2013, ജനുവരി 10, വ്യാഴാഴ്‌ച

വനിത ജീവനക്കാരെ കൈയ്യേറ്റം : യു ടി ഇ എഫ് പ്രതിഷേധ പ്രകടനം നടത്തി
kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : തിരുവനന്തപുരം പബ്ലിക് ഓഫീസ് കോമ്പൗണ്ടിലും, കാസര്‍കോട് താലൂക്ക് ഓഫീസ് കോമ്പൗണ്ടിലും വനിതാ ജീവനക്കാരെ പണിമുടക്ക് അനുകൂലികള്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് ടീച്ചേര്‍സ് ആന്റ് എംപ്ലോയീസ് ഫോറം (യു ടി ഇ എഫ്) നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് നേതാക്കളായ പി വി രമേശന്‍, കെ വി ഭക്തവത്സലന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ബാലകൃഷ്ണന്‍, തോമസ്, കുഞ്ഞിമൊയ്തീന്‍, കെ സി സുജിത് കുമാര്‍, എ ജെ പ്രദീപ് ചന്ദ്രന്‍, അശോകന്‍ കെ, ജുനൈദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ