ജി.എസ്.ടി.യു സംസ്ഥാന സമരപ്രചാരണ വാഹനജാഥ ആരംഭിച്ചു | ||
കാസര്‍കോട്: ഗവണ്‍മെന്റ് സ്‌കൂള്‍ അദ്ധ്യാപകരുടെ സംഘടിത ശക്തിയായ ജി.എസ്.ടി.യു വിന്റെ സംസ്ഥാന തല സമര പ്രചാരണ ജായ്ക്ക് കാസര്‍കോട്ട് തുടക്കമായി. കെ.പി.സി.സി വൈസ് പ്രസിഡണ്ട് തലേക്കുന്നില്‍ ബഷീര്‍ ജി.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് ജെ.ശശിക്ക് ത്രിവര്‍ണ്ണ പതാക കൈമാറിക്കൊണ്ടായിരുന്നു ഉദ്ഘാടനം. കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കിയ വിദ്യാഭ്യാസ അവകാശ നിയമം കേരളത്തിലും നടപ്പിലാക്കുക, കേന്ദ്ര നിരക്കില്‍ സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം പരിഷ്‌ക്കരിക്കുക, ശമ്പള പരിഷ്‌ക്കരണ അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസം അനുവദിക്കുക, വിദ്യാലയങ്ങളിലെ പാഠപുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് സംസ്ഥാന തല വാഹനജാഥ നടത്തുന്നത്. യോഗത്തില്‍ ഡി.സി.സി പ്രസിഡണ്ട് കെ. വെളുത്തമ്പു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം അഡ്വ. ഡി.കെ.ശ്രീധരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബി.അബ്ദുല്‍ റസാഖ്, വൈസ് പ്രസിഡണ്ട് ഗീതാകൃഷ്ണന്‍, പി.എ.അഷ്‌റഫലി, എ. ഗോവിന്ദന്‍ നായര്‍, കെ. നീലകണ്ഠന്‍, കെ.എസ്.മണി, കെ. സുരേഷ് കുമാര്‍, സലാവുദ്ദിന്‍, കെ.പി. ദാമോദരന്‍, ബാലകൃഷ്ണന്‍ കയനി, കരിച്ചേരി നാരായണന്‍ നായര്‍, പി.വി. രമേശന്‍, കെ. വേലായുധന്‍, പി.എസ്. മുഹമ്മദ്, കെ. സരോജിനി, പി. കൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ഫല്‍ഗുനന്‍ എന്നിവര്‍ സംബന്ധിച്ചു.
| ||
2010, ജൂലൈ 26, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
thank you,kumar,thank u.......sunilmash.
മറുപടിഇല്ലാതാക്കൂ