സര്‍ക്കാരിന് ഉദ്ഘാടന മാമാങ്കം മാത്രം - ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ അവസാനനാളുകള്‍ ഉദ്ഘാടന മാമാങ്കത്തിനു വേണ്ടി മാത്രം മാറ്റിവെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
ഗവ. സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്റെ (ജി.എസ്.ടി.യു) 20-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ അധ്യാപകരെ ദോഷകരമായി ബാധിക്കുന്ന ശമ്പളപരിഷ്‌കരണ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഹരിച്ച് ഉത്തരവിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ജെ.ശശി അധ്യക്ഷത വഹിച്ചു. സെറ്റോ ചെയര്‍മാന്‍ കോട്ടാത്തല മോഹനന്‍, എന്‍. ശക്തന്‍ എം.എല്‍.എ, എം.എ. ലത്തീഫ്, ജി.എസ്.ടി.യു ജനറല്‍ സെക്രട്ടറി ടി. വിനയദാസ്, സംസ്ഥാന ഭാരവാഹികളായ കെ. സുരേഷ്‌കുമാര്‍, ടി.എസ്. സലിം, എം. സലാഹുദ്ദീന്‍, ജെ. മുഹമ്മദ് റാഫി, എം.എസ്. ലോഹിതന്‍, ഒ.എം. രാജന്‍, ആര്‍.മുരളീധരന്‍, ത്രേസ്യാമ്മ ജോര്‍ജ്, ജോസ് വിക്ടര്‍, നിസാം ചിതറ എന്നിവര്‍ പ്രസംഗിച്ചു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ