ജി.എസ്.ടി.യു വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി | ||
കാസര്‍കോട്: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക, ഏകീകൃത സിലബസ് നടപ്പിലാക്കുക, അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:30 ആക്കുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക, ശമ്പള പരിഷ്‌കരണം പ്രാവര്‍ത്തികമാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജി.എസ്.ടി.യു ജില്ലാ കമ്മിറ്റി ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് അനില്‍ കുമാര്‍, എ.കെ രമ, സരോജിനി, സുനില്‍ കുമാര്‍.എ,തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ധര്‍ണ്ണ കോണ്‍ഗ്രസ്സ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. വിഎം ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ടി.കെ എബിജിന്‍, കെ. വേലായുധന്‍, എ.ജെ.പ്രദീപ് ചന്ദ്രന്‍ ,,കെ രാജീവന്‍ സംസാരിച്ചു. കുഞ്ഞിക്കണ്ണന്‍ കരിച്ചേരി സ്വാഗതവും, വി.ജെ ആന്ത്രോസ് നന്ദിയും പറഞ്ഞു. |
2011, ജൂലൈ 2, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ