2011, ജൂലൈ 16, ശനിയാഴ്‌ച

100 DAYS PROGRAMME

07.06.2011ല്‍ ബഹുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്ത ഈ മന്ത്രിസഭയുടെ ആദ്യത്തെ നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രോജക്ട്സ്/സ്കീംസ്

ഈ മന്ത്രിസഭയുടെ ആദ്യത്തെ നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പ്രോജക്ട്സ്/സ്കീംസുകളെ സംബന്ധിക്കുന്ന വിവരം താഴെ കൊടുക്കുന്നു :
  1. എല്ലാ സര്‍ക്കാര്‍ ഹൈസ്കൂളുകളിലും ഗേള്‍സ് ഫ്രണ്ടിലി ടോയ് ലെറ്റ് നടപ്പിലാക്കും.
  2. എല്ലാ ഹൈസ്കൂളിലെയും കുട്ടികള്‍ക്ക് വൈദ്യപരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
  3. ഫിനിഷിംഗ് സ്കൂള്‍ (എന്‍ജിനീയറിംഗ്, ഹ്യൂമാനിറ്റീസ് & കൊമേഴ്സ്, കൃഷി എന്നീ വിഭാഗങ്ങളില്‍) ആരംഭിയ്ക്കും.
  4. കേരളത്തിലെ എല്ലാ കുട്ടികളെയും ബി.പി.എല്‍ കുടുംബങ്ങളിലെ കുട്ടികളുടെ മാതാപിതാക്കളെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ചെലവില്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താവുന്നതാണ്.
  5. എട്ടാംക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും യുണീഫോം നല്‍കുന്നതാണ്. എ.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന ആണ്‍കുട്ടികള്‍ക്ക് ഒരാള്‍ക്ക് 400 രൂപാവീതം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതാണ്. ബാക്കി കുട്ടികളുടെ വിഹിതം SSA വഹിക്കുന്നതാണ്.
  6. സംസ്ഥാനത്തെ സ്ഥലസൗകര്യമുള്ള എല്ലാ സ്കൂളുകളിലെയും ഷിഫ്റ്റ് നിര്‍ത്തലാക്കുന്നതാണ്.
  7. ജില്ല തലസ്ഥാനങ്ങളില്‍ എസ്.ഐ.ഇ.റ്റിയുടെ നേതൃത്വത്തില്‍ സിഡി മാര്‍ട്ടുകള്‍ ആരംഭിക്കുന്നതാണ്.
  8. ധനകാര്യ വകുപ്പു നടപ്പാക്കുന്ന സ്പാര്‍ക്ക് എന്ന പരിപാടിയുടെ ഭാഗമായി എല്ലാ എയിഡഡ് യു.പി. സ്കൂളുകളിലും കമ്പ്യൂട്ടര്‍ നല്‍കുന്നതാണ്.
  9. സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ഒരു ലക്ഷം പേരെ സാക്ഷരരാക്കുന്ന അക്ഷര ലക്ഷം എന്ന പരിപാടി നടപ്പിലാക്കും.
  10. മള്‍ട്ടീമീഡിയ, ലേണിംഗ് ടൂള്‍സിന്റെ സീഡികള്‍ വിതരണത്തിന് തയാറാക്കും.
  11. സംസ്ഥാനത്ത് പുതിയതായി നിയമനം ലഭിച്ച പ്രഥമാധ്യാപകര്‍ക്കും വിദ്യാഭ്യാസ ജില്ലാ/ഉപജില്ലാ ഓഫീസര്‍മാര്‍ക്കും സീമാറ്റ് കേരളയുടെ കീഴില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കുന്നതിനായി, സ്കൂള്‍ മാനേജ്മെന്റില്‍ പരിശീലനം നല്‍കുന്നതാണ്.
  12. എല്ലാ സര്‍ക്കാര്‍ യു.പി. സ്കൂളുകളിലും 5 കമ്പ്യൂട്ടറെങ്കിലുമുള്ള ഐ.ടി ലാബ് സജ്ജീകരിക്കുന്നതാണ്.
  13. ഒരു പ്രീ സ്കൂള്‍ നയം രൂപപ്പെടുത്തുന്നതാണ്.
  14. സ്പെഷ്യല്‍ സ്കൂള്‍, ടെക്നിക്കല്‍ സ്പെഷ്യല്‍ സ്കൂള്‍, കരിക്കുലം, സിലബസ് നിര്‍ണയം എന്നിവ തയാറാക്കും. സ്പെഷ്യല്‍ സ്കൂള്‍ അധ്യാപക പരിശീലനം സംഘടിപ്പിക്കുന്നതാണ്. സ്പെഷ്യല്‍ സ്കൂള്‍ ഹാന്റ് ബുക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കും.
  15. 'സമ്പൂര്‍ണ' സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ എല്ലാ ഹൈസ്കൂളുകളിലും നടപ്പിലാക്കും. ഒരു കുട്ടി സ്കൂളില്‍ പ്രവേശിക്കുന്നതുമുതല്‍ അവരുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയും സ്കൂളുകളുടെയും വകുപ്പിന്റെയും അക്കാദമിക്-ഭരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഈ വിവരങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുകയാണ് 'സമ്പൂര്‍ണ'യുടെ ലക്ഷ്യം. ഇതുവഴി അഡ്മിഷന്‍ രജിസ്റ്ററിലെ വിവരങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒരു ഡേറ്റാബേസില്‍ സൂക്ഷിച്ച് കുട്ടിയ്ക്ക് പ്രത്യേകമായ 'തിരിച്ചറിയില്‍ നമ്പര്‍' നല്‍കുന്നു. സ്കൂളിലെ ടൈംടേബിള്‍ തയാറാക്കല്‍, ഗ്രേഡ് വിശകലനം, പാഠാസൂത്രണം തുടങ്ങി സംസ്ഥാന, ജില്ലാതലങ്ങളിലെ വിവിധ സ്കോളര്‍ഷിപ്പുകള്‍, മേളകള്‍ തുടങ്ങിയവയ്ക്ക് അപേക്ഷിക്കാന്‍ വരെ കാര്യക്ഷമമായ ഒരു സംവിധാനമായി ഇതുമാറും. നൂറു ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ ഹൈസ്കൂളുകളിലും (8 മുതല്‍ 10 വരെ ക്ലാസുകളില്‍) ഇത് നടപ്പാക്കുന്നതാണ്. ക്രമേണ കേന്ദ്ര സര്‍ക്കാരിന്റെ ഏകീകൃത തിരിച്ചറിയില്‍ പദ്ധതിയുമായി (യു.ഐ.ഡി) സംയോജിപ്പിക്കുന്ന തരത്തിലാണ് സോഫ്റ്റ് വെയറിന്റെ രൂപകല്‍പന. ക്രമേണ കേരളത്തിലെ 1 മുതല്‍ 12 വരെയുള്ള എല്ലാ കുട്ടികളെയും ഇതില്‍ ഉള്‍പ്പെടുത്തുന്നതാണ്.
  16. കേരളത്തിലെ സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിലും നിലവിലുള്ള ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം എത്ര വ്യാപ്തിയുള്ള ഡേറ്റായും കൂടുതല്‍ സുരക്ഷിതത്വത്തോടെ അപ് ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും സംവിധാനമൊരുക്കുന്ന വി.പി.എന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക്) ബ്രോഡ്ബാന്റായി ബി.എസ്.എന്‍.എല്ലിന്റെ സഹായത്തോടെ ഉയര്‍ത്തുന്നതാണ്. ഇതാകട്ടെ ഫലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് സുരക്ഷിതമായ ഒരു 'ഇന്‍ട്രാനെറ്റ് ഗേറ്റ് വേ' ആയി മാറും. എല്ലാ ഓഫീസര്‍മാര്‍ക്കും ഔദ്യോഗിക ഇ-മെയിലും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂള്‍തലം വരെയുള്ള ഓഫീസുകളുമായി ബന്ധപ്പെട്ട ഇ-ഗവേര്‍ണന്‍സ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പുതിയ വെബ്സൈറ്റ് ലഭ്യമാക്കും. ഇതിന്റെ ഭാഗമായി ജില്ലാതലത്തില്‍ ഡി.ഡി ഓഫീസുകള്‍ക്കായി ഉപ വെബ്സൈറ്റുകളും തയാറാക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനാക്കുന്നതോടെ രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ വകുപ്പിനെ പൂര്‍ണമായും 'പേപ്പര്‍ലെസ് വകുപ്പായി' മാറ്റുന്നതാണ്.
  17. ഐ.ടി@സ്കൂള്‍ വിക്ടേഴ്സ് ചാനല്‍ സംപ്രേഷണം അനലോഗ് രൂപത്തിലാണ്. അതോടൊപ്പം സാങ്കേതികമായി ഡിജിറ്റല്‍ രൂപത്തില്‍ സംപ്രേഷണം തുടങ്ങുന്നതാണ്.
  18. മാതാപിതാക്കളുടെ കമ്പ്യൂട്ടര്‍ സാക്ഷരതാ പരിപാടി സ്കൂളുകളില്‍ ലഭ്യമായ സംവിധാനങ്ങളുപയോഗിച്ച് ആരംഭിക്കും.
  19. നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍, കേന്ദ്ര ഗവണ്മെന്റ് എന്നിവരുടെ സഹായത്തോടെ എസ്.ഐ.ഇ.റ്റി സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലെ 8 മുതല്‍ 12 ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് 'വെബ്സൈറ്റ് പോര്‍ട്ടല്‍' തുടങ്ങും.
  20. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന് ജില്ലാതല ഓഫീസുകള്‍ സ്ഥാപിക്കും.


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ