എന്യൂമറേഷന്‍: ഉദ്യോഗസ്ഥര്‍ക്ക് പ്രതിഫലം
കാസര്‍കോട്:ജില്ലയില്‍ ഉടന്‍ ആരംഭിക്കുന്ന സോഷ്യോ ഇക്കണോമിക്‌സ് ആന്‍ഡ് കാസ്റ്റ് സെന്‍സസിന് എന്യൂമറേറ്റര്‍, സൂപ്പര്‍വൈസര്‍മാരെ നിയോഗിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍, എയ്ഡഡ്- സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍, കോളേജ് അധ്യാപകര്‍ എന്നിവരെയാണ് പരിഗണിക്കുക. ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ബാക്കിയുള്ള സ്ഥാപനമേധാവികള്‍ രണ്ടുദിവസത്തിനകം ജില്ലാപഞ്ചായത്തിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ വിവരങ്ങള്‍ സമര്‍പ്പിക്കണം. എന്യൂമറേറ്റര്‍ക്ക് 3, 000 രൂപ ഓണറേറിയവും ഒരു എന്യൂമറേഷന്‍ ബ്ലോക്കിന് 1,500 രൂപ യാത്രാബത്തയുമായി നാല് എന്യൂമറേഷന്‍ ബ്ലോക്കിന് 18,000 രൂപയും ലഭിക്കും. സൂപ്പര്‍വൈസര്‍ക്ക് 18,000 രൂപ ഓണറേറിയവും പ്രതിദിനം 150 രൂപ ക്രമത്തില്‍ പരമാവധി 40 ദിവസത്തേക്ക് യാത്രാബത്ത ഉള്‍പ്പെടെ ആകെ 24,000 രൂപയും ലഭിക്കും.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ