2011, ജൂലൈ 16, ശനിയാഴ്‌ച
TRANSFER 2011-12 TO GOVT MODEL RESIDENTIAL SCHOOLS
വിവിധ ജില്ലകളിലെ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ഉണ്ടാകുന്ന അദ്ധ്യാപക ഒഴിവുകള്‍ നികത്തുന്നതിന് സര്‍ക്കാര്‍ സ്കൂളുകളില്‍ അദ്ധ്യാപകരായി ജോലി നോക്കുന്നവരും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവരുമായ അദ്ധ്യാപകരുടെ പാനല്‍ തയ്യാറാക്കും. വിവിധ വിഷയങ്ങളിലെ ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്കും, പ്രൈമറി അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. ജില്ലക്ക് വെളിയില്‍ ജോലി നോക്കുന്നവര്‍ ജില്ലാന്തര സ്ഥലംമാറ്റത്തിനുള്ള ഫോറത്തില്‍ അപേക്ഷിക്കണം. അപേക്ഷ ബന്ധപ്പെട്ട സ്കൂള്‍ മേലധികാരി മുഖേന ജൂലൈ 31-നകം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നേരിട്ടോ ഫാക്സ് മുഖേനയോ (ഫാക്സ് : 0471-2324605) നല്‍കണം. നിയമനം ലഭിക്കുന്ന അദ്ധ്യാപകര്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ നടത്തണം. സ്ഥലംമാറ്റം നല്‍കി നിയമിക്കുന്ന അദ്ധ്യാപകര്‍ നിര്‍ബന്ധമായും മൂന്ന് വര്‍ഷം ജോലിനോക്കണം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ