കാസര്‍കോട് ഉപജില്ലാ കായികമേള തുടങ്ങി
Posted on: 04 Dec 2010
കാസര്‍കോട്:കാസര്‍കോട് ഉപജില്ല സ്‌കൂള്‍ കായിക മേള താളിപ്പടുപ്പ് മൈതാനിയില്‍ ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രതിപക്ഷ നേതാവ് പി.രമേശ് അധ്യക്ഷനായി. അബ്ദുള്‍ ഖാദര്‍ ബങ്കര, അശ്വനി പി.നായ്ക്ക്, ടി.കെ.മുഹമ്മദ് കുഞ്ഞി, നിര്‍മല, അനിത നായ്ക്ക്, കെ.പി.ആചാര്യ, ചന്തുമാസ്റ്റര്‍, കെ.എം.ബല്ലാള്‍, ആയിഷത്ത് റമീസ എന്നിവര്‍ സംസാരിച്ചു. വേണുഗോപാല്‍ സ്വാഗതവും പി.വി.പ്രസീദ നന്ദിയും പറഞ്ഞു.
രണ്ട് ദിവസമായി നടക്കുന്ന മേളയില്‍ രണ്ടായിരത്തിലധികം കായികതാരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. മേളയുടെ ആദ്യദിവസം അവസാനിക്കുമ്പോള്‍ ടി.ഐ.എച്ച്.എസ്. നായന്മാര്‍മൂല, ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി, ജി.എച്ച്.എസ്.എസ്. ബന്തടുക്ക എന്നീ സ്‌കൂളുകള്‍ മുന്നിലാണ്.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ