2010, നവംബർ 20, ശനിയാഴ്‌ച

കന്നട യു.പി.എസ്. അസിസ്റ്റന്റ് അഭിമുഖം
Posted on: 20 Nov 2010


കാസര്‍കോട്:ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി.സ്‌ക്കുള്‍ അസിസ്റ്റന്റ് (കന്നഡ മാധ്യമം) തസ്തികയിലേക്കുള്ള ഇന്റര്‍വ്യു നവംബര്‍ 25, 26 തീയതികളില്‍ നടക്കും. പി.എസ്.സി. പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരും ഒന്നാംഘട്ട ഇന്റര്‍വ്യുവില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റ് പരിശോധനവേളയില്‍ ബി.എഡ്. ബിരുദത്തിന്റെ പേരില്‍ അയോഗ്യരാക്കപ്പെട്ടവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് കേരള ഹൈക്കോടതിയുടെ താത്കാലിക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പി.എസ്.സി. ഓഫീസില്‍ ഇന്റര്‍വ്യു നടത്തുന്നത്. നവംബര്‍ 23 നകം ഇന്റര്‍വ്യുമെമ്മോ ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ