2013 ജനുവരി 19, ശനിയാഴ്‌ച


പങ്കാളിത്ത പെന്‍ഷന്റെ ആവശ്യകത സമരംചെയ്തവര്‍ക്കും ബോധ്യപ്പെട്ടു -മന്ത്രി കെ.സി.ജോസഫ്



കാഞ്ഞങ്ങാട്: വൈകിയാണെങ്കിലും പങ്കാളിത്ത പെന്‍ഷന്റെ ആവശ്യകത സമരംചെയ്തവര്‍ക്കും ബോധ്യപ്പെട്ടുവെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.

കാഞ്ഞങ്ങാട് ജി.എസ്.ടി.യു. ജില്ലാ സമ്മേളനത്തിലെ വനിതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സമരകാലത്ത് അക്രമം നടത്തി നിയമനടപടിക്ക് വിധേയരായവരെ വെറുതെവിടുന്ന പ്രശ്‌നമില്ലെന്നും മന്ത്രി പറഞ്ഞു.

ബെറ്റി അബ്രഹാം അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജെ.ശശി, വനിതാവിഭാഗം സംസ്ഥാന അധ്യക്ഷ പ്രസന്നകുമാരി, കെ.സരോജിനി, ജി.കെ.ഗിരിജ, കെ.കെ.രമ, കെ.കെ.സുഹ്‌റ എന്നിവര്‍ സംസാരിച്ചു. ലിസി ജേക്കബ് സ്വാഗതവും, ഒ.രജിത നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാഭ്യാസ സെമിനാറും സംസ്ഥാന കൗണ്‍സില്‍ യോഗവും നടന്നു. ഞായറാഴ്ച 10 മണിക്ക് കാഞ്ഞങ്ങാട് ബല്ല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഉദ്ഘാടന സമ്മേളനം. തുടര്‍ന്ന് അനുമോദന സമ്മേളനം, ഉച്ചയ്ക്കുശേഷം ട്രേഡ് യൂണിയന്‍ സമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവയും വൈകിട്ട് നാലിന് സമാപന സമ്മേളനവും നടക്കും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ