2011, ജൂലൈ 18, തിങ്കളാഴ്‌ച

വിദ്യാഭ്യാസഅവകാശനിയമം: സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരും - ഗ്രാമവികസനമന്ത്രി
വിദ്യാഭ്യാസഅവകാശനിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരുമെന്ന് ഗ്രാമവികസനമന്ത്രി കെ.സി.ജോസഫ് പറഞ്ഞു. വിദ്യാഭ്യാസഅവകാശനിയമം സംബന്ധിച്ച് പാര്‍ലമെന്ററികാര്യ ഇന്‍സ്റിറ്റ്യൂട്ട് മാസ്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിയമത്തിന് ഉപോദ്ബലകമായ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ഇതുവരെ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല.ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയമുണ്ടാകാത്തതിനാലാണിത്. വിദ്യാഭ്യാസഅവകാശനിയമപ്രകാരമുള്ള സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റികള്‍ ന്യൂനപക്ഷ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന ആരോപണം, ഒന്നാം ക്ളാസ് പ്രവേശനത്തിനുള്ള പ്രായം ആറു വയസ്സായി നിജപ്പെടുത്തല്‍, വിദ്യാര്‍ത്ഥി അധ്യാപക അനുപാതം തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ സവിശേഷസാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ നടപ്പാക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ, മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.എ.സുകുമാരന്‍ നായര്‍, പാര്‍ലമെന്ററി കാര്യ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.റ്റി.വര്‍ഗീസ്, നയതന്ത്ര വിദഗ്ധന്‍ റ്റി.പി.ശ്രീനിവാസന്‍, എ.ഡി.ജി.പി ഡോ.അലക്സാണ്ടര്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു. പി.എന്‍.എക്സ്.3228/11

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ