2011, ജൂലൈ 29, വെള്ളിയാഴ്‌ച


ജില്ലാതല ശാസ്ത്ര സെമിനാര്‍ ആഗസ്ത് 2 ന്

kasaragod.com, news, vartha, kasaragodvartha, kasaragodnewsകാസര്‍കോട് : ജില്ലാതല ശാസ്ത്ര സെമിനാര്‍ ആഗസ്ത് 2 ന് 10 മണിക്ക് കാസര്‍കോട് ജി.യു.പി. സ്‌കൂളില്‍ നടക്കും. ഉപജില്ലാ തല മത്സരങ്ങളില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടിയ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ തല മത്സരങ്ങളില്‍ പങ്കെടുക്കാം നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന ഉപജില്ലാ തല ശാസ്ത്ര സെമിനാറില്‍ കെ.ഗ്രീഷ്മ (ജി.എച്ച്.എസ്.എസ്.കാസര്‍കോട്) ജസ്‌ന.വി. ജോസ് (ഗവ.വി.എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ്) വരദാ കൃഷ്ണന്‍ (സി.എച്ച്.എസ്.എസ്.ചട്ടഞ്ചാല്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി.

BPO

സര്‍വ ശിക്ഷാ അഭിയാന്റെ വിവിധ ബി.ആര്‍.സി കളില്‍ ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍ ഒഴിവിലേയ്ക്ക് ഗവണ്‍മെന്റ് ഹൈസ്കൂള്‍ അദ്ധ്യാപകര്‍, ഗവണ്‍മെന്റ് പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റര്‍ എന്നിവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് എച്ച്.എസ്.എ തസ്തികയില്‍ 10 വര്‍ഷത്തെ സര്‍വീസ് നിര്‍ബന്ധം. പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റര്‍മാര്‍ക്ക് ബിരുദം നിര്‍ബന്ധം. അതത് ജില്ലകളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമുളള അപേക്ഷകള്‍ പരിഗണിക്കും. എന്നാല്‍ അതത് ജില്ലകളില്‍ നിന്നുളളവര്‍ക്ക് മുന്‍ഗണന. ഔദ്യോഗിക വിലാസം, ജനനത്തീയതി, ജോലിയില്‍ പ്രവേശിച്ച തീയതി, സേവനകാലയളവ്, വിദ്യാഭ്യാസ യോഗ്യത, മാതൃവിദ്യാലയം, ജോലി ചെയ്യുന്ന ജില്ല എന്നിവ വ്യക്തമാക്കുന്ന അപേക്ഷ, സ്ഥാപനമേലധികാരി സര്‍വീസ് ബുക്ക് പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. പൂര്‍ണരൂപത്തിലുളള അപേക്ഷ സ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ), എസ്.എസ്.എ ഭവന്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം - 695033 വിലാസത്തില്‍ ആഗസ്റ് 16 ന് മുമ്പ് ലഭിക്കണം. അപേക്ഷാ ഫോമിന്റെ മാതൃക എസ്.എസ്.എ സ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഓഫീസിലും ജില്ലാ പ്രോജക്ട് ഓഫീസിലും, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലും ലഭിക്കും. 


BPO

സര്‍വ ശിക്ഷാ അഭിയാന്റെ വിവിധ ബി.ആര്‍.സി കളില്‍ ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍ ഒഴിവിലേയ്ക്ക് ഗവണ്‍മെന്റ് ഹൈസ്കൂള്‍ അദ്ധ്യാപകര്‍, ഗവണ്‍മെന്റ് പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റര്‍ എന്നിവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് എച്ച്.എസ്.എ തസ്തികയില്‍ 10 വര്‍ഷത്തെ സര്‍വീസ് നിര്‍ബന്ധം. പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റര്‍മാര്‍ക്ക് ബിരുദം നിര്‍ബന്ധം. അതത് ജില്ലകളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമുളള അപേക്ഷകള്‍ പരിഗണിക്കും. എന്നാല്‍ അതത് ജില്ലകളില്‍ നിന്നുളളവര്‍ക്ക് മുന്‍ഗണന. ഔദ്യോഗിക വിലാസം, ജനനത്തീയതി, ജോലിയില്‍ പ്രവേശിച്ച തീയതി, സേവനകാലയളവ്, വിദ്യാഭ്യാസ യോഗ്യത, മാതൃവിദ്യാലയം, ജോലി ചെയ്യുന്ന ജില്ല എന്നിവ വ്യക്തമാക്കുന്ന അപേക്ഷ, സ്ഥാപനമേലധികാരി സര്‍വീസ് ബുക്ക് പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. പൂര്‍ണരൂപത്തിലുളള അപേക്ഷ സ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ), എസ്.എസ്.എ ഭവന്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം - 695033 വിലാസത്തില്‍ ആഗസ്റ് 16 ന് മുമ്പ് ലഭിക്കണം. അപേക്ഷാ ഫോമിന്റെ മാതൃക എസ്.എസ്.എ സ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഓഫീസിലും ജില്ലാ പ്രോജക്ട് ഓഫീസിലും, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലും ലഭിക്കും. 


2011, ജൂലൈ 23, ശനിയാഴ്‌ച


എസ്.എസ്.എ റിസോഴ്‌സ് അദ്ധ്യാപകരെ നിയമിക്കുന്നു



കാസര്‍കോട്: എസ്.എസ്.എ. നടപ്പിലാക്കി വരുന്ന സംയോജിത വിദ്യാഭ്യാസ പദ്ധതിയില്‍ ജില്ലയില്‍ കരാറടിസ്ഥാനത്തില്‍ റിസോഴ്‌സ് അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യത: പ്ലസ് ടു, ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത റെഗുലര്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ, ടി.ടി.സി അല്ലെങ്കില്‍ ബി.എഡ്‌യോഗ്യതയുള്ളവരോ ആയിരിക്കണം. യോഗ്യതയുളളവരുടെ അഭാവത്തില്‍ അംഗീകൃത സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിഗ്രിയോ, ഡിപ്ലോമയോ മാത്രം ഉള്ളവരേയും പരിഗണിക്കും. അപേക്ഷകര്‍ കുറഞ്ഞത് മൂന്ന് വര്‍ഷം സേവനം ചെയ്യുമെന്ന് കരാര്‍ നല്‍കണം.

വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും ഉണ്ടാവണം. ആഗസ്റ്റ് എട്ടിനകം അപേക്ഷ ജില്ലാ പ്രോജക്ട് ഓഫീസര്‍, എസ്.എസ്.എ കാസര്‍കോട് ജില്ല എന്ന വിലാസത്തില്‍ ലഭിക്കണം
.

2011, ജൂലൈ 22, വെള്ളിയാഴ്‌ച

എസ്.എസ്. എ. പ്രോഗ്രാം ഓഫീസര്‍മാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നു


കാസര്‍കോട്: എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം ഓഫീസര്‍ -ജനറല്‍ ഒഴിവിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ജോലിചെയ്യുന്ന ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍, സീനിയര്‍ ഡയറ്റ് ലക്ചറര്‍, എ.ഇ.ഒ, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍, ഡയറ്റ് ലക്ചറര്‍, ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ജില്ലാ പ്രോഗ്രാം ഓഫീസര്‍ - ഐ.ഇ.ഡി. സി തസ്തികയിലേക്കുളള അപേക്ഷകര്‍, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ട്രെയിനിങ്ങുമുള്ള വികലാംഗര്‍ക്കുളള സ്‌പെഷ്യല്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റുമാരായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവരില്ലെങ്കില്‍ ജനറല്‍ വിഭാഗത്തിലുള്ളവരെ പരിഗണിക്കും.

എയ്ഡഡ് സ്‌കൂള്‍ സര്‍വീസിലുള്ളവര്‍ക്ക് അപേക്ഷിക്കാനാവില്ല. ജനറല്‍ തസ്തികയിലേക്ക് പാലക്കാട് ജില്ലയില്‍ -3, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ടുവീതവും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓരോ ഒഴിവ് വീതവുമാണുള്ളത്. ഐ.ഇ.ഡി.സി തസ്തികയിലേക്ക് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓരോ ഒഴിവുവീതമുണ്ട്. അപേക്ഷയുടെ മാതൃക ജില്ലാ പ്രോജക്ട് ഓഫീസുകളിലും സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ തിരുവനന്തപുരത്തുള്ള ഓഫീസിലും ലഭ്യമാണ്. നിശ്ചിത മാതൃകയിലുളള അപേക്ഷ, മാതൃവകുപ്പില്‍ നിന്നുളള നിരാക്ഷേപപത്രം സഹിതം ആഗസ്റ്റ് 10 നകം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ കാര്യാലയം, എസ്.എസ്. എ ഭവന്‍, നന്ദാവനം, വികാസ് ഭവന്‍ പോസ്റ്റ്, തിരുവനന്തപുരം - 695033 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം
.

2011, ജൂലൈ 19, ചൊവ്വാഴ്ച

Data Entry Link for the Incentive Scholarship for STD IX SC/ST girls

ഈ അധ്യയന വര്‍ഷത്തെ (2011-2012) ഒമ്പതാം ക്ലാസിലെ SC/STപെണ്‍കുട്ടികള്‍ക്കുള്ള കേന്ദ്രഗവണ്‍മെന്റിന്റെ ഇന്‍സെന്റീവിന് വേണ്ടിയുള്ള ഡാറ്റാ എന്റ്റി എല്ലാ ഗവണ്‍മെന്റ്, എയ്ഡഡ് സ്കൂളുകളും 23/7/2011, 5.00 PM ന് മുമ്പ് കംപ്ലീറ്റ് ചെയ്യണം.


Data Entry Link for the Incentive Scholarship for STD IX SC/ST girls help file for data collection 
നിങ്ങളുടെ സ്കൂള്‍കോഡ് യൂസര്‍ നേമായും പാസ്​വേഡായും കൊടുത്ത് ലോഗിന്‍ ചെയ്ത ശേഷം അടുത്ത പേജില്‍ അത് മാറ്റുക.അപ്പോള്‍ ഡാറ്റാ എന്റ്റി പേജ് തുറന്നു വരും.എല്ലാ ഗവണ്‍മെന്റ്, എയ്ഡഡ് സ്കൂളുകളും 23/7/2011, 5.00 PM ന് മുമ്പ് കംപ്ലീറ്റ് ചെയ്യണം.

2011, ജൂലൈ 18, തിങ്കളാഴ്‌ച

PAY REVISION 2009
PAY FIXATION OF PART TIME CONTINGENT EMPLOYEES - FURTHER CLARIFICATIONS ISSUED.GO(P0 No.42/2011 (3) Fin dtd 15/07/2011
സ്ഥലം മാറ്റം : മാനസിക വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സംരക്ഷണം
മാനസിക വൈകല്യമുള്ള/ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളായ സര്‍ക്കാര്‍ ജീവനക്കാരെ സാധാരണഗതിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതുവരെ ഒരു സ്റേഷനില്‍ നിന്നോ ഒരു ജില്ലയില്‍ നിന്നോ സ്ഥലംമാറ്റാന്‍ പാടില്ല എന്നും സ്ഥലംമാറ്റ കാര്യത്തില്‍ മുന്‍ഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളുടെ കാര്യം വരുമ്പോള്‍ മാത്രമേ ഇത്തരം സ്ഥലംമാറ്റം പാടുള്ളൂ എന്നും ഉത്തരവായി. പി.എന്‍.എക്സ്.3297/11
വിദ്യാഭ്യാസഅവകാശനിയമം: സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരും - ഗ്രാമവികസനമന്ത്രി
വിദ്യാഭ്യാസഅവകാശനിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരുമെന്ന് ഗ്രാമവികസനമന്ത്രി കെ.സി.ജോസഫ് പറഞ്ഞു. വിദ്യാഭ്യാസഅവകാശനിയമം സംബന്ധിച്ച് പാര്‍ലമെന്ററികാര്യ ഇന്‍സ്റിറ്റ്യൂട്ട് മാസ്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിയമത്തിന് ഉപോദ്ബലകമായ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ഇതുവരെ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല.ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയമുണ്ടാകാത്തതിനാലാണിത്. വിദ്യാഭ്യാസഅവകാശനിയമപ്രകാരമുള്ള സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റികള്‍ ന്യൂനപക്ഷ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന ആരോപണം, ഒന്നാം ക്ളാസ് പ്രവേശനത്തിനുള്ള പ്രായം ആറു വയസ്സായി നിജപ്പെടുത്തല്‍, വിദ്യാര്‍ത്ഥി അധ്യാപക അനുപാതം തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ സവിശേഷസാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ നടപ്പാക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ, മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.എ.സുകുമാരന്‍ നായര്‍, പാര്‍ലമെന്ററി കാര്യ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.റ്റി.വര്‍ഗീസ്, നയതന്ത്ര വിദഗ്ധന്‍ റ്റി.പി.ശ്രീനിവാസന്‍, എ.ഡി.ജി.പി ഡോ.അലക്സാണ്ടര്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു. പി.എന്‍.എക്സ്.3228/11

2011, ജൂലൈ 17, ഞായറാഴ്‌ച


ദിവസവേതന അധ്യാപകരുടെ ശമ്പളം കൂട്ടണം -ജി.എസ്.ടി.യു.



കാസര്‍കോട്: ദിവസവേതനാടിസ്ഥാനത്തില്‍ നിയമിച്ച മുഴുവന്‍ അധ്യാപകരുടെയും ശമ്പളം വര്‍ധിപ്പിക്കണമെന്ന് ജി.എസ്.ടി.യു. ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. അവരുടെ സര്‍വീസ് സീനിയോറിറ്റിക്ക് പരിഗണിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.

ജില്ലാ പ്രസിഡന്റ് ടി.എം.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, വി.എം.ഷാഹുല്‍ ഹമീദ്, കെ.അനില്‍കുമാര്‍, എം.തമ്പാന്‍ നായര്‍, എ.സുനില്‍കുമാര്‍, കെ.ഐ.തോമസ്, ഒ.രജിത, വി.ഭവാനി എന്നിവര്‍ സംസാരിച്ചു.

2011, ജൂലൈ 16, ശനിയാഴ്‌ച

TRANSFER 2011-12 TO GOVT MODEL RESIDENTIAL SCHOOLS

വിവിധ ജില്ലകളിലെ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ഉണ്ടാകുന്ന അദ്ധ്യാപക ഒഴിവുകള്‍ നികത്തുന്നതിന് സര്‍ക്കാര്‍ സ്കൂളുകളില്‍ അദ്ധ്യാപകരായി ജോലി നോക്കുന്നവരും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവരുമായ അദ്ധ്യാപകരുടെ പാനല്‍ തയ്യാറാക്കും. വിവിധ വിഷയങ്ങളിലെ ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്കും, പ്രൈമറി അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. ജില്ലക്ക് വെളിയില്‍ ജോലി നോക്കുന്നവര്‍ ജില്ലാന്തര സ്ഥലംമാറ്റത്തിനുള്ള ഫോറത്തില്‍ അപേക്ഷിക്കണം. അപേക്ഷ ബന്ധപ്പെട്ട സ്കൂള്‍ മേലധികാരി മുഖേന ജൂലൈ 31-നകം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നേരിട്ടോ ഫാക്സ് മുഖേനയോ (ഫാക്സ് : 0471-2324605) നല്‍കണം. നിയമനം ലഭിക്കുന്ന അദ്ധ്യാപകര്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ നടത്തണം. സ്ഥലംമാറ്റം നല്‍കി നിയമിക്കുന്ന അദ്ധ്യാപകര്‍ നിര്‍ബന്ധമായും മൂന്ന് വര്‍ഷം ജോലിനോക്കണം.
®Gí ¼ßÜïµ{ßW 400 ÉïØí ¿á ÌÞ‚í µâ¿ß ¥ÈáÕÆßAÞX ÄàøáÎÞÈ¢




ÎÜMáù¢: ®Gá ¼ßˆµ{ßÜÞÏß ·Õ., ®ÏíÁÁí Øíµâ{áµ{ßW 400 ƒØí ¿á ÌÞ‚áµZ Äá¿BÞX ØVAÞV ÄàøáÎÞÈß‚á. Øàxáµæ{AÞZ ¥çÉfµøáU æµÞˆ¢, ¦ÜMáÝ, §¿áAß, ÄãÖâV, ÉÞÜAÞ¿í, ÎÜMáù¢, çµÞÝßçAÞ¿í, µHâV ¼ßˆµ{ßÜÞÃí ÉáÄßÏ ÌÞ‚áµZ ¥ÈáÕÆßAáµ. ¯µ¼Þܵ¢ ÕÝßÏáU ¥çÉfµøáæ¿ ®H¢ Øàxáµ{áæ¿ ®HæJAÞZ µâ¿áÄÜáU Øíµâ{áµ{áæ¿ ÉGßµ ØÎVMßAÞX ÙÏV æØAXÁùß ¥ÇßµãÄçøÞ¿í ÕßÆcÞÍcÞØ ÕµáMí ¦ÕÖcæMGßøáKá. ¨ ¥çÉfµ{ßçzÜáU ÕßÆ·íÇ ÉøßçÖÞÇÈ ÉâVJßÏÞÏßAÝßEá.

ÉáÄßÏ ÌÞ‚áµZ Äá¿BÞÈáU ¥¿ßØíÅÞÈ ØìµøcBZ µâ¿ß µÃAßæÜ¿áJÞÃí Øíµâ{áµæ{ ÄßøæE¿áAáKÄí. Ø¢ØíÅÞÈJí ÈßÜÕßW 4.2 Üf¢ ƒØí ¿á ØàxÞÃáUÄí. §ÄßW 2.17 Üf¢ Øàxí ®ùÃÞµá{¢ ÎáÄW ÄßøáÕÈLÉáø¢ ÕæøÏáU ¼ßÜïµ{ßÜÞÃí. ÄãÖâV ÎáÄW µÞØVçµÞ¿í Õæø ¦æµÏáUÄí 2.03 Üf¢ ØàxáµZ. æÄAX ¼ßˆµ{ßW ÎßA ÕV×B{ßÜᢠÎáÝáÕX Øàxáµ{ßÜᢠçºøÞX ÕßÆcÞVÅßµ{߈ÞJ ¥ÕØíÅÏáIÞÏßøáKá. ¥çÄØÎÏ¢, ÎÜÌÞùßW ¥øÜfçJÞ{¢ ÕßÆcÞVÅßµZ ÉÄßÕÞÏß ÉáùJßøßAáµÏÞÏßøáKá.

Ø¢ØíÅÞÈJí ¯xÕᢠµâ¿áÄW ÕßÆcÞVÅßµZ ®Øí®Øí®WØß çÏÞ·cÄ çÈ¿ßÏ ÎÜMáù¢ ¼ßˆÏßW 100 ÌÞ‚áµZ ¥ÈáÕÆßAáæÎKÞÃí ØâºÈ. §JÕà ¼ßˆÏßW ®Øí®Øí®WØß çÏÞ·cÄ çÈ¿ßÏ ÉÄßÈÞÏßøJßçÜæù çÉV ©ÉøßÉÀÈJßÈí ØÎÞLø ØíÅÞÉÈBæ{ ¦dÖÏßçAI ·Äß絿ßÜÞÏßøáKá. ÉáÄßÏ ÌÞ‚áµZ Äá¿BáKçÄÞæ¿ÞM¢ µÝßE ÕV×¢ ®WÁß®Ëí ØVAÞV ¥ÈáÕÆß‚ 176 ÙÏV æØAXÁùß Øíµâ{áµ{ßæÜ ¥ÇcÞɵÄØíÄßµµZ ¥ÈáÕÆßAÞÈᢠØVAÞV ÈàA¢ Äá¿BßÏßGáIí. ÄØíÄßµµZ Øã×í¿ßAÞJÄáÎâÜ¢ ¥ÇcÞɵVAí ÆßÕØçÕÄÈ¢ çÉÞÜᢠÜÍß‚ßøáK߈. ÄØíÄßµµZAí ¥¢·àµÞø¢ ÈWµÃæÎK ÕßÆcÞÍcÞØ ÕµáMßæa ¦ÕÖc¢ ÇȵÞøc ÕµáMßæa Éøß·ÃÈÏßÜÞÃí.

100 DAYS PROGRAMME

07.06.2011ല്‍ ബഹുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്ത ഈ മന്ത്രിസഭയുടെ ആദ്യത്തെ നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രോജക്ട്സ്/സ്കീംസ്

ഈ മന്ത്രിസഭയുടെ ആദ്യത്തെ നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പ്രോജക്ട്സ്/സ്കീംസുകളെ സംബന്ധിക്കുന്ന വിവരം താഴെ കൊടുക്കുന്നു :
  1. എല്ലാ സര്‍ക്കാര്‍ ഹൈസ്കൂളുകളിലും ഗേള്‍സ് ഫ്രണ്ടിലി ടോയ് ലെറ്റ് നടപ്പിലാക്കും.
  2. എല്ലാ ഹൈസ്കൂളിലെയും കുട്ടികള്‍ക്ക് വൈദ്യപരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
  3. ഫിനിഷിംഗ് സ്കൂള്‍ (എന്‍ജിനീയറിംഗ്, ഹ്യൂമാനിറ്റീസ് & കൊമേഴ്സ്, കൃഷി എന്നീ വിഭാഗങ്ങളില്‍) ആരംഭിയ്ക്കും.
  4. കേരളത്തിലെ എല്ലാ കുട്ടികളെയും ബി.പി.എല്‍ കുടുംബങ്ങളിലെ കുട്ടികളുടെ മാതാപിതാക്കളെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ചെലവില്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താവുന്നതാണ്.
  5. എട്ടാംക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും യുണീഫോം നല്‍കുന്നതാണ്. എ.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന ആണ്‍കുട്ടികള്‍ക്ക് ഒരാള്‍ക്ക് 400 രൂപാവീതം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതാണ്. ബാക്കി കുട്ടികളുടെ വിഹിതം SSA വഹിക്കുന്നതാണ്.
  6. സംസ്ഥാനത്തെ സ്ഥലസൗകര്യമുള്ള എല്ലാ സ്കൂളുകളിലെയും ഷിഫ്റ്റ് നിര്‍ത്തലാക്കുന്നതാണ്.
  7. ജില്ല തലസ്ഥാനങ്ങളില്‍ എസ്.ഐ.ഇ.റ്റിയുടെ നേതൃത്വത്തില്‍ സിഡി മാര്‍ട്ടുകള്‍ ആരംഭിക്കുന്നതാണ്.
  8. ധനകാര്യ വകുപ്പു നടപ്പാക്കുന്ന സ്പാര്‍ക്ക് എന്ന പരിപാടിയുടെ ഭാഗമായി എല്ലാ എയിഡഡ് യു.പി. സ്കൂളുകളിലും കമ്പ്യൂട്ടര്‍ നല്‍കുന്നതാണ്.
  9. സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ഒരു ലക്ഷം പേരെ സാക്ഷരരാക്കുന്ന അക്ഷര ലക്ഷം എന്ന പരിപാടി നടപ്പിലാക്കും.
  10. മള്‍ട്ടീമീഡിയ, ലേണിംഗ് ടൂള്‍സിന്റെ സീഡികള്‍ വിതരണത്തിന് തയാറാക്കും.
  11. സംസ്ഥാനത്ത് പുതിയതായി നിയമനം ലഭിച്ച പ്രഥമാധ്യാപകര്‍ക്കും വിദ്യാഭ്യാസ ജില്ലാ/ഉപജില്ലാ ഓഫീസര്‍മാര്‍ക്കും സീമാറ്റ് കേരളയുടെ കീഴില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കുന്നതിനായി, സ്കൂള്‍ മാനേജ്മെന്റില്‍ പരിശീലനം നല്‍കുന്നതാണ്.
  12. എല്ലാ സര്‍ക്കാര്‍ യു.പി. സ്കൂളുകളിലും 5 കമ്പ്യൂട്ടറെങ്കിലുമുള്ള ഐ.ടി ലാബ് സജ്ജീകരിക്കുന്നതാണ്.
  13. ഒരു പ്രീ സ്കൂള്‍ നയം രൂപപ്പെടുത്തുന്നതാണ്.
  14. സ്പെഷ്യല്‍ സ്കൂള്‍, ടെക്നിക്കല്‍ സ്പെഷ്യല്‍ സ്കൂള്‍, കരിക്കുലം, സിലബസ് നിര്‍ണയം എന്നിവ തയാറാക്കും. സ്പെഷ്യല്‍ സ്കൂള്‍ അധ്യാപക പരിശീലനം സംഘടിപ്പിക്കുന്നതാണ്. സ്പെഷ്യല്‍ സ്കൂള്‍ ഹാന്റ് ബുക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കും.
  15. 'സമ്പൂര്‍ണ' സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ എല്ലാ ഹൈസ്കൂളുകളിലും നടപ്പിലാക്കും. ഒരു കുട്ടി സ്കൂളില്‍ പ്രവേശിക്കുന്നതുമുതല്‍ അവരുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയും സ്കൂളുകളുടെയും വകുപ്പിന്റെയും അക്കാദമിക്-ഭരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഈ വിവരങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുകയാണ് 'സമ്പൂര്‍ണ'യുടെ ലക്ഷ്യം. ഇതുവഴി അഡ്മിഷന്‍ രജിസ്റ്ററിലെ വിവരങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒരു ഡേറ്റാബേസില്‍ സൂക്ഷിച്ച് കുട്ടിയ്ക്ക് പ്രത്യേകമായ 'തിരിച്ചറിയില്‍ നമ്പര്‍' നല്‍കുന്നു. സ്കൂളിലെ ടൈംടേബിള്‍ തയാറാക്കല്‍, ഗ്രേഡ് വിശകലനം, പാഠാസൂത്രണം തുടങ്ങി സംസ്ഥാന, ജില്ലാതലങ്ങളിലെ വിവിധ സ്കോളര്‍ഷിപ്പുകള്‍, മേളകള്‍ തുടങ്ങിയവയ്ക്ക് അപേക്ഷിക്കാന്‍ വരെ കാര്യക്ഷമമായ ഒരു സംവിധാനമായി ഇതുമാറും. നൂറു ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ ഹൈസ്കൂളുകളിലും (8 മുതല്‍ 10 വരെ ക്ലാസുകളില്‍) ഇത് നടപ്പാക്കുന്നതാണ്. ക്രമേണ കേന്ദ്ര സര്‍ക്കാരിന്റെ ഏകീകൃത തിരിച്ചറിയില്‍ പദ്ധതിയുമായി (യു.ഐ.ഡി) സംയോജിപ്പിക്കുന്ന തരത്തിലാണ് സോഫ്റ്റ് വെയറിന്റെ രൂപകല്‍പന. ക്രമേണ കേരളത്തിലെ 1 മുതല്‍ 12 വരെയുള്ള എല്ലാ കുട്ടികളെയും ഇതില്‍ ഉള്‍പ്പെടുത്തുന്നതാണ്.
  16. കേരളത്തിലെ സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിലും നിലവിലുള്ള ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം എത്ര വ്യാപ്തിയുള്ള ഡേറ്റായും കൂടുതല്‍ സുരക്ഷിതത്വത്തോടെ അപ് ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും സംവിധാനമൊരുക്കുന്ന വി.പി.എന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക്) ബ്രോഡ്ബാന്റായി ബി.എസ്.എന്‍.എല്ലിന്റെ സഹായത്തോടെ ഉയര്‍ത്തുന്നതാണ്. ഇതാകട്ടെ ഫലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് സുരക്ഷിതമായ ഒരു 'ഇന്‍ട്രാനെറ്റ് ഗേറ്റ് വേ' ആയി മാറും. എല്ലാ ഓഫീസര്‍മാര്‍ക്കും ഔദ്യോഗിക ഇ-മെയിലും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂള്‍തലം വരെയുള്ള ഓഫീസുകളുമായി ബന്ധപ്പെട്ട ഇ-ഗവേര്‍ണന്‍സ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പുതിയ വെബ്സൈറ്റ് ലഭ്യമാക്കും. ഇതിന്റെ ഭാഗമായി ജില്ലാതലത്തില്‍ ഡി.ഡി ഓഫീസുകള്‍ക്കായി ഉപ വെബ്സൈറ്റുകളും തയാറാക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനാക്കുന്നതോടെ രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ വകുപ്പിനെ പൂര്‍ണമായും 'പേപ്പര്‍ലെസ് വകുപ്പായി' മാറ്റുന്നതാണ്.
  17. ഐ.ടി@സ്കൂള്‍ വിക്ടേഴ്സ് ചാനല്‍ സംപ്രേഷണം അനലോഗ് രൂപത്തിലാണ്. അതോടൊപ്പം സാങ്കേതികമായി ഡിജിറ്റല്‍ രൂപത്തില്‍ സംപ്രേഷണം തുടങ്ങുന്നതാണ്.
  18. മാതാപിതാക്കളുടെ കമ്പ്യൂട്ടര്‍ സാക്ഷരതാ പരിപാടി സ്കൂളുകളില്‍ ലഭ്യമായ സംവിധാനങ്ങളുപയോഗിച്ച് ആരംഭിക്കും.
  19. നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍, കേന്ദ്ര ഗവണ്മെന്റ് എന്നിവരുടെ സഹായത്തോടെ എസ്.ഐ.ഇ.റ്റി സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലെ 8 മുതല്‍ 12 ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് 'വെബ്സൈറ്റ് പോര്‍ട്ടല്‍' തുടങ്ങും.
  20. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന് ജില്ലാതല ഓഫീസുകള്‍ സ്ഥാപിക്കും.


2011, ജൂലൈ 2, ശനിയാഴ്‌ച

TEXT BOOK SHORTAGE


സ്ക്കൂള്‍ തുറന്നിട്ട് മാസം ഒന്നു കഴിഞ്ഞു. കുട്ടികള്‍ക്ക് ഇനിയും പാഠപുസ്തകങ്ങള്‍ ലഭിക്കാനുണ്ട്. ഇതേക്കുറിച്ചെല്ലാം ചര്‍ച്ച ചെയ്യാനായി വിദ്യാഭ്യാസമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പാഠപുസ്തക വിതരണം ഊര്‍ജ്ജിതമാക്കാനുള്ള നടപടികളെടുത്തിരിക്കുകയാണ്. അതിന്റെ ഭാഗമായി പുറത്തിറക്കിയ സര്‍ക്കുലറിലേക്ക് ഏവരുടേയും ശ്രദ്ധ ക്ഷണിക്കട്ടെ. " 2011-12 അദ്ധ്യയനവര്‍ഷത്തിലെ സംസ്ഥാന ഗവണ്‍മെന്റ് /എയഡഡ് സ്കളൂകളില്‍ ഇനിയും ലഭിക്കാനുള്ള പാഠപുസ്തകങ്ങള്‍ സംബന്ധിച്ച കണക്ക് അടിയന്തിരമായി ശേഖരിക്കേണ്ടിയിരിക്കുന്നു. ഇതിനായി ഓരോ സ്ക്കൂളുകളും ഇതിനകം ലഭിച്ചതും ഇനി ലഭിക്കാനുള്ളതുമായ പുസ്തകങ്ങളുടെ എണ്ണം ഓണ്‍ലൈനായി 4-7-2011 നകം കൃത്യമായി നല്‍കണം. ചുവടെപ്പറയുന്ന മാര്‍ഗരേഖകള്‍ പാലിക്കേണ്ടതാണ്. ജൂണ്‍മാസത്തില്‍ shortage സംബന്ധിച്ച കണക്ക് ഓണ്‍ലൈനായി നല്‍കിയതും അല്ലാത്തതുമായ സ്ക്കൂളുകളും, ഇതു സംബന്ധിച്ച് ഇ-മെയില്‍ വഴി അറിയിപ്പ് നല്‍കിയവരും ഇപ്പോള്‍ ഈ ഫോര്‍മാറ്റില്‍ ഡേറ്റ നല്‍കണം. സൊസൈറ്റി ക്രമത്തിലല്ല, സ്ക്കൂള്‍ ക്രമത്തിലാണ് ഡേറ്റ അപ്​ലോഡ് ചെയ്യേണ്ടത്. രജിസ്ട്രേഷന്‍ ചെയ്യേണ്ട വിധം ചുവടെ നല്‍കിയിരിക്കുന്നു.www .കേരളബൂക്സ്.orgഇല്‍ ടെക്സ്റ്റ്‌ ബുക്ക്‌ രേസീപ്ടില്‍ പ്രവേശിച്ചുലോഗിന്‍ ചെയ്യുക 
നമ്പര്‍പുസ്തകംആദ്യം ഓര്‍ഡര്‍ ചെയ്ത എണ്ണംയഥാര്‍ത്ഥത്തില്‍ ആവശ്യമായ എണ്ണംഇതിനകം ലഭിച്ച പുസ്തകങ്ങളുടെ എണ്ണം
Sl NoTitle(No.of copies ordered)(No.of copies actually required)(No of copies received)
(A)(B)(C)(D)(E)










A മുതല്‍ C വരെയുള്ള ഡാറ്റ, സൈറ്റില്‍ ലഭ്യമായിരിക്കും. മറ്റ് രണ്ട് കോളങ്ങളാണ് ഓരോ സ്ക്കൂളും എന്റര്‍ ചെയ്യേണ്ടത്. (താഴെ സ്ക്രീന്‍ ഷോട്ട് നല്‍കിയിരിക്കുന്നു)
ഇതിലേക്കായി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

C എന്ന കോളത്തില്‍ ഓരോ ടൈറ്റിലിനും വേണ്ടി വരുമെന്ന് കരുതി മുന്‍കൂട്ടി നല്‍കിയ എണ്ണമാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കില്‍ അക്കാര്യമാണ് D എന്ന കോളത്തില്‍ ചേര്‍ക്കേണ്ടത്. ഉദാഹരണത്തിന് 7-ം ക്ലാസിലെ സോഷ്യല്‍ സയന്‍സ് (മലയാളം) 800 എന്നാണ് ആദ്യം ഓര്‍ഡര്‍ നല്‍കിയത് എന്നിരിക്കട്ടെ. യഥാര്‍ത്ഥത്തില്‍ വേണ്ടത് ഇതിനേക്കാള്‍ കുറവോ കൂടുതലോ അല്ലെങ്കില്‍ അതു തന്നെയോ ആകാം. ഏതായാലും അത്തരത്തില്‍ വേണ്ട യഥാര്‍ത്ഥ എണ്ണമാണ് D യില്‍ രേഖപ്പെടുത്തേണ്ടത്. പ്രതീക്ഷിച്ചതിനേക്കാള്‍ കുട്ടികളുടെ എണ്ണത്തില്‍ 50 ന്റെ കുറവു വന്നിട്ടുണ്ടെങ്കില്‍ 850 എന്നും മാറ്റമില്ലെങ്കില്‍ 800 എന്നുമാണ് D കോളത്തില്‍ ചേര്‍ക്കേണ്ടത്.

ആദ്യം ഓര്‍ഡര്‍ നല്‍കാതിരുന്ന ഇനം പാഠപുസ്തകങ്ങളും ഇപ്പോള്‍ ഓര്‍ഡര്‍ നല്‍കാം. ഉദാഹരണത്തിന് 7-ം ക്ലാസിലെ സോഷ്യല്‍ സയന്‍സ് (ഇംഗ്ലീഷ്) ആദ്യ ഓര്‍ഡറില്‍ 0 ആയിരുന്നു. ഇപ്പോള്‍ 40 കോപ്പികള്‍ വേണമെന്നുണ്ടെങ്കില്‍ D എന്ന കോളത്തില്‍ 40 എന്നു ചേര്‍ക്കാം.

ആദ്യ ഓര്‍ഡറില്‍ ഏതെങ്കിലും ഏതെങ്കിലും ടൈറ്റിലുകള്‍ വിട്ടു പോയിരുന്നെങ്കിലും അവയ്ക്ക് നേരെ D എന്ന കോളത്തില്‍ ആവശ്യകത രേഖപ്പെടുത്താം.

ഇതിനകം ലഭിച്ച പുസ്തകങ്ങളുടെ എണ്ണമാണ് E എന്ന കോളത്തില്‍ ചേര്‍ക്കേണ്ടത്. വിതരണ ഏജന്‍സി വഴിയും പ്രസില്‍ നിന്നോ സ്റ്റോറില്‍ നിന്നോ നേരിട്ടും മറ്റ് സ്ക്കൂളുകളില്‍ നിന്ന് അഡ്ജസ്റ്റ്മെന്റ് വഴിയും ലഭിച്ച പുസ്തകങ്ങളുടെ ആകെ എണ്ണമാണ് ഇവിടെ ചേര്‍ക്കേണ്ടത്.

ആദ്യ ഓര്‍ഡറില്‍ അബദ്ധവശാല്‍ എണ്ണം കാണിച്ചതും എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആവശ്യമില്ലാത്തതുമായ ഏതെങ്കിലും പുസ്തകങ്ങളുണ്ടെങ്കില്‍ അവയുടെ നേരെ D കോളത്തില്‍ 0 എന്നു ചേര്‍ക്കണം."

GSTU KASARAGOD DDE OFFICE MARCH. 02/07/2011,