2011, ഒക്‌ടോബർ 2, ഞായറാഴ്‌ച


ജി.എസ്.ടി.യു. വനിതാസമ്മേളനം



വെള്ളരിക്കുണ്ട്: ജി.എസ്.ടി.യു. റവന്യൂ ജില്ല വനിത സമ്മേളനം മഹിളാ കോണ്‍. അഖിലേന്ത്യാ ജന.സെക്ര. ഷാഹിദാ കമാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ എ.കെ. രമ അധ്യക്ഷത വഹിച്ചു. ജി.എസ്.ടി.യു. സംസ്ഥാന സെക്രട്ടറി ടി.കെ. എവുജിന്‍, കെ. സരോജിനി, വനിത ഫോറം സംസ്ഥാന കണ്‍വീനര്‍ പ്രസന്നകുമാരി, ടി.എം. സദാനന്ദന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, എ.ജെ. പ്രദീപ് ചന്ദ്രന്‍, വി.എം. ഷാഹുല്‍ഹമീദ്, കെ.ജെ. തോമസ്, കെ.സി. സെബാസ്റ്റ്യന്‍, പി.എ. സെബാസ്റ്റ്യന്‍, അലോഷ്യസ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

പ്രതിനിധി സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഒ. രജിത അധ്യക്ഷയായിരുന്നു. ജി .കെ. ഗിരിജ, ലിസി ജേക്കബ്, സില്‍വി മാത്യു, ബീന പാലങ്കു എന്നിവര്‍ സംസാരിച്ചു. എം.
വാരിജ സ്വാഗതവും കെ.കെ. സുഹറ നന്ദിയും പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ