2011, ജൂലൈ 22, വെള്ളിയാഴ്‌ച

എസ്.എസ്. എ. പ്രോഗ്രാം ഓഫീസര്‍മാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നു


കാസര്‍കോട്: എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം ഓഫീസര്‍ -ജനറല്‍ ഒഴിവിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ജോലിചെയ്യുന്ന ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍, സീനിയര്‍ ഡയറ്റ് ലക്ചറര്‍, എ.ഇ.ഒ, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍, ഡയറ്റ് ലക്ചറര്‍, ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ജില്ലാ പ്രോഗ്രാം ഓഫീസര്‍ - ഐ.ഇ.ഡി. സി തസ്തികയിലേക്കുളള അപേക്ഷകര്‍, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ട്രെയിനിങ്ങുമുള്ള വികലാംഗര്‍ക്കുളള സ്‌പെഷ്യല്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റുമാരായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവരില്ലെങ്കില്‍ ജനറല്‍ വിഭാഗത്തിലുള്ളവരെ പരിഗണിക്കും.

എയ്ഡഡ് സ്‌കൂള്‍ സര്‍വീസിലുള്ളവര്‍ക്ക് അപേക്ഷിക്കാനാവില്ല. ജനറല്‍ തസ്തികയിലേക്ക് പാലക്കാട് ജില്ലയില്‍ -3, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ടുവീതവും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓരോ ഒഴിവ് വീതവുമാണുള്ളത്. ഐ.ഇ.ഡി.സി തസ്തികയിലേക്ക് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓരോ ഒഴിവുവീതമുണ്ട്. അപേക്ഷയുടെ മാതൃക ജില്ലാ പ്രോജക്ട് ഓഫീസുകളിലും സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ തിരുവനന്തപുരത്തുള്ള ഓഫീസിലും ലഭ്യമാണ്. നിശ്ചിത മാതൃകയിലുളള അപേക്ഷ, മാതൃവകുപ്പില്‍ നിന്നുളള നിരാക്ഷേപപത്രം സഹിതം ആഗസ്റ്റ് 10 നകം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ കാര്യാലയം, എസ്.എസ്. എ ഭവന്‍, നന്ദാവനം, വികാസ് ഭവന്‍ പോസ്റ്റ്, തിരുവനന്തപുരം - 695033 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം
.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ