കാസര്‍കോട് സബ് ജില്ല സ്‌കൂള്‍ കായിക മേള താളിപ്പടുപ്പ് മൈതാനിയില്‍ ആരംഭിച്ചു |
കാസര്‍കോട്: ഡിസംബര്‍ 3,4,13 തീയതികളില്‍ നടക്കുന്ന അമ്പത്തിനാലാമത് കാസര്‍കോട് ഉപജില്ലാ കായികമേളയ്ക്ക് ആവേശകരമായ തുടക്കം കുറിച്ചു. കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയില്‍ ആരംഭിച്ച കായികമേളയില്‍ കാസര്‍കോട് എ.ഇ.ഒ പുണ്ടരീകാക്ഷ ആചാര്യ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന മാര്‍ച്ച് ഫാസ്റ്റില്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അഭിവാദ്യം സ്വീകരിച്ചു. മുന്‍സിപ്പല്‍ പ്രതിപക്ഷ നേതാവ് പി. രമേശ്, അബ്ദുല്‍ ഖാദര്‍ ബങ്കര, അശ്വിനി പി. നായിക്, പി.ടി എ പ്രസിഡണ്ട് സി.കെ മുഹമ്മദ് കുഞ്ഞി, നിര്‍മ്മല, അനിതാ നായിക് തുടങ്ങിയവര്‍ പരാപാടിയില്‍ സംബന്ധിച്ചു. 13ന് നടക്കുന്ന സമാപന സമ്മേളനം കാസര്‍കോട് ഡി.ഇ.ഒ എന്‍.കെ മോഹന്‍ ദാസിന്റെ അധ്യക്ഷതയില്‍ കുഞ്ഞാമന്‍ നായര്‍ (അസിസ്റ്റന്റ് കമ്മീഷന്‍ ഓഫ് പൊലീസ് എയര്‍ക്യാമ്പ്) ഉദ്ഘാടനം ചെയ്യും. |
2010, ഡിസംബർ 4, ശനിയാഴ്‌ച
KASARAGOD SUB DIST SCHOOL SPORTS
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ