2012, ഫെബ്രുവരി 18, ശനിയാഴ്‌ച


സെറ്റോ ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : പെന്‍ഷന്‍ പ്രായം ഉയര്‍ത്തി വിരമിക്കല്‍ തീയ്യതി ഏകീകരണം പിന്‍വലിക്കുക, പി എഫ് ആര്‍ ഡി എ ബില്‍ ജീവനക്കാരുടെ ആശങ്ക അകറ്റുക, കേന്ദ്രാനുകൂല്യങ്ങ്യള്‍ ഉറപ്പ് വരുത്തി ശമ്പള പരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, ഇന്ധനവില നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സിന്റെ (സെറ്റോ) ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുകയാണ്. ഇതിനോടനുബന്ധിച്ച് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനു സമീപത്തെ സ്പീഡ് വെ ഇന്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ സ്‌പെഷ്യന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

ഡി സി സി ജനറല്‍ സെക്രട്ടറി കെ നീലകണ്ഠന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സെറ്റോ ജില്ലാ ചെയര്‍മാന്‍ പി വി രമേശന്‍ അധ്യക്ഷത വഹിച്ചു. കെ പി സുധര്‍മ്മ, പി കെ ചന്ദ്രശേഖരന്‍, വി ദാമോദരന്‍, ദീപേഷ് പി കെ, അശോക് കുമാര്‍ മാസ്റ്റര്‍, ദേവദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. നാരായണന്‍ കൊളത്തൂര്‍ ക്ലാസ് എടുത്തു. കുഞ്ഞിക്കണ്ണന്‍ കരിച്ചേരി സ്വാഗതം പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ