2010, നവംബർ 20, ശനിയാഴ്‌ച

വോട്ടര്‍ പട്ടിക: ഇന്നു കൂടി പേരു ചേര്‍ക്കാം  
 
തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇന്നു കൂടി അവസരം. പോളിങ് ബൂത്തുകളിലാണ് അപേക്ഷ സ്വീകരിക്കുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷയിലുള്ള ഹിയറിങ് നാളെ തുടങ്ങും. അപേക്ഷകര്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്ന ദിവസം നേരിട്ട് ഹിയറിങ്ങിനു ഹാജരാകണം.

ശാരീരിക ദൌര്‍ബല്യമുള്ളവര്‍, മുതിര്‍ന്ന പൌരന്മാര്‍, ഗര്‍ഭിണികള്‍, കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകള്‍ എന്നിവര്‍ക്കു പ്രത്യേകം കൌണ്ടര്‍ ഏര്‍പ്പെടുത്തും. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കു മാതാവിന്റെയോ, പിതാവിന്റെയോ പേര് ഉള്‍പ്പെടുന്ന ബൂത്തില്‍ പേരു ചേര്‍ക്കാന്‍ ഒാണ്‍ ലൈനായും അപേക്ഷ നല്‍കാം. വിവരങ്ങള്‍ക്ക്
ceo.kerala.gov.in ഫോണ്‍: 0471 3912344.  


 

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ