ജി. എസ്. ടി. യു. സംസ്ഥാന സമ്മേളനം സമവായമുണ്ടാക്കി പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം-മുല്ലപ്പള്ളി രാമചന്ദ്രന്‍
മലപ്പുറം: യുവജന സംഘടനകളുമായി സമവായമുണ്ടാക്കി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണമെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഗവണ്‍മെന്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (ജി.എസ്.ടി.യു) സംസ്ഥാന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളില്‍ 58 ഉം 60 വയസ്സിലാണ് ജീവനക്കാര്‍ വിരമിക്കുന്നത്. കേരളത്തിലിപ്പോഴും 55 വയസ്സാണ്. ആയുസ്സും ശാരീരികക്ഷമതയും കൂടിയ സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പുനര്‍വിചിന്തനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമനം ലഭിക്കാനുള്ള പ്രായം 35ല്‍നിന്ന് 38 ആക്കി ഉയര്‍ത്തി യുവജനങ്ങള്‍ക്ക് എതിര്‍പ്പില്ലാത്തവിധം പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം. അധ്യാപകരുടെ ജോലി സ്ഥിരത സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം നീട്ടിക്കൊണ്ടുപോകാന്‍ ചില മാനേജ്‌മെന്റുകള്‍ ശ്രമിക്കുകയാണ് . വരുംവര്‍ഷം തന്നെ അധ്യാപകര്‍ക്ക് ജോലി സ്ഥിരത ഉറപ്പുവരുത്താന്‍ നടപടിയെടുക്കണം. യു.പി.എ സര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ചുവടുപിടിച്ച് കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. രാജ്യം സ്വാതന്ത്ര്യം കിട്ടിയശേഷം നടപ്പില്‍ വരുത്തിയ ഏറ്റവും മികച്ചനിയമമാണിത്. എല്‍.ഡി.എഫ് ഭരണം കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെ പിന്നോട്ടടിക്കുകയാണ് ചെയ്തത് അദ്ദേഹം ആരോപിച്ചു. ഭരണത്തിലേറി നൂറുദിവസം കൊണ്ട് അധ്യാപക പാക്കേജ് നടപ്പിലാക്കാന്‍ യു. ഡി. എഫ് സര്‍ക്കാരിന് കഴിഞ്ഞതായി ചടങ്ങില്‍ സംസാരിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. ഒരുഅധ്യാപക തസ്തികക്ക്‌പോലും അനുമതി നല്‍കാതെയാണ് കഴിഞ്ഞ സര്‍ക്കാര്‍ ഭരണം അവാസാനിപ്പിച്ചത്. ധനക്കമ്മിയിലും ആളോഹരി കടബാധ്യതയിലും വരുമാനക്കുറവിലും രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്തതെന്നും അധ്യാപകരുടെ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലെ അപാകം പരിഹരിക്കപ്പെടാനുണ്ടെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.
ജി.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് ജെ. ശശി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി, കെ.പി.സി.സി, ഡി.സി.സി. ഭാരവാഹികളായ കെ.പി. അബ്ദുള്‍ മജീദ്, പി.ടി അജയ്‌മോഹന്‍, പി. രാധാകൃഷ്ണന്‍, വി.എ. കരീം, ടി. പി. വിജയകുമാര്‍, വി. മധൂസൂദനന്‍, കെ.എം. ഗിരിജ, വി. സുധാകരന്‍, ടി. വിജയദാസ്, എന്നിവരും മറ്റ് സംഘടനാ ഭാരവാഹികളും സംസാരിച്ചു. സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദീന്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി പി.എം. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ശക്തി പ്രകടനവും നടന്നു. പ്രതിനിധി സമ്മേളനം കെ.പി.സി.സി അംഗം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ കെ. സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടനസംസ്ഥാന സെക്രട്ടറി ആര്‍. മുരളീധരന്‍പിള്ള സ്വാഗതവും സംസ്ഥാന സെക്രട്ടറി കെ. സരോജിനി നന്ദിയും പറഞ്ഞു. ഉച്ചകഴിഞ്ഞ് നടന്ന വിദ്യാഭ്യാസ സമ്മേളനം പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി പരീക്ഷകളില്‍ മികച്ച വിജയം നേടിയ സംഘടനയിലെ അംഗങ്ങളുടെ മക്കള്‍ക്ക് ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റും മികച്ച ഉപജില്ലാ കമ്മിറ്റിക്ക് ഏര്‍പെടുത്തിയ അവാര്‍ഡും എം. എല്‍. എ വിതരണം ചെയ്തു. സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് ടി. എസ് സലീം അദ്ധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പി. എസ് മുഹമ്മദ് സഗീര്‍, അജിത് കുമാര്‍, പ്രസന്നകുമാര്‍, ഹയര്‍സെക്കന്‍ഡറി സെല്‍ കണ്‍വീനര്‍ പി. സുരേന്ദ്രനാഥ് ഡി. സി. സി ഭാരവാഹികളായ വി. ബാബുരാജ് , പി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംഘടന സംസ്ഥാന സെക്രട്ടറി ടി. കെ എവുജിന്‍ സ്വാഗതവും വനിതാഫോറം സംസ്ഥാന കണ്‍വീനര്‍ ആര്‍ പ്രസന്നകുമാരി നന്ദിയും പറഞ്ഞു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ