2011, ഒക്‌ടോബർ 10, തിങ്കളാഴ്‌ച


വിദ്യാഭ്യാസ പാക്കേജ് പൊതുവിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തും - ജി.എസ്.ടി.യു.
Posted on: 11 Oct 2011


കാസര്‍കോട്:വിദ്യാഭ്യാസ രംഗത്ത് പുത്തനുണര്‍വ് പകര്‍ന്ന വിദ്യാഭ്യാസ പാക്കേജ് അധ്യാപക ജോലി സംരക്ഷണവും പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും വ്യാജപ്രചാരണങ്ങളിലൂടെ പാക്കേജിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇടതുസംഘടനകളുടെയും ചില മാനേജ്‌മെന്റുകളുടെയും നടപടി അപലപനീയമാണെന്നും ജി.എസ്.ടി.യു. ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് ടി.എം.സദാനന്ദന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.കെ .എവുജിന്‍ ഉദ്ഘാടനം ചെയ്തു. കെ.സരോജിനി, എ.ജെ.പ്രദീപ് ചന്ദ്രന്‍, കെ.വേലായുധന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, കെ.രാജീവന്‍, വി.എം.ഷാഹുല്‍ഹമീദ്, അനില്‍ കുമാര്‍, സുനില്‍ കുമാര്‍, യൂസഫ്,അമര്‍നാഥ് എന്നിവര്‍ സംസാരിച്ചു. 

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ