2012, മാർച്ച് 20, ചൊവ്വാഴ്ച

KERALA BUDJET 2012

പെന്‍ഷന്‍ പ്രായം 56 ആക്കി 



കൊച്ചി മെട്രോ റെയില്‍ പദ്ധതി നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങും. ഇതിനായി 150 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം - കാസര്‍കോഡ് അതിവേഗ റെയില്‍ പദ്ധതിയുടെ പ്രാരംഭ ചെലുകള്‍ക്കായി 50 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതികളുടെ പ്രാരംഭ ചെലവിനായി 20 കോടി. വിഴിഞ്ഞം പദ്ധതിക്ക് 224 കോടി രൂപ അനുവദിക്കും. 

ഹൈടെക് കൃഷിരീതി വ്യാപകമാക്കും. സംസ്ഥാനത്ത് മൂന്ന് നാളികേര ബയോ പാര്‍ക്കുകള്‍ സ്ഥാപിക്കും. കുട്ടനാട്ടിലും പാലക്കാടുമാണിത്. ഇതിനായി 10 കോടി രൂപ വകയിരുത്തി. സ്വകാര്യ പങ്കാളിത്തത്തോടെ ഇതിനായി പ്രത്യേക കമ്പനി സ്ഥാപിക്കും. നെല്ലുത്പാദനം കൂടാന്‍ റൈസ് ബയോ പാര്‍ക്ക്. ഗ്രീന്‍ഹൗസ് കൃഷിരീതി വ്യാപിപ്പിക്കും. വിദേശ പച്ചക്കറികള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കാന്‍ പദ്ധതി. 

ഇടുക്കിയിലും വയനാട്ടിലും ചെറുവിമാനത്താവളങ്ങള്‍ സ്ഥാപിക്കും. ഇതിനായുള്ള സാധ്യതാപഠനം നടത്തായനായി 50 ലക്ഷം രൂപ നീക്കിവെയ്ക്കും. കണ്ണൂര്‍ വിമാനത്താവളത്തിന് 50 കോടി രൂപ ചെലവഴിക്കും. വിമാനത്താവളം ഇല്ലാത്ത എല്ലാ ജില്ലകളിലും എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കും. വിനോദസഞ്ചാര വ്യവസായം വികസിക്കാന്‍ ഇത് സഹായിക്കും. 

മലപ്പുറത്ത് കോട്ടയ്ക്കലിനടുത്ത് ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കും. നിയോജക മണ്ഡലങ്ങളുടെ ആസ്തി വികസത്തിന് പദ്ധതി. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഓരോ മണ്ഡലത്തിലും 25 കോടി ചെലവഴിക്കും. ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് 50 ശതമാനം സബ്‌സിഡി. 
വികസനത്തിന് സപ്തതന്ത്രങ്ങളും ബജറ്റില്‍ ധനമന്ത്രി വിഭാവനം ചെയ്തു. കൃഷി, മലയോരമേഖല, പിന്നാക്കസംരക്ഷണം എന്നിവയ്ക്ക് മുന്‍ഗണന. 



താനൂരില്‍ പുതിയ തുറമുഖം
തീരമൈത്രി പദ്ധതിക്ക് 8 കോടി
ജലനിധിക്ക് 110 കോടി
ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് 11 കോടി
കെ.എസ്.ആര്‍.ടി.സിക്ക് 125 കോടി, ജി.പി.എസ് സംവിധാനം
100 പുതിയ ടൗണ്‍ സിറ്റി സര്‍വീസുകള്‍
പാലക്കാട് അക്ഷയപാത്രപദ്ധതിക്ക് 153 കോടി
മലപ്പുറത്ത് 230 ഏക്കറില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്
കിന്‍ഫ്രയ്ക്ക് 100 കോടി 
524 കോടി രൂപ കെ.എസ്.ഇ.ബിക്ക് നല്‍കും
അഞ്ച് ചെറുജലവൈദ്യുതപദ്ധതികള്‍
ജൈവകൃഷി പ്രോത്സാഹത്തിന് 10 കോടി
മുല്ലപ്പെരിയാറില്‍ സംരക്ഷണ അണക്കെട്ട് നിര്‍മിക്കാന്‍ 50 കോടി
ക്ഷീരമേഖലയുടെ വികസനത്തിന് 35 കോടി
മലയോര ഹൈവേയ്ക്ക് 5 കോടി
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ആധുനിക മാലിന്യ സംസ്‌കരണപ്ലാന്റ്
വികസനപദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കാന്‍ 300 കോടി
കുടുംബശ്രീമിഷന് 84 കോടി രൂപ അനുവദിച്ചു
പട്ടികവിഭാഗക്കാര്‍ക്ക് വീടുവെയ്ക്കാന്‍ 2.5 ലക്ഷം
പട്ടികജാതിക്കാര്‍ക്ക് വീടുവെയ്ക്കാന്‍ 2 ലക്ഷം രൂപ
തൃശ്ശൂര്‍ ജില്ലയിലെ കോള്‍നില വികസനത്തിന് 10 കോടി
കുട്ടനാട് പാക്കേജ് നടത്തിപ്പിന് 165 കോടി
മത്സ്യത്തൊഴിലാളികള്‍ക്ക് വയര്‍ലസ് സൗകര്യം
തീരദേശറോഡ് വികസനത്തിന് 55 കോടി
പൈനാപ്പിള്‍ മിഷന്‍ ആരംഭിക്കും
ബി.പി.എല്‍ വിഭാഗത്തിലെ വൃക്ക രോഗികള്‍ക്ക് ധനസഹായം
മലയോര വികസനത്തിന് 10 കോടി
വല്ലാര്‍പാടം അനുബന്ധ വികസനത്തിന് 220 കോടി
എല്ലാ ജില്ലകളിലും എയര്‍ സ്ട്രിപ്പുകള്‍
കാര്‍ഷിക മേഖലയ്ക്ക് 100 കോടി; നെല്‍കൃഷിക്ക് 50 കോടി
വയനാട്ടിലെ കര്‍ഷകര്‍ക്ക് 25 കോടിയുടെ പാക്കേജ്
സംസ്ഥാനത്ത് 50 ആധുനിക മത്സ്യമാര്‍ക്കറ്റ്
പൂക്കോട്ടെ വെറ്ററിനറി സര്‍വകലാശാലയ്ക്ക് 40 കോടി രൂപ
ശബരിമലയിലെ മാലിന്യ സംസ്‌ക്കരണത്തിന് 5 കോടി
ശബരിമല വികസനത്തിന് 25 കോടി
പദ്ധതിയിതര ചിലവ് 30 ശതമാനം വര്‍ധിച്ചു
ശമ്പളം, പെന്‍ഷന്‍ ചിലവുകള്‍ കുതിച്ചുയര്‍ന്നു
റവന്യൂവരുമാനം കൂടി
മുന്‍ സര്‍ക്കാരിന്റെ ട്രഷറി മിച്ചമെന്ന അവകാശവാദം കളവ്
റവന്യൂ കമ്മി കുറയ്ക്കാനാകുമെന്ന് പ്രതീക്ഷ
റവന്യൂ വരുമാനം 19 ശതമാനം വര്‍ധിച്ചു
ഓരോ പഞ്ചായത്തിലും മൂന്ന് ഗ്രീന്‍ ഹൗസുകള്‍
വിദേശ പച്ചക്കറികള്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കാന്‍ പദ്ധതി
പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി: ഒരു കോടി അനുവദിച്ചു
ബി.പി.എല്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ പലിശ സര്‍ക്കാര്‍ എറ്റെടുത്തു
വിധവാ പെന്‍ഷന്‍ 575 രൂപയാക്കി
വികലാംഗ പെന്‍ഷന്‍ 700 രൂപയാക്കി
വിവാഹ ധനസഹായം 20,000 രൂപയാക്കി വര്‍ധിപ്പിച്ചു
5 വര്‍ഷത്തിനുള്ളില്‍ ഓരോ മണ്ഡലത്തിലും 25 കോടിയുടെ വികസനം
ഇളനീര്‍ കേരളത്തിന്റെ ഔദ്യോഗിക പാനീയമായി പ്രഖ്യാപിച്ചു
തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്ക് 1000 രൂപ

ഒറ്റപ്പാലത്ത് സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ ഫിലിം സിറ്റി
മലയാളം സര്‍വകലാശാലയ്ക്ക് 50 ലക്ഷം രൂപ
എട്ടാം ക്ലാസ് ഇനി മുതല്‍ യു.പി വിഭാഗത്തില്‍
ആറാം ക്ലാസ് വരെ എല്‍.പി വിഭാഗത്തില്‍
ചേരി നിര്‍മാര്‍ജ്ജനത്തിന് 62 കോടി
ആഗോള നിക്ഷേപക സംഗമം രണ്ടു വര്‍ഷത്തിലൊരിക്കല്‍ 
ബ്രഹ്മപുരത്ത് 100 ഏക്കര്‍ വ്യവസായ പാര്‍ക്ക്
ഹയര്‍സെക്കന്‍ഡറിക്ക് 66 കോടി
നാല് ജില്ലകളില്‍ വനിതാ ഐ.ടി.ഐ
ചുമട്ടുതൊഴിലാളി കൂലി ഏകീകരണത്തിന് പദ്ധതി
കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌റ്റേഡിയം
എല്ലാ സ്‌കൂളിലും സ്മാര്‍ട്ട് ക്ലാസ് റൂം
അണ്‍ എയ്ഡഡ് സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും
പാലക്കാട് ഐ.ഐ.ടി സ്ഥാപിക്കാന്‍ 5 കോടി
ആരോഗ്യമേഖലയിലെ പദ്ധതികള്‍ക്ക് 470 കോടി
കരമന - കളിയിക്കാവിള പാത നാലുവരിയാക്കും
തൊടുപുഴയില്‍ നോളജ് സിറ്റി
50 പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കും
തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിന് 15 കോടി
കോഴിക്കോട് സൈബര്‍ പാര്‍ക്കിന് 52 കോടി
തൃശ്ശൂരിലും ആലപ്പുഴയിലും ദന്തല്‍ കോളേജുകള്‍ 
കോട്ടയത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന് ഒരുകോടി
പത്രപ്രവര്‍ത്തക പെന്‍ഷന്‍ 4000ല്‍ നിന്ന് 4500 ആക്കി
പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി
വയനാട് ചുരം ബദല്‍ ബൈപാസിന് 5 കോടി
കൊല്ലം-കാഞ്ഞിരപ്പള്ളി ബൈപാസിന് 8 കോടി
പുകയില ഉല്‍പന്നങ്ങള്‍ക്ക് 22 ശതമാനം നികുതി
സിഗരറ്റിന്റെ നികുതി 15 ശതമാനമാക്കി
റോഡ് നികുതി വാഹന വിലയുടെ അടിസ്ഥാനത്തില്‍ ക്രമീകരിക്കും
5 ലക്ഷംവരെയുള്ള വാഹനങ്ങള്‍ക്ക് 6 ശതമാനം റോഡ് നികുതി
5 മുതല്‍ 10 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് 8 ശതമാനം നികുതി
10 മുതല്‍ 15 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനം
15 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 15 ശതമാനം നികുതി
പാറമടകളുടെ നികുതി ഘടന പുനക്രമീകരിച്ചു 




ബജറ്റ് പ്രസംഗത്തിന്റെ പൂര്‍ണരൂപം 

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ