2010, നവംബർ 26, വെള്ളിയാഴ്‌ച

അധ്യാപക പരിശീലനം മാറ്റി
Posted on: 27 Nov 2010


കാസര്‍കോട്: സബ്ജില്ലയിലെ അധ്യാപകര്‍ക്ക് 27ന് നടത്താനിരുന്ന പരിശീലനം ഡിസംബര്‍ നാലിന് അതത് കേന്ദ്രങ്ങളില്‍ നടക്കും. ഒരോ വിദ്യാലയത്തില്‍ നിന്നും ഒരു ഇംഗ്ലീഷ് അധ്യാപകനുള്ള പരിശീലനം ഡിസംബര്‍ മൂന്നിന് ചെര്‍ക്കള ഗവ.ഹൈസ്‌കൂളിലും ക്ലസ്റ്റര്‍ റിസോഴ്‌സ് പ്രധാനാ ധ്യാപകര്‍ക്ക് രണ്ടിന് കാസര്‍കോട് ഗവ.യു.പിസ്‌കൂളിലും പരിശീലനം നല്‍കും. എസ്.ആര്‍.ജി. കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം ഏഴിന് അടുക്കത്ത്ബയല്‍ ഗവ.യു.പി.സ്‌കൂളിലും സബ്ജില്ലയിലെ സര്‍ക്കാര്‍ എയിഡഡ്, അണ്‍ എയ്ഡഡ്, ഹൈസ്‌കൂള്‍ പ്രൈമറി പ്രധാനാധ്യാപകര്‍ക്കുള്ള പരിശീലനം ഒമ്പതിന് കാസര്‍കോട് ഗവ.യു.പി.സ്‌കൂളിലും നടക്കും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ