പരീക്ഷ സൗജന്യമാക്കിയ നടപടി അഭിനന്ദനീയം -ജി.എസ്.ടി.യു.
കാസര്‍കോട്: ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ചോദ്യക്കടലാസ് സൗജന്യമായി അച്ചടിച്ചു വിതരണം ചെയ്തുകൊണ്ട് മൂല്യനിര്‍ണയം പുനഃക്രമീകരിച്ച സര്‍ക്കാര്‍ നടപടി അഭിനന്ദനീയമാണെന്ന് ജി.എസ്.ടി.യു. ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ടി.എം.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, കെ.അനില്‍കുമാര്‍, എം.തമ്പാന്‍ നായര്‍, കെ.ഐ.തോമസ്, വി.എം.ഷാഹുല്‍ ഹമീദ്, ഒ.രജിത, എ.സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ