അധ്യാപകദ്രോഹം അവസാനിപ്പിക്കണം -ജി.എസ്.ടി.യു
Posted on: 19 Feb 2011
കാസര്‍കോട്: സെന്‍സസ് ഡ്യൂട്ടിയിലുള്ള അധ്യാപകരെ എല്‍.എസ്എസ്/യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ ട്രെയ്‌നിങ്ങിനും ഡ്യൂട്ടിക്കും നിര്‍ബന്ധമായും അയക്കണമെന്നുള്ള അധികൃതരുടെ പിടിവാശി അവസാനിപ്പിക്കണമെന്ന് ജി.എസ്.ടി.യു. കാസര്‍കോട് ഉപജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. സെന്‍സസ് ഡ്യൂട്ടിയിലുള്ള അധ്യാപകരെ പൂര്‍ണമായും മറ്റ് ഡ്യൂട്ടികളില്‍നിന്ന് ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഉപജില്ലാ പ്രസിഡന്റ് ടി.ഒ.രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. സെക്രട്ടറി പി.ഗംഗാധരന്‍, കെ.എം.ജയിംസ്, എ.സുനില്‍കുമാര്‍, കെ.എ.ചാക്കോ, സി.സി.സണ്ണി, ടി.കെ.ശ്രീധരന്‍, ജോസ് മാത്യു, അനില്‍കുമാര്‍, ജ്യോതിലക്ഷ്മി, സുഹ്‌റ എന്നിവര്‍ സംസാരിച്ചു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ