2011, മാർച്ച് 8, ചൊവ്വാഴ്ച


അധ്യാപകരും ജീവനക്കാരും വഞ്ചനാദിനം ആചരിച്ചു

കാസര്‍കോട് : അധ്യാപകരുടെയും ജീവനക്കാരുടെയും ഇടയില്‍ നിലവിലുണ്ടായിരുന്ന സന്തുലിതാവസ്ഥ ഇല്ലാതാക്കിയതിനെതിരെയും, നീതി നിഷേധത്തിനുമെതിരെയും, രാജേന്ദ്രബാബു കമ്മിഷന്‍ പിന്തിരിപ്പന്‍ റിപ്പോര്‍ട്ട് തള്ളിക്കളണമെന്നും ആവശ്യപ്പെട്ടു യു ടി ഇ  എഫിന്റെ നേതൃത്വത്തില്‍ വഞ്ചനാദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി കാസര്‍കോട് കളക്ടറേറ്റില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പ്രകടനത്തിനു ശേഷം നടന്ന യോഗം കെ സരോജിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പി വി രമേശന്‍ അധ്യക്ഷത വഹിച്ചു. എം വി കുഞ്ഞിമൊയ്തീന്‍, ഇ എം ഷെരീഫ്, എ പ്രദീപ്ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി ദാമോദരന്‍ സ്വാഗതവും, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി നന്ദിയും പറഞ്ഞു.





0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ