2013 ജനുവരി 22, ചൊവ്വാഴ്ച


പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് സര്‍വീസ് കൂട്ടണം- ജി.എസ്.ടി.യു.


കാസര്‍കോട്:2013 ഏപ്രില്‍ മുതല്‍ പുതുതായി സംസ്ഥാന സര്‍വീസില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ മെച്ചപ്പെട്ട ആനുകൂല്യങ്ങളും മിനിമം പെന്‍ഷനും ഉറപ്പാക്കാന്‍ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന് ജി.എസ്.ടി.യു. ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഏകീകൃത സിലബസ് നടപടികള്‍ ത്വരപ്പെടുത്തുക, സൗജന്യ യൂണിഫോം പദ്ധതി പൊതുവിദ്യാലയങ്ങളിലെ മുഴുവന്‍ കുട്ടികള്‍ക്കും ബാധകമാക്കുക, ആര്‍.എം.എസ്.എ. വിദ്യാലയങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, അധ്യാപക പരിശീലകരുടെ പ്രതിഫലത്തുക ഉടന്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

പുതിയ ഭാരവാഹികള്‍: ടി.എം.സദാനന്ദന്‍ (പ്രസി), കുഞ്ഞിക്കണ്ണന്‍ കരിച്ചേരി (സെക്ര), സുനില്‍ കുമാര്‍ എ. (ഖജാ). 

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ