സ്ഥലംമാറ്റം മാനദണ്ഡങ്ങള്‍ പാലിച്ച് നടപ്പാക്കണം
കാസര്‍കോട്: അധ്യാപക സ്ഥലംമാറ്റങ്ങള്‍ ഓണ്‍ലൈന്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടപ്പാക്കണമെന്ന് ജി.എസ്.ടി.യു. കാസര്‍കോട് റവന്യൂ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാനദണ്ഡങ്ങള്‍ മറികടന്നുകൊണ്ട് നടത്തിയ സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജി.എസ്.ടി.യു. ജില്ലാ പ്രസിഡന്റ് ടി.എം.സദാനന്ദന്‍ അധ്യക്ഷനായി. ടി.കെ.എവുജിന്‍, കെ.സരോജനി, എ.ജെ.പ്രദീപ്ചന്ദ്രന്‍, കെ.വേലായുധന്‍, കെ.രാജീവന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, കെ.അനില്‍കുമാര്‍, തോമസ് കെ.ഐ, എം.തമ്പാന്‍ നായര്‍, എ.സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ