, അബ്ദുല്‍ ഖാദര്‍ ബങ്കര, അശ്വിനി പി. നായിക്, പി.ടി എ പ്രസിഡണ്ട് സി.കെ മുഹമ്മദ് കുഞ്ഞി, നിര്‍മ്മല, അനിതാ നായിക് തുടങ്ങിയവര്‍ പരാപാടിയില്‍ സംബന്ധിച്ചു. 13ന് നടക്കുന്ന സമാപന സമ്മേളനം കാസര്‍കോട് ഡി.ഇ.ഒ എന്‍.കെ മോഹന്‍ ദാസിന്റെ അധ്യക്ഷതയില്‍ കുഞ്ഞാമന്‍ നായര്‍ (അസിസ്റ്റന്റ് കമ്മീഷന്‍ ഓഫ് പൊലീസ് എയര്‍ക്യാമ്പ്‌) ഉദ്ഘാടനം ചെയ്യും.





























































2010, ഡിസംബർ 3, വെള്ളിയാഴ്‌ച

ഇടത്‌സംഘടനകള്‍ നിലപാട് വ്യക്തമാക്കണം- ജി എസ് ടി യു 
Posted on: 04 Dec 2010


കാസര്‍കോട്: സംസ്ഥാനത്തെ 41 അണ്‍എയ്ഡഡ് വിദ്യാലയങ്ങളെ അംഗീകരിച്ച നടപടിയെപ്പറ്റി ഇടത് സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് ജി.എസ്.ടി.യു. ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പൊതുവിദ്യാലയങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

വി. കൃഷ്ണന്‍ അധ്യക്ഷനായി. ടി.കെ. എവ്ജീന്‍, കെ. സരോജിനി, കെ. വേലായുധന്‍, വി.എം. ഷാഹുല്‍ ഹമീദ്, എന്‍. അജയകുമാര്‍, എ.വി. ചന്ദ്രന്‍, വി.ജെ. ആന്‍ഡ്രൂസ്, റോയ് ജോസഫ്, കെ. യൂസഫ്, കെ. രാജീവന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, കെ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ക്ലസ്റ്റര്‍ പരിശീലനം ഇന്ന്
Posted on: 04 Dec 2010


ചെറുവത്തൂര്‍:നവംബര്‍ ആറിന് നടന്ന അധ്യാപക ശാക്തീകരണ പരിപാടിയില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ക്കായി ഡിസംബര്‍ നാലിന് ചെറുവത്തൂര്‍ ബി.ആര്‍.സി.യില്‍ പരിശീലനം നടക്കും. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളും ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവയിലാണ് പരിശീലനം. എല്‍.പി. അറബിക് ഗവ. യു.പി. സ്‌കൂള്‍ പുതിയകണ്ടത്തിലും യു.പി.അറബിക്, സംസ്‌കൃതം, ഉറുദു എന്നിവ അടുക്കത്ത്ബയല്‍ യു.പി. സ്‌കൂളിലും നടക്കും. 
സംസ്ഥാന സ്‌കൂള്‍ ഗെയിംസ് കാസര്‍കോട്ട്
Posted on: 04 Dec 2010


കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 7, 8, 9 തീയതികളില്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. കബഡി, ഫുട്‌ബോള്‍, ഹാന്‍ഡ്‌ബോള്‍, ഗുസ്തി എന്നീ മത്സരങ്ങളാണ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തുന്നത്.
കാസര്‍കോട് ഉപജില്ലാ കായികമേള തുടങ്ങി
Posted on: 04 Dec 2010


കാസര്‍കോട്:കാസര്‍കോട് ഉപജില്ല സ്‌കൂള്‍ കായിക മേള താളിപ്പടുപ്പ് മൈതാനിയില്‍ ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രതിപക്ഷ നേതാവ് പി.രമേശ് അധ്യക്ഷനായി. അബ്ദുള്‍ ഖാദര്‍ ബങ്കര, അശ്വനി പി.നായ്ക്ക്, ടി.കെ.മുഹമ്മദ് കുഞ്ഞി, നിര്‍മല, അനിത നായ്ക്ക്, കെ.പി.ആചാര്യ, ചന്തുമാസ്റ്റര്‍, കെ.എം.ബല്ലാള്‍, ആയിഷത്ത് റമീസ എന്നിവര്‍ സംസാരിച്ചു. വേണുഗോപാല്‍ സ്വാഗതവും പി.വി.പ്രസീദ നന്ദിയും പറഞ്ഞു.

രണ്ട് ദിവസമായി നടക്കുന്ന മേളയില്‍ രണ്ടായിരത്തിലധികം കായികതാരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. മേളയുടെ ആദ്യദിവസം അവസാനിക്കുമ്പോള്‍ ടി.ഐ.എച്ച്.എസ്. നായന്മാര്‍മൂല, ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി, ജി.എച്ച്.എസ്.എസ്. ബന്തടുക്ക എന്നീ സ്‌കൂളുകള്‍ മുന്നിലാണ്.