2010, ജൂലൈ 24, ശനിയാഴ്‌ച

GSTU വിദ്യാഭ്യാസ അവകാശ സന്ദേശ യാത്ര ജുലൈ 26 മുതല്‍

Kasaragod News
കാസര്‍കോട്: വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുക, കേന്ദ്രനിരക്കില്‍ ശമ്പളം പരിഷ്‌ക്കരിക്കുക, പാഠപുസ്തക വിതരണം കാര്യക്ഷമമാക്കുക, ഏകീകൃത സിലബസ് നടപ്പിലാക്കുക, ആര്‍.എം.എസ്.എ പ്രവര്‍ത്തനം സജ്ജീവമാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നിയിച്ചുകൊണ്ട് ഗവ.സ്‌കൂള്‍ ടീച്ചേര്‍സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ജുലൈ 26 മുതല്‍ ആഗസ്റ്റ് 6 വരെ സംസ്ഥാനതലത്തില്‍ രണ്ട് സമരപ്രചാരണ ജാഥകള്‍ സംഘടിപ്പിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.

26 ന് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമ സന്ദേശ യാത്ര ഉദ്ഘാടനം കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. വയനാട് നിന്ന് ആരംഭിക്കുന്ന ജാഥയുടെ ഉദ്ഘാടനം എം.ഐ ഷാനവാസ് എം.പി നിര്‍വ്വഹിക്കും. സംസ്ഥാനത്ത് 38 സബ് ജില്ലകളിലായി 164 കേന്ദ്രങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും. ആഗസ്റ്റ് ഏഴിന് തിരുവനന്തപുരത്ത് അധ്യാപകരുടെ പ്രകടനവും അവകാശ രേഖയും സര്‍ക്കാരിന് സമര്‍പ്പിക്കും. കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ജാഥ സംസ്ഥാന പ്രസിഡണ്ട് ജെ.ശശിയും, വയനാട്ട് നിന്ന് ആരംഭിക്കുന്ന ജാഥ സംസ്ഥാന സെക്രട്ടറി ടി. വിനയദാസും നേതൃത്വം നല്‍കും.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ കെ. വെളുത്തമ്പു, സംസ്ഥാന സെക്രട്ടറി ഒ.എം.രാജന്‍, ടി.കെ എവുജിന്‍, എ.എസ്.മണി, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ടി.പി. കുഞ്ഞിരാമന്‍, സുനില്‍കുമാര്‍ എ എന്നിവര്‍ പങ്കെടുത്തു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ