2010, നവംബർ 29, തിങ്കളാഴ്‌ച
2010, നവംബർ 26, വെള്ളിയാഴ്‌ച
കാസര്‍കോട് വിദ്യാഭ്യാസ ജില്ല: സാഹിത്യോത്സവം നവംബര്‍ 30ന്
കാസര്‍കോട്: കാസര്‍കോട് വിദ്യാഭ്യാസ ജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യോത്സവം ‘സര്‍ഗ്ഗം-10′ ചൊവ്വാഴ്‌ച ചട്ടംഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കും.
എന്‍.കെ.മോഹന്‍ ദാസ് (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍) പതാക ഉയര്‍ത്തും. കെ.വി. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. ആയിഷാ സഹദുല്ല(ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) അദ്ധ്യക്ഷത വഹിക്കും.
അധ്യാപക പരിശീലനം മാറ്റി
Posted on: 27 Nov 2010
കാസര്‍കോട്: സബ്ജില്ലയിലെ അധ്യാപകര്‍ക്ക് 27ന് നടത്താനിരുന്ന പരിശീലനം ഡിസംബര്‍ നാലിന് അതത് കേന്ദ്രങ്ങളില്‍ നടക്കും. ഒരോ വിദ്യാലയത്തില്‍ നിന്നും ഒരു ഇംഗ്ലീഷ് അധ്യാപകനുള്ള പരിശീലനം ഡിസംബര്‍ മൂന്നിന് ചെര്‍ക്കള ഗവ.ഹൈസ്‌കൂളിലും ക്ലസ്റ്റര്‍ റിസോഴ്‌സ് പ്രധാനാ ധ്യാപകര്‍ക്ക് രണ്ടിന് കാസര്‍കോട് ഗവ.യു.പിസ്‌കൂളിലും പരിശീലനം നല്‍കും. എസ്.ആര്‍.ജി. കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം ഏഴിന് അടുക്കത്ത്ബയല്‍ ഗവ.യു.പി.സ്‌കൂളിലും സബ്ജില്ലയിലെ സര്‍ക്കാര്‍ എയിഡഡ്, അണ്‍ എയ്ഡഡ്, ഹൈസ്‌കൂള്‍ പ്രൈമറി പ്രധാനാധ്യാപകര്‍ക്കുള്ള പരിശീലനം ഒമ്പതിന് കാസര്‍കോട് ഗവ.യു.പി.സ്‌കൂളിലും നടക്കും.
സ്‌പോര്‍ട്‌സ് പ്രൈസ്മണി വിതരണം
Posted on: 26 Nov 2010
കാസര്‍കോട്: ജില്ലാതലത്തില്‍ 2007-08, 2008-09 വര്‍ഷങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ കായിക മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ഥികള്‍ക്കുളള പ്രൈസ്മണി, വിതരണത്തിനായി എത്തിയിട്ടുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ബന്ധപ്പെട്ട വിദ്യാലയങ്ങളില്‍നിന്ന് തുക കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
2010, നവംബർ 22, തിങ്കളാഴ്‌ച
വിദ്യാരംഗം ജില്ലാ സാഹിത്യോത്സവം ചട്ടഞ്ചാലില്‍
Posted on: 22 Nov 2010
ചട്ടഞ്ചാല്‍:വിദ്യാരംഗം കലാസാഹിത്യവേദിയുടെ വിദ്യാഭ്യാസ ജില്ലാ സാഹിത്യോത്സവം നവംബര്‍ 30ന് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി സംഘാടകസമിതി രൂപവത്കരിച്ചു. ചട്ടഞ്ചാല്‍ സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി അധ്യക്ഷനായി. ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷ സഹദുള്ള, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.കെ.മോഹന്‍ദാസ്, വിദ്യാരംഗം ജില്ലാ കണ്‍വീനര്‍ അശോകന്‍ കുണിയേരി, ഷംസുദ്ദീന്‍, എം.മോഹനന്‍ നായര്‍, വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി.അവനീന്ദ്രനാഥ് സ്വാഗതവും പ്രധാനാധ്യാപകന്‍ കെ.ജെ.ആന്റണി നന്ദിയും പറഞ്ഞു.
2010, നവംബർ 20, ശനിയാഴ്‌ച
വോട്ടര്‍ പട്ടിക: ഇന്നു കൂടി പേരു ചേര്‍ക്കാം
|
തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇന്നു കൂടി അവസരം. പോളിങ് ബൂത്തുകളിലാണ് അപേക്ഷ സ്വീകരിക്കുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷയിലുള്ള ഹിയറിങ് നാളെ തുടങ്ങും. അപേക്ഷകര്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്ന ദിവസം നേരിട്ട് ഹിയറിങ്ങിനു ഹാജരാകണം.
ശാരീരിക ദൌര്‍ബല്യമുള്ളവര്‍, മുതിര്‍ന്ന പൌരന്മാര്‍, ഗര്‍ഭിണികള്‍, കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകള്‍ എന്നിവര്‍ക്കു പ്രത്യേകം കൌണ്ടര്‍ ഏര്‍പ്പെടുത്തും. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കു മാതാവിന്റെയോ, പിതാവിന്റെയോ പേര് ഉള്‍പ്പെടുന്ന ബൂത്തില്‍ പേരു ചേര്‍ക്കാന്‍ ഒാണ്‍ ലൈനായും അപേക്ഷ നല്‍കാം. വിവരങ്ങള്‍ക്ക് ceo.kerala.gov.in ഫോണ്‍: 0471 3912344.
ശാരീരിക ദൌര്‍ബല്യമുള്ളവര്‍, മുതിര്‍ന്ന പൌരന്മാര്‍, ഗര്‍ഭിണികള്‍, കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകള്‍ എന്നിവര്‍ക്കു പ്രത്യേകം കൌണ്ടര്‍ ഏര്‍പ്പെടുത്തും. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കു മാതാവിന്റെയോ, പിതാവിന്റെയോ പേര് ഉള്‍പ്പെടുന്ന ബൂത്തില്‍ പേരു ചേര്‍ക്കാന്‍ ഒാണ്‍ ലൈനായും അപേക്ഷ നല്‍കാം. വിവരങ്ങള്‍ക്ക് ceo.kerala.gov.in ഫോണ്‍: 0471 3912344.
|
ശാസ്ത്ര ക്വിസ് 22ന്
സ്‌കൂളുകള്‍ക്ക് ശനിയാഴ്ച അവധി .
വോട്ടര്‍പട്ടിക പുതുക്കുന്ന നടപടികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്തെ
സ്‌കൂളുകള്‍ക്ക് നവംബര്‍ 20ന് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ
വകുപ്പ് അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം അവധി
നല്‍കിയിരിക്കുന്നത്. സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന്
നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു
IMPORTANT PHONE NUMBERS | ||||
|
കന്നട യു.പി.എസ്. അസിസ്റ്റന്റ് അഭിമുഖം
Posted on: 20 Nov 2010
കാസര്‍കോട്:ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി.സ്‌ക്കുള്‍ അസിസ്റ്റന്റ് (കന്നഡ മാധ്യമം) തസ്തികയിലേക്കുള്ള ഇന്റര്‍വ്യു നവംബര്‍ 25, 26 തീയതികളില്‍ നടക്കും. പി.എസ്.സി. പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരും ഒന്നാംഘട്ട ഇന്റര്‍വ്യുവില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റ് പരിശോധനവേളയില്‍ ബി.എഡ്. ബിരുദത്തിന്റെ പേരില്‍ അയോഗ്യരാക്കപ്പെട്ടവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് കേരള ഹൈക്കോടതിയുടെ താത്കാലിക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പി.എസ്.സി. ഓഫീസില്‍ ഇന്റര്‍വ്യു നടത്തുന്നത്. നവംബര്‍ 23 നകം ഇന്റര്‍വ്യുമെമ്മോ ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം.
2010, നവംബർ 19, വെള്ളിയാഴ്‌ച
REV DIST CHILDRENS SCIENCE CONGRESS
കാസറഗോഡ് റവന്യു ജില്ല ബാലശാസ്ത്ര കോണ്‍ഗ്രസ് ടി ഐ എച് എസ് എസ് നയന്മാര്മൂലയില്‍ ആരംഭിച്ചു.ഡി ഡി ഇ എസ് വിജയന്‍ ഉദ്ഘാടനം ചെയ്തു .എം കെ സി നായര്‍.എസ് വിജയകുമാര്‍,പി,പി,കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു .
2010, നവംബർ 16, ചൊവ്വാഴ്ച
2010, നവംബർ 14, ഞായറാഴ്‌ച
കാസറഗോഡ് ഉപജില്ലാ സ്പോര്‍ട്സ് മീറ്റ് നവംബര്‍ 18 , 19 , 20 തീയതികളില്‍ താളിപ്പടുപ്പ് മൈതാനിയില്‍ ,ഓണ്ലൈനായി എന്‍ട്രികള്‍ www .schoolsports .in ഇല്‍ സമര്‍പ്പിക്കണം, പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു ,ജി യു പി എസ് അടകത്ബയല്‍ ,ജി വി എച് എസ് ഫോര്‍ ഗേള്‍സ് എന്നീ സ്കൂളുകളുടെ ആഭിമുഖ്യത്തിലാണ് സ്പോര്‍ട്സ് നടത്തുന്നത് .
2010, നവംബർ 13, ശനിയാഴ്ച
2010, നവംബർ 8, തിങ്കളാഴ്‌ച
2010, നവംബർ 7, ഞായറാഴ്‌ച
പ്രധാനാധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗം ഇന്ന്
Posted on: 08 Nov 2010
കാസര്‍കോട്:കാസര്‍കോട് ഉപജില്ലയിലെ ഗവണ്‍മെന്റ്, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരുടെയും ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെയും യോഗം നവംബര്‍ എട്ടിന് നടക്കും. 2.30ന് എ.ഇ.ഒ.ഓഫീസിന് സമീപമുള്ള കാസര്‍കോട് ഗവ. യു.പി സ്‌കൂളിലാണ് യോഗമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
2010, നവംബർ 3, ബുധനാഴ്‌ച
2010, നവംബർ 1, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)