2010 നവംബർ 22, തിങ്കളാഴ്‌ച

വിദ്യാരംഗം ജില്ലാ സാഹിത്യോത്സവം ചട്ടഞ്ചാലില്‍
Posted on: 22 Nov 2010


ചട്ടഞ്ചാല്‍:വിദ്യാരംഗം കലാസാഹിത്യവേദിയുടെ വിദ്യാഭ്യാസ ജില്ലാ സാഹിത്യോത്സവം നവംബര്‍ 30ന് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി സംഘാടകസമിതി രൂപവത്കരിച്ചു. ചട്ടഞ്ചാല്‍ സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി അധ്യക്ഷനായി. ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷ സഹദുള്ള, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.കെ.മോഹന്‍ദാസ്, വിദ്യാരംഗം ജില്ലാ കണ്‍വീനര്‍ അശോകന്‍ കുണിയേരി, ഷംസുദ്ദീന്‍, എം.മോഹനന്‍ നായര്‍, വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി.അവനീന്ദ്രനാഥ് സ്വാഗതവും പ്രധാനാധ്യാപകന്‍ കെ.ജെ.ആന്റണി നന്ദിയും പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ