2012, ഫെബ്രുവരി 6, തിങ്കളാഴ്‌ച


ജി എസ് ടി യു റവന്യൂ ജില്ലാ സമ്മേളനം : അധ്യാപകരുടെ ശക്തിപ്രകടനം നടന്നു  

kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : ദേശീയബോധവും, ജനാധിപത്യവും വിശ്വാസവും മുറുകെ പിടിച്ച് കെരളത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഗവണ്‍മെന്റ് സ്‌കൂള്‍ ടീച്ചേര്‍സ് യൂണിയന്‍ (ജി എസ് ടി യു) ഇരുപത്തൊന്നാമത് കാസര്‍കോട് റവന്യൂ ജില്ലാ സമ്മേളനം ഇന്നു സമാപിക്കും. സമ്മേളനത്തിന്റെ ഭാഗമായി രാവിലെ ജി എസ് ടി യു ജില്ലാ പ്രസിഡണ്ട് ടി എം സദാനന്ദന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നഗരത്തില്‍ അധ്യാപക പ്രകടനം നടന്നു. കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി സമ്മേളന നഗരിയായ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സമാപിച്ചു. തുടര്‍ന്ന് പ്രതിനിധി സമ്മേളനം നടന്നു.





ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അധ്യാപകര്‍ മുന്നിട്ടിറങ്ങണമെന്ന് സതീശന്‍ പാച്ചേനി

kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : അധ്യാപക പാക്കേജ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുവിദ്യാലയങ്ങളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് ആക്കംകൂട്ടാന്‍ അധ്യാപകര്‍ മുന്നിട്ടിറങ്ങണമെന്ന് കെ.പി.സി.സി സെക്രട്ടറി സതീശന്‍ പാച്ചേനി പറഞ്ഞു. ജി.എസ്.ടി.യു. ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടകസമിതി ചെയര്‍മാന്‍ പി.ഗംഗാധരന്‍ നായര്‍ അധ്യക്ഷനായി. വിവിധ മേഖലകളില്‍ അവാര്‍ഡ് ജേതാക്കളായ അധ്യാപകര്‍ക്ക് പി.ബി.അബ്ദുള്‍റസാഖ് എം.എല്‍.എ. ഉപഹാരം ഉദ്ഘാടനം ചെയ്യും.

ട്രേഡ് യൂണിയന്‍ സൗഹൃദസമ്മേളനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് ചെയര്‍മാന്‍ കെ.നീലകണ്ഠന്‍ അധ്യക്ഷനായി. അഡ്വ. ടി.കെ.സുധാകരന്‍, ബാലകൃഷ്ണന്‍ വോര്‍ക്കുട്‌ലു, ടി.കെ.എവ്ജിന്‍, ഇ.എം.രവീന്ദ്രന്‍, കെ.എസ്.മണി, ജി.നാരായണന്‍, ആര്‍.ഗംഗാധരന്‍, ഹക്കീം കുന്നില്‍, മനാഫ് നുള്ളിപ്പാടി, സി.അശോക്കുമാര്‍, അച്ചേരി ബാലകൃഷ്ണന്‍, ദീപേഷ്, അബ്ദുള്‍ഖാദര്‍, തോമസ്, കെ.അനില്‍ കുമാര്‍, കെ.രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതിനിധിസമ്മേളനം സംസ്ഥാന പ്രസിഡന്റ് ജെ.ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എം.സദാനന്ദന്‍ അധ്യക്ഷനായി. കെ.വേലായുധന്‍, കെ.സി.രാജന്‍, എ.ജെ.പ്രദീപ്ചന്ദ്രന്‍, കെ.സരോജിനി, വി.എം.ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ കരിച്ചേരി സ്വാഗതവും കെ.സി.സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ