ജില്ലാ സ്‌കൂള്‍ ഗെയിംസ് 30 മുതല്‍
Posted on: 29 Sep 2010
കാസര്‍കോട്: കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ഗെയിംസ് സപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ മൂന്നുവരെ നടക്കും. പരിഷ്‌കരിച്ച മാന്വല്‍പ്രകാരം സബ്ജില്ലാതലം മുതല്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചതിനെ തുടര്‍ന്നുള്ള ആദ്യ റവന്യൂജില്ലാ സ്‌കൂള്‍ ഗെയിംസാണിത്. ഏഴ് ഉപജില്ലകളില്‍നിന്നായി 3250 ഓളം മത്സരാര്‍ഥികള്‍ പങ്കെടുക്കും. ജില്ലയിലെ ഏഴ് ഗ്രൗണ്ടുകളിലാണ് മത്സരം.
മത്സരം 30ന് രാവിലെ 10 മണിക്ക് താളിപ്പടപ്പില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.കെ.മോഹന്‍ദാസ് അധ്യക്ഷനാവും.
സപ്തംബര്‍ 30ന് ഉപ്പള മണ്ണംകുഴി മൈതാനത്ത് ജൂനിയര്‍വിഭാഗം ക്രിക്കറ്റും മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോളും താളിപ്പടുപ്പ് മൈതാനത്ത് കബഡി, ഖൊ-ഖൊ, വോളിബോള്‍, ബോള്‍ ബാഡ്മിന്റണ്‍ മത്സരങ്ങളും നടക്കും. ജൂനിയര്‍-സീനിയര്‍ ഹാന്‍ഡ്‌ബോള്‍ മത്സരം താളിപ്പടുപ്പ്‌മൈതാനത്തും ചെസ് മത്സരം കാസര്‍കോട് ബി.ഇ.എം.എച്ച്.എസ്സിലും ജൂനിയര്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ കാസര്‍കോട് ലളിതകലാസദനത്തിലും നടക്കും.
ഒക്ടോബര്‍ ഒന്നിന് സീനിയര്‍വിഭാഗം മത്സരങ്ങള്‍ ജൂനിയര്‍വിഭാഗം മത്സരങ്ങള്‍ നടന്ന വേദികളില്‍ നടക്കും. ഹോക്കി മത്സരങ്ങള്‍ ഹൊസ്ദുര്‍ഗ് ജി.എച്ച്.എസ്.എസ്സില്‍ നടക്കും. രണ്ടിന് എല്ലാവിഭാഗം ടേബിള്‍ടെന്നീസ്, ലോണ്‍ ടെന്നീസ് മത്സരങ്ങളും അഗല്‍പ്പാടി എസ്.എ.പി.എച്ച്.എസ്.എസ്സില്‍ നടക്കും. മൂന്നിന് ജൂനിയര്‍, സീനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരം നീലേശ്വരം ആര്‍.എച്ച്.എസ്.എസ്സില്‍ നടക്കും. മത്സരാര്‍ഥികള്‍ രാവിലെ ഒമ്പതുമണിക്ക് അതത് വേദികളില്‍ എത്തണമെന്ന് റവന്യൂജില്ലാ സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.എം.ബല്ലാല്‍ അറിയിച്ചു.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ