2011, മേയ് 25, ബുധനാഴ്‌ച

2011, മേയ് 23, തിങ്കളാഴ്‌ച

ജയലക്ഷ്മി ഉള്‍പ്പടെ 13 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
Posted on: 23 May 2011


തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ 13 പേര്‍കൂടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നാല് മണിക്ക് രാജ്ഭവനില്‍ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ചടങ്ങ് നടന്നത്. കോണ്‍ഗ്രസില്‍ നിന്ന് ഒമ്പതും മുസ്‌ലിം ലീഗില്‍ നിന്ന് മൂന്നു പേരും കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് ഒരാളുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. അക്ഷരമാലക്രമത്തില്‍ മുസ്‌ലിം ലീഗിലെ പി.കെ അബ്ദുറബ്ബാണ് ആദ്യമായി സത്യവാചകം ചൊല്ലിയത്. ഒടുവിലായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിവിധ കക്ഷി നേതാക്കളായ ആറ് പേരും സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ 20 അംഗ കാബിനറ്റിന് പൂര്‍ണരൂപമായി. ഇനി സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പാര്‍ലമെന്റികാര്യ വകുപ്പ് എന്നീ കാര്യങ്ങളില്‍ കൂടിയാണ് തീരുമാനമാകാനുള്ളത്

മുസ്‌ലിം ലീഗിലെ പി.കെ അബ്ദുറബ്ബ് നാലാം തവണ നിയമസഭാംഗമാകുന്നത്. മന്ത്രിസ്ഥാനത്ത് ഇത് ആദ്യവും. തിരൂരങ്ങാടിയില്‍ നിന്ന് നിയമസഭയിലെത്തിയ അബ്ദുറബ്ബ് മുന്‍ ഉപമുഖ്യമന്ത്രി അവുക്കാദര്‍ക്കുട്ടി നഹയുടെ മകനാണ്. രണ്ടാമതായി കോണ്‍ഗ്രസില്‍ നിന്ന് അടൂര്‍ പ്രകാശ് സത്യവാചകം ചൊല്ലി. കോന്നിയില്‍ നിന്ന് നാലാം തവണയും വിജയിച്ച അടൂര്‍ പ്രകാശിന് മന്ത്രിസ്ഥാനത്ത് ഇത് രണ്ടാമൂഴമാണ്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയായിരുന്നു. അക്ഷരമാലക്രമത്തില്‍ എ.പി അനില്‍കുമാറിന്റേതായിരുന്നു അടുത്ത ഊഴം. വണ്ടൂരില്‍ നിന്ന് മൂന്നാം തവണയും വിജയിച്ച അനില്‍കുമാര്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ പിന്നാക്കക്ഷേമവും സാംസ്‌കാരിക വകുപ്പും കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ആര്യാടന്‍ മുഹമ്മദ് നാലാം തവണയാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ദൈവനാമത്തിലാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നു.

തൃപ്പൂണിത്തുറയില്‍ നിന്ന് അഞ്ചാം തവണയും നിയമസഭയിലെത്തുന്ന കെ ബാബുവാണ് അടുത്തതായി സത്യപ്രതിജ്ഞ ചെയ്തത്. ഇതാദ്യമായാണ് അദ്ദേഹം മന്ത്രിസഭാംഗമാകുന്നത്.

75 ാം വയസ്സില്‍ വടക്കാഞ്ചേരിയില്‍ കന്നിയങ്കത്തിനിറങ്ങി നിയമസഭയിലെത്തിയ സി.എന്‍ ബാലകൃഷ്ണനാണ് തുടര്‍ന്ന് മന്ത്രിയായി സത്യവാചകം ചൊല്ലിയത്. 15 വര്‍ഷം തൃശൂര്‍ ഡി.സി.സി പ്രസിഡന്റായിരുന്നു സി.എന്‍. ഏറെക്കാലം കെ.പി.സി.സി ട്രഷറര്‍ പദവിയും വഹിച്ചിട്ടുണ്ട്.

2011, മേയ് 21, ശനിയാഴ്‌ച


ജി എസ് ടി യു ജില്ലാ കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം നടത്തി

kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : ജി എസ് ടി യു കാസര്‍കോട് ജില്ലാ കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം നടത്തി. തായലങ്ങാടി ജി എസ് ടി യു ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ചു നടന്ന അനുസ്മരണ പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് ടി എം സദാനന്ദന്‍ പുഷ്പാര്‍ച്ചന നടത്തി. സംസ്ഥാന സെക്രട്ടറി സരോജിനി, എ  ജെ   പ്രദീപ് ചന്ദ്രന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, എ വി ചന്ദ്രന്‍, കെ യൂസഫ്, രാജീവന്‍, സീതാരാമ, പി ഒ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.