2011, ഫെബ്രുവരി 25, വെള്ളിയാഴ്‌ച


യുണൈറ്റഡ് ടീച്ചേഴ്‌സ് ആന്റ് എംപ്ലോയ്‌സ് ഫെഡറേഷന്‍ (യുടി.ഇഫ്)പ്രകടനം നടത്തി
Posted by : Staff Reporter 2 on : 2011-02-25
kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട്: യുണൈറ്റഡ് ടീച്ചേഴ്‌സ് എംപ്ലോയ്‌സ് ഫെഡറേന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് പ്രകടനം നടത്തി. സംസ്ഥാന ജീവനക്കാരും അധ്യാപകരും 2011 മാര്‍ച്ച് 8ന് പണിമുടക്കുന്നതിന്റെ ഭാഗമായി ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് പൊളിച്ചെഴുതി കേന്ദ്രാനുകൂല്യങ്ങളും, 1.7.08ന്റെ മുന്‍കാല പ്രാബല്യം ഉറപ്പാക്കുക, വിരമിക്കല്‍ തീയതി ഏകീകരണം പിന്‍വലിച്ച് പെന്‍ഷന്‍ പ്രായം 60ആയി ഉയര്‍ത്തുക, അധ്യാപകരുടെ നിയമന അംഗീകാരവും ജോലി സ്ഥിരതയും ഉറപ്പാക്കുക, നിയമന തട്ടിപ്പിനെ പറ്റി ജുഡീഷ്യല്‍ അന്വേഷണം ഏര്‍പ്പെടുത്തുകയും, സര്‍വ്വകലാശാല നിയമനങ്ങള്‍ പി എസിക്ക് വിടുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുടിഇഎഫിന്റെ ആഭിമുഖ്യത്തിലാണ് പ്രകടനം നടന്നത്. പ്രകടനത്തിന് പി.വി രമേശന്‍ (യുടിഇഎഫ് ജില്ലാകണ്‍വീനര്‍), ജി.എസ്.ടിയു സംസ്ഥാന സെക്രട്ടറി ടി.കെ എവിജിന്‍, കെ.പി സുദര്‍മ്മ, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, വി ദാമോധരന്‍ , ഭക്ത വത്സലന്‍, അടിയോടി മാസ്റ്റര്‍, ഇ. ബാലകൃഷ്ണന്‍, കെ ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
.

യു ടി ഇ എഫ് ജില്ലാകണ്‍വെന്‍ഷന്‍ നടന്നു
Posted by : Staff Reporter 2 on : 2011-02-25
kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട്: സംസ്ഥാന ജീവനക്കാരും അധ്യാപകരും അടങ്ങുന്ന സംഘടനയായ യുണൈറ്റഡ് ടീച്ചര്‍ ആന്റ് എംപ്ലോയ്‌സ് ഫെഡറേഷന്‍ (യു ടി ഇ എഫ്) കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ ഡിസിസി ഓഫീസില്‍ ഡിസിസി പ്രസിഡണ്ട് കെ വെളുത്തമ്പു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പിവി രമേശന്‍ അധ്യക്ഷത വഹിച്ചു. കെ നീലകണ്ഠന്‍, കെ.കെ രാജേന്ദ്രന്‍, പി.കെ ഫൈസല്‍, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കുഞ്ഞുക്കണ്ണന്‍ കരിച്ചേരി സ്വാഗതം പറഞ്ഞു.

2011, ഫെബ്രുവരി 23, ബുധനാഴ്‌ച


അധികാരത്തില്‍ വന്നാല്‍ കേന്ദ്രനിരക്കില്‍ ശമ്പളം - ചെന്നിത്തല


തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേന്ദ്രനിരക്കിലെ ശമ്പളഘടന നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ജി.എസ്.ടി.യു. സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ഭാരവാഹികളായി ജെ. ശശി (പ്രസിഡന്റ്), എം. സലാഹുദ്ദീന്‍ (ജനറല്‍ സെക്രട്ടറി), കെ.സുരേഷ്‌കുമാര്‍ (ഖജാന്‍ജി), ടി.എസ്. സലിം, എ.വി. ബേബി അറയ്ക്കല്‍, പി. വസന്തകുമാരി അമ്മ (വൈസ് പ്രസിഡന്റ്), ആര്‍. മുരളീധരന്‍ പിള്ള, പി.എം. രവീന്ദ്രന്‍, ഇ.എം. രവീന്ദ്രന്‍, ടി.കെ. എവുജിന്‍, സി.എ.ഗിരിജ, കെ. സരോജിനി (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.


മാര്‍ച്ച് 8ന് സംസ്ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്കും



കോഴിക്കോട്: ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് പൊളിച്ചെഴുതി കേന്ദ്രാനുകൂല്യങ്ങളും 1.7.08-ന്റെ മുന്‍കാല പ്രാബല്യവും ഉറപ്പാക്കുക, വിരമിക്കല്‍ തിയ്യതി ഏകീകരണം പിന്‍വലിച്ച് പെന്‍ഷന്‍ പ്രായം 60 ആക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് യു.ഡി.എഫ്. അനുകൂല സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ടീച്ചേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് ഫെഡറേഷന്റെ (യു.ടി.ഇ.എഫ്.) ആഭിമുഖ്യത്തില്‍ സംസ്ഥാന ജീവനക്കാര്‍ മാര്‍ച്ച് 8ന് പണിമുടക്കും.

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച


സര്‍ക്കാരിന് ഉദ്ഘാടന മാമാങ്കം മാത്രം - ഉമ്മന്‍ ചാണ്ടി



തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ അവസാനനാളുകള്‍ ഉദ്ഘാടന മാമാങ്കത്തിനു വേണ്ടി മാത്രം മാറ്റിവെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

ഗവ. സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്റെ (ജി.എസ്.ടി.യു) 20-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ അധ്യാപകരെ ദോഷകരമായി ബാധിക്കുന്ന ശമ്പളപരിഷ്‌കരണ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഹരിച്ച് ഉത്തരവിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ജെ.ശശി അധ്യക്ഷത വഹിച്ചു. സെറ്റോ ചെയര്‍മാന്‍ കോട്ടാത്തല മോഹനന്‍, എന്‍. ശക്തന്‍ എം.എല്‍.എ, എം.എ. ലത്തീഫ്, ജി.എസ്.ടി.യു ജനറല്‍ സെക്രട്ടറി ടി. വിനയദാസ്, സംസ്ഥാന ഭാരവാഹികളായ കെ. സുരേഷ്‌കുമാര്‍, ടി.എസ്. സലിം, എം. സലാഹുദ്ദീന്‍, ജെ. മുഹമ്മദ് റാഫി, എം.എസ്. ലോഹിതന്‍, ഒ.എം. രാജന്‍, ആര്‍.മുരളീധരന്‍, ത്രേസ്യാമ്മ ജോര്‍ജ്, ജോസ് വിക്ടര്‍, നിസാം ചിതറ എന്നിവര്‍ പ്രസംഗിച്ചു.

GSTU 20th STATE CONFERENCE,THIRUVANANTHAPURAM.























2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച


അധ്യാപകദ്രോഹം അവസാനിപ്പിക്കണം -ജി.എസ്.ടി.യു
Posted on: 19 Feb 2011


കാസര്‍കോട്: സെന്‍സസ് ഡ്യൂട്ടിയിലുള്ള അധ്യാപകരെ എല്‍.എസ്എസ്/യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ ട്രെയ്‌നിങ്ങിനും ഡ്യൂട്ടിക്കും നിര്‍ബന്ധമായും അയക്കണമെന്നുള്ള അധികൃതരുടെ പിടിവാശി അവസാനിപ്പിക്കണമെന്ന് ജി.എസ്.ടി.യു. കാസര്‍കോട് ഉപജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. സെന്‍സസ് ഡ്യൂട്ടിയിലുള്ള അധ്യാപകരെ പൂര്‍ണമായും മറ്റ് ഡ്യൂട്ടികളില്‍നിന്ന് ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഉപജില്ലാ പ്രസിഡന്റ് ടി.ഒ.രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. സെക്രട്ടറി പി.ഗംഗാധരന്‍, കെ.എം.ജയിംസ്, എ.സുനില്‍കുമാര്‍, കെ.എ.ചാക്കോ, സി.സി.സണ്ണി, ടി.കെ.ശ്രീധരന്‍, ജോസ് മാത്യു, അനില്‍കുമാര്‍, ജ്യോതിലക്ഷ്മി, സുഹ്‌റ എന്നിവര്‍ സംസാരിച്ചു.

2011, ഫെബ്രുവരി 15, ചൊവ്വാഴ്ച


ശമ്പളപരിഷ്‌കരണം; കണക്കുകൊണ്ടൊരു കളി

Imageകേരള സര്‍ക്കാരിന് സമര്‍പ്പിച്ച ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് അധ്യാപകര്‍ക്ക് കേന്ദ്രനിരക്ക് നിഷേധിക്കുക മാത്രമല്ല, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ ശമ്പളപരിഷ്‌കരണത്തില്‍നിന്നും ആനുപാതികമായി ബഹുദൂരം പിന്നോട്ടു പോകുകയാണ് ചെയ്തത്.
തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ശമ്പളം പോലും ഈ സര്‍ക്കാര്‍ അനുവദിച്ചില്ല.13500 രൂപ തുടക്കക്കാരനായ പ്രൈമറി അധ്യാപകന് തൊട്ടടുത്ത സംസ്ഥാനത്ത് ലഭിക്കുമ്പോള്‍ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന കേരളത്തിലെ അധ്യാപകന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തതുതന്നെ 11620ന് ആണ്. തുടക്കക്കാരനായ അധ്യാപകന് ഇപ്പോള്‍ 6680 രൂപ അടിസ്ഥാന ശമ്പളവും 64 ശതമാനം ക്ഷാമബത്തയും കൂടി 10955 രൂപ ലഭിക്കുന്നുണ്ട്. അതായത് അടിസ്ഥാന ശമ്പളത്തില്‍ യഥാര്‍ത്ഥ വര്‍ദ്ധന 665 രൂപ മാത്രം. ഇതിനുപുറമെ, ആറുമാസക്കാലം ക്ഷാമബത്ത പൂജ്യം ശതമാനമാണ് എന്നതുകൂടി അറിയുമ്പോഴാണ് അധ്യാപകനെ വഞ്ചിച്ച ചിത്രം വ്യക്തമാകുന്നത്.
 
ഇതുതന്നെ 2006 ജനുവരി ഒന്നിലെ കേന്ദ്രനിരക്കിനേക്കാള്‍ 4670 രൂപയും 3840 രൂപയും പ്രൈമറി, ഹൈസ്‌കൂള്‍ അധ്യാപകന് യഥാക്രമം കുറവാണ് ലഭിക്കുന്നത്. തുല്യജോലിക്ക് തുല്യവേതനം ലഭിക്കണമെന്ന് വാദിക്കുന്ന നാട്ടിലാണ് ഇതെന്ന് ഓര്‍ക്കണം. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരാണ് അധ്യാപകര്‍ക്ക് മാത്രമായി കേന്ദ്രനിരക്ക് നിഷേധിച്ചത്. അധ്യാപകനെ ദിവസക്കൂലിക്കാരനാക്കിയതും കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ധനകാര്യമന്ത്രിയായിരുന്ന ടി. ശിവദാസമേനോനായിരുന്നു. അധ്യാപകമേഖലയിലേക്ക് കൂടുതല്‍ വ്യക്തികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ശമ്പളഘടന നിര്‍ദ്ദേശിക്കണമെന്ന കേന്ദ്രകമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയ കമ്മീഷനാണ് കേരളത്തിന്റേത്. 'In order to attract better teachers and to retain them in the government the commission inclined to recommend a higher start of primary school teachers'' എന്നാണ് ജസ്റ്റിസ് കൃഷ്ണന്‍ കമ്മീഷന്‍ പറഞ്ഞതെങ്കില്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ അധ്യാപകനെ അപമാനിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
 
നാളിതുവരെ കേരളം കണ്ടിട്ടില്ലാത്ത തരത്തില്‍ ശമ്പളം ഫിക്‌സ് ചെയ്ത് ലഭിക്കുന്ന തുകയില്‍ കുറയുന്ന ശമ്പളം  (6,680+ 64 ശതമാനം ക്ഷാമബത്ത + 10 ശതമാനം ഫിറ്റ്‌മെന്റ് =11,623/- രൂപ) കമ്മീഷന്‍ ശുപാര്‍ശ ചെയ്തത് 11,620/- രൂപ മാത്രം.  ഇന്‍ക്രിമെന്റ് നിരക്കിലും വന്‍ തട്ടിപ്പാണ് നടത്തിയിട്ടുള്ളത്. കേന്ദ്രത്തിലെ അധ്യാപകര്‍ക്ക് പ്രൈമറി വിഭാഗത്തില്‍ 489 രൂപ ലഭിക്കുമ്പോള്‍ ഇവിടെ വെറും 300 രൂപയാണ്. ഇത് ഹൈസ്‌കൂള്‍ അധ്യാപകന്റെ കാര്യത്തില്‍ 584 രൂപ എന്നത് 360 രൂപ ആയാണ് മാറുന്നത്. നിലവിലുള്ള മാസ്റ്റര്‍ സ്‌കെയിലിലെ ഇന്‍ക്രിമെന്റല്‍ തുകയേക്കാള്‍ കുറഞ്ഞ തുകയാണ് പല ഘട്ടങ്ങളിലും പുതിയ മാസ്റ്റര്‍ സ്‌കെയിലില്‍ നല്കിയിരിക്കുന്നത്. ഉദാഹരണമായി നിലവില്‍ 11910 സ്റ്റേജില്‍ 340 രൂപ ഇന്‍ക്രിമെന്റുള്ളത് പുതിയ സ്‌കെയിലില്‍ അതേ ഘട്ടത്തില്‍ 300 രൂപ മാത്രമാണ്.
 
ഇന്‍ക്രിമെന്റ് 13160 പഴയ സ്‌കെയിലില്‍ 380, പുതിയ സ്‌കെയിലില്‍ 360. 16650 പഴയ സ്‌കെയില്‍ 450 പുതിയ സ്‌കെയിലില്‍ 440 എന്നിങ്ങനെ കുറയുന്നു. 2004ലെ ശമ്പളപരിഷ്‌ക്കരണത്തില്‍ പൂര്‍ത്തിയാക്കിയ ഓരോ നാലുവര്‍ഷത്തിനും പുതുക്കിയ ശമ്പളനിരക്കിലെ ഒരു ഇന്‍ക്രിമെന്റ് വീതം സര്‍വ്വീസ് വെയിറ്റേജ് ആയി നല്‍കിയിരുന്നു. എന്നാല്‍ പുതിയ ശമ്പളപരിഷ്‌ക്കരണത്തില്‍ പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തിനും 1/2 ശതമാനം സര്‍വ്വീസ് വെയിറ്റേജ് നല്‍കിയിരുന്നത് പഴയ ശമ്പളനിരക്കിനെ അടിസ്ഥാനമാക്കിയാണ്. ഫലത്തില്‍ ആനുപാതികമായി കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണത്തിലെ ഇരട്ടിതുക സര്‍വ്വീസ് വെയിറ്റേജ് കിട്ടേണ്ടതിനുപകരം പകുതിയിലധികം നഷ്ടം വന്നിരിക്കുകയാണ്.
 
ഇങ്ങനെ ഓരോ മേഖലയിലും പരിശോധിക്കുമ്പോള്‍ അധ്യാപകനെ അവഹേളിക്കുന്ന, അപമാനിക്കുന്ന വേതനഘടനയാണ് ഈ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ഒരു ഗ്രേഡ് പുനഃസ്ഥാപിച്ചു എന്നതൊഴിച്ചാല്‍ നേരത്തെ ഉണ്ടായിരുന്ന ഗ്രേഡ് പ്രൊമോഷന്‍ മാത്രമാണ് അധ്യാപകര്‍ക്ക് ഉള്ളത്. സര്‍വ്വീസ് വെയിറ്റേജിന്റെ കാര്യത്തിലെ വഞ്ചന ഇപ്രകാരമാണ്. നാലു വര്‍ഷം സര്‍വീസുള്ള അധ്യാപകന് ഒരു ഇന്‍ക്രിമെന്റാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്കിയത്. പ്രൈമറി അധ്യാപകന് 2004-ല്‍ 160 രൂപയും 200 രൂപയും യഥാക്രമം പ്രൈമറി, സെക്കന്ററി അധ്യാപകര്‍ക്ക് ലഭിച്ചപ്പോള്‍ അഞ്ചുവര്‍ഷം കഴിഞ്ഞകാലത്ത് ഈ കമ്മീഷന്റെ ശുപാര്‍ശയില്‍ 126 രൂപയും 184 രൂപയുമായി മാറുകയാണുണ്ടായത്.
 
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയതനുസരിച്ചാണെങ്കില്‍ ആയത് യഥാക്രമം 330 രൂപയും 620 രൂപയും ആനുപാതികമായി ഇപ്പോള്‍ ലഭിക്കണമായിരുന്നു. ചുരുക്കത്തില്‍ സര്‍വീസ് വെയിറ്റേജ് നല്‍കിയതിലെ അപാകതയാണ് ഈ ശമ്പളപരിഷ്‌ക്കരണത്തെ ഏറ്റവും ദ്രോഹകരമായ പരിഷ്‌ക്കരണമായി മാറ്റിയിരിക്കുന്നത്. കേന്ദ്രപരിഷ്‌കരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫിറ്റ്‌മെന്റ് ബെനിഫിറ്റ് പ്രൈമറി അധ്യാപകന് 4200 രൂപ ലഭിക്കുമ്പോള്‍ ഇവിടെ ലഭിക്കുന്നത് 668 രൂപ മാത്രമാണ്. ഹൈസ്‌കൂള്‍ അധ്യാപകനാകട്ടെ 4,600 നുപകരം 839 രൂപയും. 55 ശതമാനം ക്ഷാമബത്ത ലയിപ്പിച്ചാണ് 2006 ജനുവരി ഒന്നിന് കേന്ദ്രം ശമ്പളം പരിഷ്‌കരിച്ചത് എങ്കില്‍ ഇവിടെ 64 ശതമാനം ഡിഎ ലയിപ്പിച്ചതുമൂലം പുതുക്കിയ ശമ്പളത്തില്‍ നമുക്ക് ലഭിക്കാവുന്ന ഇന്നത്തെ പരമാവധി ഡിഎ 18 ശതമാനം മാത്രമാണ്. അധ്യാപകരുടെ ഫുള്‍ പെന്‍ഷന്‍ കാലാവധി 30 വര്‍ഷമാക്കി തന്നെ നിലനിര്‍ത്തിയതിനാല്‍ 70 ശതമാനം അധ്യാപകര്‍ക്കും ഇത് ലഭിക്കാത്ത സാഹചര്യം ഉണ്ടാകുന്നു.
 
എസ്.എസ്.എല്‍.സി, പ്ലസ്ടു, രണ്ടുവര്‍ഷം അധ്യാപകപരിശീലനം എന്നിവ കഴിഞ്ഞുവരുന്ന അധ്യാപകന് അതിനൂതന നിരക്കിലുള്ള ശമ്പളഘടനയല്ല ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഈ മേഖലയിലേക്ക് അധ്യാപകരെ ആകര്‍ഷിക്കുന്ന ഒരു ശമ്പളഘടന ശുപാര്‍ശ ചെയ്യുന്ന കാര്യത്തില്‍ കമ്മീഷന്‍ അലംഭാവം കാണിച്ചിരിക്കുകയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹെഡ്മാസ്റ്റര്‍മാരെ ക്ലാസ് ചാര്‍ജില്‍നിന്ന് ഒഴിവാക്കുന്നതിന്, എല്‍.പി. സ്‌കൂളില്‍ പ്യൂണ്‍, യു.പി. സ്‌കൂളില്‍ ക്ലര്‍ക്ക് തസ്തികകള്‍ ആരംഭിക്കുന്നതിന് കമ്മീഷന്‍ ശുപാര്‍ശയില്ല. ടി.ടി.ഐകളില്‍ ജോലി ചെയ്യുന്ന അധ്യാപകന്‍ പ്ലസ്ടു കഴിഞ്ഞെത്തുന്ന വിദ്യാര്‍ത്ഥികളെയാണ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.
 
അവര്‍ക്കാകട്ടെ പ്ലസ്ടു അധ്യാപകനേക്കാള്‍ കുറഞ്ഞ ഹൈസ്‌കൂള്‍ അധ്യാപകന്റെ ശമ്പളസ്‌കെയിലാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. അലവന്‍സുകളെല്ലാം കേന്ദ്രനിരക്കിനെക്കാള്‍ വളരെ കുറഞ്ഞ നിരക്കാണ് കമ്മീഷന്‍ ശുപാര്‍ശയിലുള്ളത്. വീട്ടുവാടക ബത്തയില്‍ 40% വര്‍ധന എന്നുപറഞ്ഞാല്‍ 150 രൂപ 210 രൂപയാകുകമാത്രമാണ് ഉണ്ടായിട്ടുള്ളത്. പ്രൈമറി അധ്യാപകന്റെ ഹയര്‍ ഗ്രേഡ്,  സീനിയര്‍ ഗ്രേഡ്, സെലക്ഷന്‍ ഗ്രേഡ് എന്നിവ ഒരു സ്റ്റേജ് ഉയര്‍ത്തി എന്ന് അവകാശപ്പെടാമെങ്കിലും ഒരു രൂപയുടെ സാമ്പത്തിക ബാധ്യതപോലും ഈ സര്‍ക്കാരിന് ഉണ്ടാവുന്നില്ല എന്നതാണ് സത്യം. പ്രൈമറി അധ്യാപകന്റേയും യുഡിസിയുടേയും ഒരു ശമ്പളനിരക്കായിരുന്നത് ഇപ്പോള്‍ പ്രൈമറി അധ്യാപകനേക്കാള്‍ ഉയര്‍ന്ന 13210 രൂപയാണ് യുഡിസിക്ക്് ശുപാര്‍ശയുള്ളത്.
 
അധ്യാപകരെ വഞ്ചിക്കുന്ന സമീപനങ്ങളുമായാണ് ഇടതുസര്‍ക്കാര്‍ മുമ്പോട്ടു പോകുന്നത്. രാജേന്ദ്രബാബു കമ്മീഷന്‍ റിപ്പോര്‍ട്ട് കേരളത്തിലെ അധ്യാപകസമൂഹത്തിന് അംഗീകരിക്കാനാവില്ല. ഐ.എല്‍.ഒയുടെ 1951ലെ കണ്‍വെന്‍ഷന്‍ 100 പ്രകാരം 'Every one without any discrimination has the right to equal pay for equal work'' എന്ന് അംഗീകരിച്ചിട്ടുണ്ട്. 1957ന് 15-മത് India Labour Conference ഇത് ചര്‍ച്ച ചെയ്യുകയും 1958ല്‍ ഇന്ത്യയുടെ പ്രഥമ തൊഴില്‍ മന്ത്രിയായിരുന്ന വി.വി. ഗിരി, ഭരണഘടനയുടെ അനുച്ഛേദം 39 നിര്‍ദ്ദേശക തത്വങ്ങളില്‍ ''തുല്യ ജോലിക്ക് തുല്യ വേതനം സ്ത്രീക്കും പുരുഷനും വിവേചനരഹിതമായി എന്നുകൂടി അംഗീകരിച്ചെടുക്കുകയും ചെയ്തതാണ്. എന്നാല്‍ കേരളത്തിലെ തൊഴിലാളി സര്‍ക്കാര്‍ എന്നവകാശപ്പെടുന്നവരും അവരുടെ അനുയായികളും ഇവിടെ തൊഴിലാളിയെ തരംതാഴ്ത്തുന്നതിന് കൂട്ടുനില്‍ക്കുകയാണ് ചെയ്തത്.
 
സാധാരണ നാട്ടിന്‍പുറത്തെ ഒരു തൊഴിലാളിക്ക് 400 രൂപയും ചിലവും കൂലി ലഭിക്കുമ്പോള്‍ ഇവിടെ പ്രൈമറി അധ്യാപകന് കേവലം 387 രൂപ മത്രമാണ് ഈ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. കഴിഞ്ഞ സര്‍ക്കാര്‍ നല്കിയ ശമ്പളപരിഷ്‌കരണ തോത് പരിഷ്‌കരിച്ചിരുന്നെങ്കില്‍പോലും ഇതിനേക്കാള്‍ കൂടുതല്‍ ശമ്പളം ലഭിക്കുമായിരുന്നു. ഇടതുമുന്നണി സര്‍ക്കാരുകള്‍ കേരളം ഭരിച്ചിരുന്ന എല്ലാ കാലഘട്ടത്തിലും അധ്യാപകര്‍ക്ക് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ ലഭിച്ചിട്ടില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതുതായി നിയമിക്കപ്പെട്ട ഒരധ്യാപകനും നാളിതുവരെ ശമ്പളം ലഭിച്ചിട്ടില്ല. അംഗീകാരം നല്കിയിട്ടുമില്ല. അണ്‍-എക്കണോമിക്ക് സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അധ്യാപകരുടെ സ്ഥിതിയും വ്യത്യസ്തമല്ല.
 
ഇന്ത്യയില്‍ തുലോം കുറഞ്ഞ ശമ്പളം പറ്റുന്ന അധ്യാപകര്‍ പശ്ചിമബംഗാളിലാണ്. തൊഴിലാളിവിരുദ്ധ നന്ദിഗ്രാം സംസ്‌കാരമാണ് ഇവിടെ കേന്ദ്രതുല്യത ഉറപ്പുവരുത്തുന്നതില്‍ കണ്ടത്. എ.കെ. ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ബോണസിന്റെ ആദ്യപടി എന്നോണം ഉത്സവബത്ത അനുവദിച്ചത്. അദ്ദേഹത്തിന്റെ കാലത്ത് പ്രൈമറി അധ്യാപകന്റെ തുടക്കശമ്പളത്തില്‍ കേന്ദ്രനിരക്കിനേക്കാള്‍ വ്യത്യാസം വെറും 65 രൂപയായിരുന്നു. പിന്നീട് ഉമ്മന്‍ചാണ്ടി ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ അധ്യാപകര്‍ക്ക് പൂര്‍ണ്ണമായ കേന്ദ്രനിരക്കിന് ഉത്തരവിടുകയുണ്ടായി.
 
പേ ഇക്വലൈസേഷന്‍ കമ്മിറ്റിയിലൂടെ അധ്യാപകര്‍ക്ക് കേന്ദ്രതുല്യത പ്രഖ്യാപിച്ചെങ്കിലും പിന്നീട് 75 രൂപയുടെ വ്യത്യാസം വരുത്തേണ്ടിവന്നു.
അധ്യാപകരുടെ വേതനവും സേവന വ്യവസ്ഥകളും അവരുടെ തൊഴില്‍പരമായ ഉത്തരവാദിത്തങ്ങളുടെ നിര്‍വ്വഹണങ്ങള്‍ക്കും ആ ജീവിതവൃത്തിയിലേക്ക് അതിസമര്‍ത്ഥരായ വ്യക്തികളെ ആകര്‍ഷിക്കുന്നതിന് സഹായകമാകണം. ഈ ആശാവഹമായ ലക്ഷ്യം കൈവരിക്കുന്നതിനായി രാജ്യത്തെ മുഴുവന്‍ അധ്യാപകര്‍ക്കും ഏകീകൃതമായ വേതനവും സേവനവ്യവസ്ഥകളും പ്രശ്‌നപരിഹാരത്തിനുള്ള ഫലപ്രദമായ സംവിധാനങ്ങളും ഉണ്ടായിരിക്കണം. (ദേശീയ വിദ്യാഭ്യാസനയം 1986 ഭാഗം 9 ഖണ്ഡിക 2) ഈ ലക്ഷ്യം നിറവേറ്റാന്‍ ആത്മാഭിമാനം പണയപ്പെടുത്താതെ ഭാവി തലമുറയെ സൃഷ്ടിക്കുന്നതില്‍ മുഖ്യപങ്കാളികളായ അധ്യാപകര്‍ വര്‍ഗതാല്പര്യത്തിനായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. പോരാടാന്‍ ഉണരേണ്ടിയിരിക്കുന്നു. 

2011, ഫെബ്രുവരി 2, ബുധനാഴ്‌ച




എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് സഹായവുമായി 'സാന്ത്വനം'


എണ്‍മകജെ: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായ സ്​പര്‍ശവുമായി 'സാന്ത്വനം'. എന്‍ഡോസള്‍ഫാന്റെ ദുരിതം ഏറെ പേറുന്ന എണ്‍മകജെ ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് സഹായങ്ങള്‍ നല്‍കുകയാണ് സംഘടനയുടെ ലക്ഷ്യം.


സംസ്‌കാര സാഹിതി, ജനശ്രീ, എന്‍.ജി.ഒ. അസോസിയേഷന്‍, ജി.എസ്.ടി.യു., കെ.പി.എസ്.ടി.യു, കെ.പി.സി.ടി.എ., ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍, കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍, ലോയേഴ്‌സ് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നാണ് സാന്ത്വനം രൂപവത്കരിച്ചത്.


വൈകല്യമുള്ളവര്‍ക്ക് ചക്രക്കസേരകള്‍, പഠനോപകരണങ്ങള്‍, സാമ്പത്തിക സഹായം, സ്വയംതൊഴില്‍ പരിശീലനം തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് സാന്ത്വനം ഉദ്ദേശിക്കുന്നത്.


കെ. കരുണാകരന്റെ 42-ാം ചരമദിനത്തില്‍ 'കരുണാഞ്ജലി' എന്ന ചടങ്ങ് സംഘടിപ്പിച്ച് എണ്‍മകജെയില്‍ സാന്ത്വനത്തിന്റെ പ്രവര്‍ത്തനം തുടങ്ങി. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് ഡോ. വി. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. രാഘവന്‍ അധ്യക്ഷനായി. എണ്‍മകജെയിലെ സന്തോഷ്, ആയുഷ് എന്നീ കുട്ടികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്. സോമശേഖര ചക്രക്കസേര നല്‍കി.


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബാലകൃഷ്ണ ഗംഭീര, പഞ്ചായത്തംഗങ്ങളായ വൈ. ശാരദ, നരസിംഹപൂജാരി, രവി, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഹേമവതി, ബാബു മണിയങ്ങാനം, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, അമര്‍നാഥ് കെ. ചന്തേര, എം.പി. ജയരാജ് എന്നിവര്‍ സംസാരിച്ചു. രാഘവന്‍ കുളങ്ങര സ്വാഗതവും ടി.വി. വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു.

SECRETARIATE DHARNA AGAINST THE DEGRADATION OF TEACHERS IN THE PAY REVISION CONDUCTED BY KPTC
(Kerala Pradesh Teachers' Congress)
29.01.2011, Saturday