സര്‍വ ശിക്ഷാ അഭിയാന്റെ വിവിധ ബി.ആര്‍.സി കളില്‍ ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍ ഒഴിവിലേയ്ക്ക് ഗവണ്‍മെന്റ് ഹൈസ്കൂള്‍ അദ്ധ്യാപകര്‍, ഗവണ്‍മെന്റ് പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റര്‍ എന്നിവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് എച്ച്.എസ്.എ തസ്തികയില്‍ 10 വര്‍ഷത്തെ സര്‍വീസ് നിര്‍ബന്ധം. പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റര്‍മാര്‍ക്ക് ബിരുദം നിര്‍ബന്ധം. അതത് ജില്ലകളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമുളള അപേക്ഷകള്‍ പരിഗണിക്കും. എന്നാല്‍ അതത് ജില്ലകളില്‍ നിന്നുളളവര്‍ക്ക് മുന്‍ഗണന. ഔദ്യോഗിക വിലാസം, ജനനത്തീയതി, ജോലിയില്‍ പ്രവേശിച്ച തീയതി, സേവനകാലയളവ്, വിദ്യാഭ്യാസ യോഗ്യത, മാതൃവിദ്യാലയം, ജോലി ചെയ്യുന്ന ജില്ല എന്നിവ വ്യക്തമാക്കുന്ന അപേക്ഷ, സ്ഥാപനമേലധികാരി സര്‍വീസ് ബുക്ക് പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. പൂര്‍ണരൂപത്തിലുളള അപേക്ഷ സ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ), എസ്.എസ്.എ ഭവന്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം - 695033 വിലാസത്തില്‍ ആഗസ്റ് 16 ന് മുമ്പ് ലഭിക്കണം. അപേക്ഷാ ഫോമിന്റെ മാതൃക എസ്.എസ്.എ സ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഓഫീസിലും ജില്ലാ പ്രോജക്ട് ഓഫീസിലും, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലും ലഭിക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ