ബി.ആര്‍.സി.കളില്‍ ട്രെയിനര്‍മാരുടെ ഒഴിവ്
1
കാസര്‍കോട്: സര്‍വശിക്ഷാ അഭിയാന്റെ കീഴില്‍ വിവിധ ജില്ലകളില്‍ ബി.ആര്‍.സി.കളില്‍ ട്രെയിനര്‍മാരുടെ ഒഴിവിലേക്ക് ഗവ. സ്‌കൂള്‍ അധ്യാപകരില്‍നിന്നു അപേക്ഷ ക്ഷണിച്ചു. ട്രെയിനര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന അധ്യാപകര്‍ക്ക് 3 വര്‍ഷത്തെ സര്‍വീസുണ്ടായിരിക്കണം. പ്രൊട്ടക്ടഡ് അധ്യാപകര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
ഒരുജില്ലയില്‍നിന്ന് മറ്റു ജില്ലകളിലേക്കുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതാണ്. എന്നാല്‍ അതത് ജില്ലകളില്‍ നിന്നുള്ളവര്‍ക്കായിരിക്കും മുന്‍ഗണന. ഔദ്യോഗിക മേല്‍വിലാസം, ജനനത്തീയതി, ജോലിയില്‍ പ്രവേശിച്ച തീയതി, സേവന കാലയളവ്, വിദ്യാഭ്യാസ യോഗ്യത, മാതൃവിദ്യാലയം, ജോലിചെയ്യുന്ന ജില്ല ഇവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലുളള അപേക്ഷ, സ്ഥാപനമേലധികാരി സര്‍വീസ്ബുക്ക് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കണം. പൂര്‍ണരൂപത്തിലുളള അപേക്ഷ എസ്.എസ്.എ.യുടെ അതത് ജില്ലാ പ്രോജക്ട് ഓഫീസില്‍ സപ്തംബര്‍ 7 നകം സമര്‍പ്പിക്കണം. അപേക്ഷാഫോറത്തിന്റെ മാതൃക എസ്.എസ്.എ. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെwww.keralassa.orgഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജില്ലാ പ്രോജക്ട് ഓഫീസര്‍മാര്‍, ബി.പി.ഒ.മാര്‍ എന്നിവരുടെ ഓഫീസുകളിലും അപേക്ഷാഫോറം ലഭിക്കും.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ