2016, ഡിസംബർ 16, വെള്ളിയാഴ്‌ച

NEW

TREASURY SAVINGS ACCOUNT APPLICATION


2017 ജനുവരി മുതല്‍ ട്രെഷറി സേവിംഗ് അക്കൗണ്ട്‌ വഴി മാത്രമേ സാലറി മാറാന്‍ കഴിയൂ എന്ന വാര്‍ത്ത താങ്കളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. ആയതിനാല്‍ എത്രയും വേഗം സേവിംഗ് അക്കൗണ്ട്‌ എടുക്കുവാന്‍ ശ്രദ്ധിക്കുക. മാസാവസാനതേക്ക് നീട്ടി വെക്കുന്നത് വന്‍ തിരക്കും, അതുവഴി ഡിസമ്പർ മാസ ശമ്പളം മാറാൻ കാലതാമസവും വരാൻ സാധ്യതയുണ്ട്. 

അപേക്ഷ ഫോം,kyc form,nomination form  താഴെ കാണുന്ന ലിങ്കില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്   

KYC FORM,  SB ACCOUNT OPENING FORM , NOMIMNATION FORM



 State Life Insurance (SLI) Premium Revised


As per GO(P) No.  149/2016/Fin Dated 04/10/2016 Government have revised the rate of SLI Premium.  All those employees who do not have sufficient premium are bound to take Additional SLI Policy.  But those employees who have crossed the age of 50 are not allowed to take SLI Policies

GO(P) No. 149/2016/Fin. Dated 04/10/2016 


 Group Personal Accident Insurance Scheme (GPAIS) - 2017


In GO(P) No.  144/2016/Fin Dated 30/09/2016 Government have renewed the Group Personal Accident Insurance Scheme for a further period of one year from 01/01/2017.
More Details here


2016, ജൂൺ 28, ചൊവ്വാഴ്ച

GPF Annual Account Statement

pls click here for GPF Annual Account Statement

Pay Revision Arrear Calculator by AlRahiman

പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം  2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള ശമ്പള കുടിശ്ശിക 01/04/2017, 01/10/2017, 01/04/2018, 01/10/2018 എന്നിങ്ങനെയുള്ള തിയ്യതികളില്‍ നാല് തുല്യ ഗഡുക്കളായി പണമായി നല്‍കുന്നതാണ്.  ഇതിന്‍റെ ഭാഗമായി കേരള ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് 19/05/2016 ന് പുറപ്പെടുവിച്ച  46/2016 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം  ഓരോ ഉദ്യോഗസ്ഥനും ശമ്പള പരിഷ്കരണത്തിന്‍റെ ഭാഗമായി നല്‍കേണ്ടി വരുന്ന കുടിശ്ശികയുടെ പ്രൊഫോര്‍മ തയ്യാറാക്കി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും അതിന്‍റെ ഒരു കണ്‍സോളിഡേറ്റഡ് സ്റ്റേറ്റ്മെന്‍റ് 2016 ജൂണ്‍ 30 നകം അതത് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് നല്‍കുകയും വേണം. ഈ പ്രൊഫോര്‍മയും അനുബന്ധ സ്റ്റേറ്റ്മെന്‍റുകളും തയ്യാറാക്കുന്നതിനുള്ള PAY REVISION ARREAR CALCULATOR എന്ന എക്സല്‍ സോഫ്റ്റ്‍വെയര്‍ പരിചയപ്പെടുത്തുന്നു.



സോഫ്റ്റ്‍വെയറില്‍ 2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള ഓരോ മാസങ്ങളിലെയും പ്രീ റിവൈസ്ഡ് സ്കെയിലില്‍ നമ്മള്‍ വാങ്ങിയ ശമ്പളത്തിന്‍റെയും പേ-ഫിക്സ് ചെയ്തതനുസരിച്ച് നമുക്ക് കിട്ടേണ്ടിയിരുന്ന ശമ്പളത്തിന്‍റയും വിവരങ്ങള്‍ നല്‍കിയാല്‍ മാത്രം മതി. വാങ്ങിയ ശമ്പളത്തിന്‍റെ വിവരം എന്‍റ് ചെയ്യുമ്പോള്‍ നമ്മള്‍ അതത് മാസം വാങ്ങിയതും പിന്നീട് ആ മാസങ്ങളിലെ അരിയര്‍ വല്ലതും വാങ്ങിയിട്ടുണ്ടെങ്കില്‍ അതും കൂടി ചേര്‍ത്താണ് നല്‍കേണ്ടത്. അത് പോലെ ഒരു മാസത്തില്‍ തന്നെ രണ്ട് തരത്തിലുള്ള ബേസിക് സാലറി വാങ്ങിയിട്ടുണ്ടെങ്കില്‍ ഓരോ ബേസിക് സാലറിയിലും വാങ്ങിച്ച ദിവസങ്ങള്‍ക്കനുസരിച്ച് സാലറി കണക്കാക്കി രണ്ടിന്‍റെയും തുകയാണ് എന്‍റര്‍ ചെയ്യേണ്ടത്. ഉദാഹരണമായി 2015 ജനുവരി മാസത്തില്‍ 20/01/2015 വരെ ഒരാളുടെ ബേസിക് 22,920 ഉം21/01/2015 മുതല്‍ അദ്ദേഹത്തിന്‍റെ ബേസിക് 23,480 ഉം ആണെങ്കില്‍ 2015 ജനുവരി മാസത്തിലെ ബേസിക് സാലറിയുടെ കോളത്തില്‍ 23119 എന്നാണ് ചേര്‍ക്കേണ്ടത്. അതായത് (22920 x 20/31) + (23480 x 11/31) = (14787 + 8332) = 23119. അപ്പോള്‍ റിവൈസ്ഡ് സാലറിയും ഇതു പോലെ കണക്കാക്കിയാണ് എന്‍റര്‍ ചെയ്യേണ്ടത്  HRA യില്‍ വ്യത്യാസം വരുന്നുണ്ടെങ്കില്‍ അതും ഈ രീതിയില്‍ തന്നെയാണ് എന്‍റര്‍ ചെയ്യേണ്ടത്. ഡി.എ സ്വമേധയാ കാല്‍ക്കുലേറ്റ് ചെയ്ത് വരും. അതും നേരത്തെ പറഞ്ഞ പോലെ അതത് മാസം വാങ്ങിയതും പിന്നീട് ഡി.എ അരിയറുകള്‍ നല്‍കുമ്പോള്‍ പി.എഫി ല്‍ ലയിപ്പിച്ചതും  അടക്കമുള്ള ആകെ ശതമാനമാണ് കാല്‍ക്കുലേറ്റ് ചെയ്യുക.


ലീവ് സറണ്ടറിന്‍റെ കുടിശ്ശികയും കാല്‍ക്കുലേറ്റ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്.  ലീവ് സറണ്ടര്‍ 2014-15, 2015-16 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലേത് പ്രത്യേകം പ്രത്യേകമായിട്ടാണ് കണക്കാക്കേണ്ടത്. ഈ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലേയും വിവരങ്ങള്‍ക്ക് പ്രത്യേകം തലക്കെട്ടുകള്‍ നല്‍കിയിട്ടുണ്ട്. സറണ്ടര്‍ ചെയ്ത As On Date ലെ ശമ്പളത്തിന്‍റെ വിവരങ്ങള്‍ കൃത്യമായി നല്‍കണം. അതു പോലെ No. of Days Surrendered എന്നതിന് നേരെ യഥാര്‍ത്ഥത്തില്‍ സറണ്ടര്‍ ചെയ്ത ദിവസങ്ങളുടെ എണ്ണമാണ് നല്‍കേണ്ടത്. വെക്കേഷനില്‍ ജോലി ചെയ്ത ദിവസങ്ങളുടെ എണ്ണമല്ല..
പരമാവധി വ്യക്തത വരുന്നതിന് പല സ്റ്റേറ്റ്മെന്‍റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും Arrear Proforma എന്നത് മാത്രമേ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുള്ളൂ.

Download Circular of Finance Department

Thanks  to http://www.alrahiman.com/

2016, ജൂൺ 26, ഞായറാഴ്‌ച

Sixth Working Day 2016 website opened

PLEASE CLICK HERE                                                pls login with sampoorna username & password

നിര്‍ദ്ദേശങ്ങള്‍.....

ചുവടെ പറയുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക
1. School Proforma എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ രേഖപ്പെടുത്തി ശരിയാണെന്ന് ഉറപ്പുവരുത്തി update ചെയ്യുക
2. തുടര്‍ന്ന് Medium Wise Strength എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വരുന്ന പെര്‍ഫോര്‍മയില്‍ വിവരങ്ങള്‍ ശരിയായി രേഖപ്പെടുത്തി സേവ് ചെയ്യുക
3. Caste wise strength എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ caste-ലും ഉള്ള കുട്ടികളുടെ എണ്ണം എന്റര്‍ ചെയ്ത് സേവ് ചെയ്ത് ഉറപ്പുവരുത്തുക.
4. Language wise strength എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ language-കളും പഠിക്കുന്ന കുട്ടികളുടെ എണ്ണം എന്റര്‍ ചെയ്ത് സേവ് ചെയ്ത് ഉറപ്പുവരുത്തുക.
5.Print Preview എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ക്ലിക്ക് ചെയ്ത് എല്ലാ വിവരങ്ങളും ശരിയാണെന്നുറപ്പു വരുത്തി. declaration നല്‍കി confirm ചെയ്യുക.
6. Confirm ചെയ്തു കഴിഞ്ഞാല്‍ data edit ചെയ്യുവാന്‍ സാധിക്കുന്നതല്ല. ആയതിനാല്‍ confirmചെയ്യുന്നതിനു മുന്‍പായി നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
7. Reset ചെയ്യാനായി AEO/DEO Office -ൽ ബന്ധപ്പെടുക.


HELP
1. Report of Sampoorna and Sixth Working Day എന്ന ലിങ്കില്‍ Consolidation Reports കാണാവുന്നതാണ്
2. Batch Synchronization എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് Batch (Class and Division) Data Sync ചെയ്യാവുന്നതാണ്
2. Sampoorna Synchronization എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് Sampoorna Data Sync ചെയ്യാവുന്നതാണ്
3. Entry Form EID / UID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ Class-ലും ഉള്ള UID / EID ഇല്ലാത്ത കുട്ടികളുടെ UID / EID എന്റര്‍ ചെയ്ത് സേവ് ചെയ്യുക
4. Class wise Print എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ -ലും പഠിക്കുന്ന കുട്ടികളുടെ Details Print എടുക്കാവുന്നതാണ്

2016, ജൂൺ 22, ബുധനാഴ്‌ച

NEW

21-6-16
19-6-16
17-6-16
16-6-16
12-6-16
7-6-16
4-6-16
3-6-16
1-6-16

2016, ഏപ്രിൽ 1, വെള്ളിയാഴ്‌ച

Welcome to K.P.S.T.A

അദ്ധ്യാപക നിയമനാംഗീകാരവുമായി ബന്ധപ്പെട്ട് KPSTA പ്രക്ഷോഭത്തിലേക്ക് |

KPSTA Kerala Pradesh School Teachers Association is the largest and prestigious organization of the School Teachers in Kerala. It is the organization of all the teachers ranging from Pre-primary to Higher Secondary leval. 



2016, ജനുവരി 25, തിങ്കളാഴ്‌ച

Pay Revision



pay fixation android app

Pay Revision Order
Pay Revision Commission Report
Pay Revision Consultant Software- By Shafeeque


സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച പത്താം ശമ്പള കമീഷന്‍ ശിപാര്‍ശകള്‍ ഭേദഗതികളോടെ നടപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തിന്‍െറ തീരുമാനം. 2014 ജൂലൈ മുതല്‍ ഒമ്പത് ശതമാനം മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്. പുതിയ ശമ്പളവും അലവന്‍സും ഫെബ്രുവരി ഒന്ന് മുതല്‍ ലഭിക്കും. മിനിമം വേതനം 16,500 രൂപയായി നിജപ്പെടുത്തിയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ശമ്പള കുടിശിക 2017 ഏപ്രില്‍ മുതല്‍ നാല് ഗഡുക്കളായി നല്‍കും. നിലവിലെ ഗ്രേഡുകള്‍ അതേപടി സര്‍ക്കാര്‍ നിലനിര്‍ത്തിയിട്ടുണ്ട്. സ്പെഷ്യല്‍, റിസ്ക് അലവന്‍സുകളില്‍ 10 ശതമാനം വാര്‍ഷിക വര്‍ധന ലഭിക്കും. ജീവനക്കാര്‍ക്ക് ഒമ്പത് ശതമാനം ക്ഷാമബത്ത നല്‍കും. പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അലവന്‍സുകള്‍ സംബന്ധിച്ച് ശമ്പള കമീഷന്‍െറ ശിപാര്‍ശകള്‍ നടപ്പാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടേതിന് ആനുപാതികമായി സര്‍വകലാശാല ജീവനക്കാരുടെയും ശമ്പളം പരിഷ്ക്കരിക്കും. സര്‍വകലാശാല പാര്‍ട്ടൈം ജീവനക്കാരുടെ ശമ്പളം 8,200 രൂപയാകും.  


ശമ്പള പരിഷ്കരണത്തിന് 5277 കോടി രൂപയുടെ അധിക ബാധ്യതയാണ് കമീഷന്‍ കണക്കാക്കിയിട്ടുള്ളത്.  ഒമ്പതാം ശമ്പള പരിഷ്കരണ കമ്മീഷന്‍ കണക്കാക്കിയിരുന്ന അധികബാധ്യത 1965 കോടിയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ അധികബാധ്യത 4377 കോടിയായിരുന്നു (2.23 മടങ്ങ്). ഈ വ്യത്യാസം എട്ടാം ശമ്പള പരിഷ്കരണത്തില്‍ രണ്ടിരട്ടിയും ഏഴാം പരിഷ്കരണത്തില്‍ 1.92 ഇരട്ടിയുമായിരുന്നു. മുമ്പ് പരിഷ്കരണങ്ങളിലെ വര്‍ദ്ധനവിന്‍െറ ശരാശരി തോത് അനുസരിച്ച് പുതിയ പരിഷ്കരണത്തിന്‍െറ ബാധ്യത 10767 കോടി രൂപ ആയിരിക്കും. ധനകാര്യ വകുപ്പിന്‍െറ സൂക്ഷമപരിശോധനയില്‍ ശമ്പളപരിഷ്കരണത്തിന്‍െറ അധിക ബാധ്യത 8122 കോടി ആണെന്ന് കണക്കാക്കിയിരിക്കുന്നത്. ശമ്പള പരിഷ്കരണം വഴി ഉണ്ടാവുന്ന അധികബാധ്യതയുടെ തോത് സാധ്യമായ ചെറിയ അളവില്‍ കുറകുന്നതിന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അപ്രകാരം അധികബാധ്യത 7222കോടി രൂപയായിരിക്കും എന്നാണ് കണക്കാക്കിയിട്ടുള്ളത്.

അധ്യാപക പാക്കേജില്‍ ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പാക്കേജ് സംബന്ധിച്ച കോര്‍പറേറ്റ് മാനേജ്മെന്‍റുകളുമായുളള ധാരണ പാലിക്കും. ഈ വര്‍ഷം 1:30, 1:35 അധ്യാപക വിദ്യാര്‍ഥി അനുപാതം സര്‍ക്കാര്‍ അംഗീകരിക്കും. അടുത്ത അധ്യയനവര്‍ഷം 1:45 ആയിരിക്കും അനുപാതമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പത്താം ശമ്പള പരിഷ്കരണം
  • 01/07/2014 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളപരിഷ്കരണവും പെന്‍ഷന്‍ പരിഷ്കരണവും നടപ്പിലാക്കും.
  • പുതുക്കിയ ശമ്പളവും അലവന്‍സുകളും പെന്‍ഷനും ഫെബ്രുവരിയിലെ ശമ്പളത്തോടും പെന്‍ഷനോടുമൊപ്പം വിതരണം ചെയ്യും.
  • പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും.
  • പുതുക്കിയ ശമ്പളത്തോടൊപ്പം 01/01/2015 മുതല്‍ 3% ഉം 01/07/2015 മുതല്‍ 6% ഉം ക്ഷാമബത്ത നല്‍കും.
  • 01/07/2014 മുതല്‍ 31/01/2016 വരെയുള്ള ശമ്പള/പെന്‍ഷന്‍ കുടിശ്ശികകള്‍ 01/04/2017 മുതല്‍ 4 അര്‍ദ്ധവാര്‍ഷിക ഗഡുക്കളായി വിതരണം ചെയ്യും.  ഈ കാലയളവിലേയ്ക്ക് പി.എഫ് പലിശനിരക്കില്‍ പലിശ നല്‍കും.
  • മുന്‍കാല ശമ്പള പരിഷ്കരണങ്ങളില്‍ ശമ്പള കുടിശിക നാലു മുതല്‍ അഞ്ചു വരെ വര്‍ഷങ്ങള്‍ കൊണ്ടാണ് നല്കിയിരുന്നത്. എന്നാല്‍ ഇത്തവണ രണ്ടര വര്‍ഷം കൊണ്ട് മുഴുവന്‍ കുടിശ്ശികയും പി.എഫില്‍ ലയിപ്പിക്കാതെ പലിശ ഉള്‍പ്പെടെ പണമായി നല്കും. പെന്‍ഷന്‍ കുടിശ്ശികയും ഇതേരീതിയില്‍ നല്‍കും.  ഇതാദ്യമായാണ് പെന്‍ഷന്‍ കുടിശികയ്ക്ക്  പലിശ നല്കുന്നത്.
  • കാഷ്വല്‍ സ്വീപ്പര്‍മാരുടെ മിനിമം ശമ്പളം കമ്മീഷന്‍ ശുപാര്‍ശചെയ്ത 5000 രൂപയില്‍ നിന്നും 6000രൂപയായി ഉയര്‍ത്തി നല്‍കും.
  • തുല്യ ജോലിക്ക് തുല്യശമ്പളം എന്ന തത്വം അടിസ്ഥാനപ്പെടുത്തി ദിവസ വേതനക്കാരുടെ വേതനം അതാതു ശമ്പളസ്കെയിലിന്‍്റെ മിനിമത്തിന്‍്റേയും വിലസൂചികയിലെ  മാറ്റത്തിന്‍്റേയും അടിസ്ഥാനത്തില്‍ 01/04/2016 മുതല്‍ ആനുപാതികമായി വര്‍ധിപ്പിച്ചു നല്‍കും. എല്ലാ സാമ്പത്തിക വര്‍ഷാരംഭത്തിലും ഇപ്രകാരം വേതനം പുതുക്കി നല്കും.
കമ്മീഷന്‍ ശുപാര്‍ശകളില്‍ താഴെപ്പറയുന്ന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് 

1.കമ്മീഷന്‍ ശുപാര്‍ശ ചെയ്ത മാസ്റ്റര്‍ സ്കെയില്‍ മിനിമം 16500രൂപയാക്കി മറ്റ് മാറ്റങ്ങള്‍ ഇല്ലാതെ അംഗീകരിച്ചു. ടൈംസ്കെയിലുകളില്‍ കമ്മിഷന്‍ ശുപാര്‍ശചെയ്ത പൊതു ഫോര്‍മുലയ്ക്ക് അനുസൃതമായി മാറ്റം വരുത്തി.
2.കമ്മീഷന്‍ ശുപാര്‍ശചെയ്ത സ്കെയില്‍ ഉയര്‍ത്തിനല്‍കല്‍ നിലവിലെ 24040-38840 സ്കെയിലിന് താഴോട്ടുള്ള സ്കെയിലുകളില്‍ ഒരു ലെവല്‍ മാത്രമായി പരിമിതപ്പെടുത്തി.  ടി സ്കെയിലുകള്‍ക്ക് മുകളിലേയ്ക്കുള്ള സ്കെയിലുകളില്‍ സ്കെയില്‍ വര്‍ദ്ധനവ് അനുവദിച്ചിട്ടില്ല.  
3.പുതിയ ഹയര്‍ ഗ്രേഡുകള്‍ അനുവദിച്ചിട്ടില്ല.  നിലവിലുള്ള ഹയര്‍ ഗ്രേഡുകളിലെ ശുപാര്‍ശ ചെയ്ത വര്‍ദ്ധന   2:1 (കുറഞ്ഞ സ്കെയിലുകള്‍ക്ക്), 3:1 (ഉയര്‍ന്ന സ്കെയിലുകള്‍ക്ക്, 24040-38840 മുതല്‍) എന്നിങ്ങനെ പരിമിതപ്പെടുത്തി. സ്കെയില്‍ വര്‍ദ്ധനവും റേഷ്യോ വര്‍ദ്ധനവും ഒരുമിച്ച് ശുപാര്‍ശചെയ്ത കേസുകളില്‍ ഒരു ലെവല്‍ സ്കെയില്‍ വര്‍ദ്ധനവ് മാത്രം അനുവദിച്ചിട്ടുണ്ട്.
മേല്‍പ്പറഞ്ഞ ഭേദഗതികളിലുടെ അധികബാധ്യത 900കോടി രൂപ കുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
  • പരിഷ്കരണത്തിലൂടെ പുതിയ ശമ്പളം നിര്‍ണ്ണയിക്കുമ്പോള്‍ ജീവനക്കാര്‍ക്ക്കമ്മീഷന്‍ ശുപാര്‍ശചെയ്ത മിനിമം ആനുകൂല്യം 2000രൂപയും പരമാവധി ആനുകൂല്യം 12000 രൂപയും ഉറപ്പാക്കിയിട്ടുണ്ട്
  • വീട്ടുവാടക അലവന്‍സ്, സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് തുടങ്ങി മുഴുവന്‍ അലവന്‍സുകളും കമ്മീഷന്‍ ശുപാര്‍ശചെയ്ത അതേ നിരക്കില്‍ നല്‍കും. ചില അലവന്‍സുകള്‍ക്ക്  ശുപാര്‍ശയ്ക്ക്ഉപരിയായി 10% വാര്‍ഷിക വര്‍ദ്ധന അനുവദിക്കും.
  • ജീവനക്കാരുടെ Earned Leave Surrender, LTC തുടങ്ങിയവ നിലവിലുള്ള രീതിയില്‍ തുടരും.
  • പുതിയ ശമ്പള, പെന്‍ഷന്‍ നിര്‍ണയത്തിന് കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ അംഗീകരിച്ചു.  ശമ്പളത്തിന് 12% ഫിറ്റ്മെന്‍്റ് ബെനിഫിറ്റ് (മിനിമം ബെനിഫിറ്റ് 2000രൂപ) ഒരോ വര്‍ഷ സര്‍വ്വീസിനും മ്മ % വെയിറ്റേജും നല്‍കും.  പെന്‍ഷന് 18% ഫിറ്റ്മെന്‍്റ് ബെനിഫിറ്റ് നല്‍കും. ശമ്പളത്തിന്‍്റെ ഇന്‍ക്രിമെന്‍്റ് നിരക്കുകള്‍ കമ്മീഷന്‍ ശുപാര്‍ശചെയ്ത അതേനിരക്കില്‍ നല്‍കും.
  • DCRG പരിധി 7ല്‍ നിന്ന് 14 ലക്ഷമാക്കി ഉയര്‍ത്തി.  മറ്റ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തുടരും.  
  • Exgratia പെന്‍ഷന്‍കാര്‍ക്ക് DR കുടുംബപെന്‍ഷനും പുതുതായി അനുവദിക്കും.
  • ഫുള്‍പെന്‍ഷനുള്ള സര്‍വ്വീസ് 30 വര്‍ഷമായി തുടരും.  
  • പ്രൊമോഷന്‍ ശമ്പളനിര്‍ണയത്തിന് കമ്മീഷന്‍ നിര്‍ദ്ദേശിച്ച ശുപാര്‍ശ അംഗീകരിച്ചു.
  • സമയബന്ധിത ഹയര്‍ ഗ്രേഡ് പ്രൊമോഷന്‍്റെ കാലപരിധി നിലവിലുള്ള രീതിയില്‍ തുടരും. എന്നാല്‍ ശമ്പളം നിര്‍ണയിക്കുമ്പോള്‍ ഇത്തരം പ്രൊമോഷനുകള്‍ക്കും സാധാരണ പ്രൊമോഷന്‍്റെ ശമ്പളനിര്‍ണയ ആനുകൂല്യങ്ങള്‍ നല്‍കും.
  • 01/07/2014 ലെ പുതുക്കിയ മിനിമം ശമ്പളം 16500 രൂപയാണ്. കൂടിയത് 1,20,000 രൂപ.
  • 01/07/2014 ലെ പുതുക്കിയ മിനിമം ശമ്പളം  ചില പ്രധാന തസ്തികകളുടേത്
  • LD Clerk   19000 രൂപ  (നിലവില്‍ 9940 രൂപ),
  • പോലീസ് കോണ്‍സ്റ്റബിള്‍  22200 രൂപ (നിലവില്‍ 10480 രൂപ)
  • LP/UP  ടീച്ചര്‍  25200 രൂപ  (നിലവില്‍ 13210 രൂപ)
  • ഹൈസ്കൂള്‍  ടീച്ചര്‍  29200 രൂപ (നിലവില്‍ 15380 രൂപ)
  • ഹയര്‍സെക്കന്‍്ററി ടീച്ചര്‍  39500 രൂപ (നിലവില്‍ 20740 രൂപ)
  • അസിസ്റ്റന്‍്റ് എന്‍ജിനീയര്‍ 39500 രൂപ (നിലവില്‍ 20740 രൂപ)
  • അസിസ്റ്റന്‍്റ് സര്‍ജന്‍  51600 രൂപ  (നിലവില്‍ 27140 രൂപ)
  • സ്റ്റാഫ് നഴ്സ് 27800 രൂപ (നിലവില്‍ 13900 രൂപ)
  • കമ്മീഷന്‍ ശുപാര്‍ശപ്രകാരം ഓപ്ഷന്‍ സമ്പ്രദായം അവസാനിപ്പിച്ചു.  എല്ലാ ജീവനക്കാരും 01/07/2014 ന് പുതിയ ശമ്പളസ്കെയിലിലേയ്ക്ക് മാറും.
  • അവയവമാറ്റത്തിന് വിധേയരാകുന്ന ജീവനക്കാര്‍ക്ക് പുതുതായി 90 ദിവസത്തെ പ്രത്യേക അവധി അനുവദിക്കും.
  • കമ്മീഷന്‍ ശുപാര്‍ശചെയ്ത പ്രകാരം സ്പെഷ്യല്‍പേ സമ്പ്രദായം അവസാനിപ്പിച്ചു. എന്നാല്‍ ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക്  തുടര്‍ന്നും അനുവദിക്കും.
  • പാര്‍ടൈം ജീവനക്കാരുടെ മിനിമം ശമ്പളം 8200 രൂപയും (നിലവില്‍ 4250 രൂപ) കൂടിയ ശമ്പളം 16460രൂപ (നിലവില്‍ 8400 രൂപ) യുമായി നിശ്ചയിക്കും.
  • യൂണിവേഴ്സിറ്റി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സംസ്ഥാന ജീവനക്കാരുടേതിന് അനുസൃതമായി പരിഷ്കരിക്കും.
  • ശമ്പള പരിഷ്കരണ ഉത്തരവ് സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിനായി  അനോമലി സെല്ലിനെ ചുമതലപെടുത്തും.  
  • കമ്മീഷന്‍്റെ രണ്ടാംഘട്ട റിപ്പോര്‍ട്ടും ഒന്നാംഘട്ട റിപ്പോര്‍ട്ടിലെ മറ്റ് ശുപാര്‍ശകളും പരിശോധിക്കുന്നതിനായി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ കമ്മറ്റിയെ നിയമിക്കും.

2016, ജനുവരി 24, ഞായറാഴ്‌ച




PAY REVISION ORDER
  • GO (P) No -7/2016 Dated 20-1-16 - REVISION OF PAY AND ALLOWANCES  
  • PAY REVISION SOFTWARES
  • PAY FIXATION CONSULTANT Version 1.30 Software prepared by SAFEEQ M P, K W A, Kozhikode ///  User Guide for Pay Fixation Consultant
  • PAY FIX @ 2014 Version 2.01 (Updated on 23-1-16): Software prepared by GIGI VARUGHEASE
  • PAY FIXATION ASSISTANT by Shri. Shijoy James Thalakkottur, Intelligence Inspector, Commercial Taxes
  • സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണം സംബന്ധിച്ച് മന്ത്രിസഭ തീരുമെടുത്തു. ഫിബ്രവരിയിലെ ശമ്പളം മുതല്‍ പുതിയ ശമ്പളം നല്കാനും മന്ത്രിസഭ തീരുമാനിച്ചു. പരിഷ്‌കരിച്ച ശമ്പളത്തിനും പെന്‍ഷനും 2014 ജൂലായ് ഒന്നു മുതല്‍ പ്രാബല്യമുണ്ടാകും. കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതിനു പകരം പി.എഫ്. നിരക്കിലെ പലിശ സഹിതം 2017 ഏപ്രില്‍ ഒന്നുമുതല്‍ നാല് അര്‍ധവാര്‍ഷിക ഗഡുക്കളായി നല്കും. മാര്‍ച്ച് ഒന്നു മുതല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 2000 മുതല്‍ 12,000വരെ രൂപയുടെവര്‍ദ്ധനയാണുണ്ടാവുക. പത്തുവര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്‌കരിച്ചാല്‍ മതിയെന്ന ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചില്ല
    1. ശമ്പള പരിഷ്കരണത്തിന് 1.7.2014 മുതല്‍ മുന്‍കാല പ്രാബല്യം
    2. പുതുക്കിയ നിരക്കില്‍ ഫെബ്രുവരി മാസത്ത ശമ്പളം ലഭിക്കും
    3. DA as on 01/07/2014- Nil
      DA as on 01/01/2015- 3%, 
      DA as on 01/07/2015- 6% 
      ആകെ ഡി.എ 6%
    4. വര്‍ദ്ധന 2000 രൂപ മുതല്‍ 12000 രൂപ വരെ
    5. സ്പെഷ്യല്‍ അലവന്‍സ് റിസ്ക് അലവന്‍സ് ഇവയ്ക്ക് 10% വാര്‍ഷിക വര്‍ദ്ധന
    6. HRA, CCA ഇവ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം. (HRA ശുപാര്‍ശ ചുവടെ)
    7. Sl.NoPay RangeB2 Class Cities&aboveOther Cities/TownOther Places
      116500-26500150012501000
      227150-42500200015001250
      343600-68700250017501500
      470350 & above300020001750
    8. 2014 മുതലുള്ള കുടിശിക നാല് ഇന്‍സ്റ്റാള്‍മെന്റായി നല്‍കും.ഈ കുടിശികയ്ക്ക് PF നിരക്കില്‍ പലിശ
    9. ദിവസ വേതനത്തിലും വര്‍ദ്ധന. ആ തസ്തികയുടെ കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായിരിക്കും പുതിയ ദിവസവേതനം
    10. DCRGയുടെ പരിധി 7 ലക്ഷത്തില്‍ നിന്നും 14 ലക്ഷമാക്കി
    11. ഏറ്റവും കുറഞ്ഞ ശമ്പളം 16500 രൂപ
    12. പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്
    13. മറ്റുതീരുമാനങ്ങള്‍: 
      • വീട്ടുവാടക അടക്കം മുഴുവന്‍ അലവന്‍സുകളും കമ്മീഷന്‍ ശുപാര്‍ശചെയ്ത അതേ നിരക്കില്‍ നല്‍കും.
      • സ്‌പെഷ്യല്‍ അലവന്‍സ് റിസ്‌ക് അലവന്‍സ് എന്നിവയില്‍ ശുപാര്‍ശയില്‍ നിന്ന് 10 ശതമാനം വാര്‍ഷിക വര്‍ദ്ധന.
      • പെന്‍ഷന്‍കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിക്ക് അംഗീകാരം. വിശദാംശങ്ങള്‍ ധനവകുപ്പ് തീരുമാനിക്കും.
      • പുതുക്കിയ ശമ്പളത്തോടൊപ്പം 2015 ജനവരി ഒന്നുമുതലുള്ള 3 % ഉം 2015 ജൂലായ് മുതലുള്ള 6% ഉം ക്ഷാമബത്തയും.
      • ഇതാദ്യമായി പെന്‍ഷന്‍ കുടിശ്ശികയ്ക്ക് പലിശ.
      • ലീവ് സറണ്ടര്‍, എല്‍.ടി.സി എന്നിവ തുടരും.
      • ശമ്പളത്തിന് 12% ഫിറ്റ്‌മെന്റ് ബെനിഫിറ്റ് (മിനിമം ബെനിഫിറ്റ് 2000രൂപ) ഒരോ വര്‍ഷ സര്‍വ്വീസിനും അരശതമാനം വെയിറ്റേജ്.
      • പെന്‍ഷന് 18% ഫിറ്റ്‌മെന്റ് ബെനിഫിറ്റ്.
      • ഡി.സി.ആര്‍.ജി പരിധി ഏഴില്‍ നിന്ന് 14 ലക്ഷമാക്കി.
      • മറ്റ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തുടരും.
      • എക്‌സ്‌ഗ്രേഷ്യാ പെന്‍ഷന്‍കാര്‍ക്ക് ഡി.ആറും കുടുംബപെന്‍ഷനും പുതുതായി അനുവദിക്കും.
      • സമയബന്ധിത ഹയര്‍ ഗ്രേഡ് പ്രൊമോഷന്റെ കാലപരിധി നിലവിലുള്ള രീതിയില്‍ തുടരും.
      • ശമ്പളം നിര്‍ണയിക്കുമ്പോള്‍ ഇത്തരം പ്രൊമോഷനുകള്‍ക്കും സാധാരണ പ്രൊമോഷന്റെ ശമ്പളനിര്‍ണയ ആനുകൂല്യങ്ങള്‍ നല്‍കും.
      • അവയവമാറ്റത്തിന് വിധേയരാകുന്ന ജീവനക്കാര്‍ക്ക് പുതുതായി 90 ദിവസത്തെ പ്രത്യേക അവധി.
      • ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് സ്‌പെഷല്‍പേ സമ്പ്രദായംതുടരും.
      • പരാതി പരിശോധിക്കാന്‍ അനോമലി സെല്‍.