കാസര്‍കോട്: വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുക, കേന്ദ്ര നിരക്കില്‍ ശമ്പളം പരിഷ്‌ക്കരിക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, സ്ഥലം മാറ്റത്തിലെ അപാകതകള്‍ പരിഹരിക്കുക, ഏകീകൃത സിലബസ് നടപ്പിലാക്കുക, പാഠപുസ്ത വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് ജി.എസ്.ടി.യുവിന്റെ ആഭിമുഖ്യത്തില്‍ അധ്യാപക മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ഡി.സി.സി പ്രസിഡണ്ട് കെ. വെളുത്തമ്പു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജി്‌ലലാ പ്രസിഡണ്ട് വി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ. വേലായുധന്‍, കെ.എസ്. മണി, ടി.കെ. എവിജിന്‍, സരോജിനി, രമ, ബെറ്റി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ കരിച്ചേരി കുഞ്ഞിക്കന്നന്‍ സ്വാഗതം പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ