ജി.എസ്.ടി.യു. ജില്ലാ സമ്മേളനം ഇന്നു തുടങ്ങും
Posted on: 19 Jan 2013
കാഞ്ഞങ്ങാട്: ജി.എസ്.ടി.യു. ജില്ലാ സമ്മേളനം 19, 20 തീയതികളില്‍ കാഞ്ഞങ്ങാട് വ്യാപാര ഭവനിലും ബല്ല ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായി നടക്കും. 19ന് രാവിലെ 10ന് വ്യാപാരഭവനില്‍ വനിതാസമ്മേളനം മന്ത്രി കേ സി ജോസഫ് ഉദ്ഘാടനം ചെയ്യും .11.30ന് വിദ്യാഭ്യാസ സമ്മേളനം, 2ന് ജില്ലാ കൗണ്‍സില്‍ എന്നിവ നടക്കും. 20ന് രാവിലെ 10ന് ബല്ല ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡി.സി.സി. പ്രസിഡന്റ് സി.കെ.ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തും. അധ്യാപക അവാര്‍ഡ് ജേതാക്കള്‍ക്ക് കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം പി.ഗംഗാധരന്‍ നായര്‍ ഉപഹാരം നല്‍കും. 12 മണിക്ക് ട്രേഡ് യൂണിയന്‍ സുഹൃദ് സമ്മേളനം, 2ന് പ്രതിനിധി സമ്മേളനം, വൈകിട്ട് നാലിന് സമാപന സമ്മേളനം.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ