12 യു.പി.സ്‌കൂളുകള്‍ ഹൈസ്‌കൂളാക്കി
Posted on: 09 Sep 2010
കാസര്‍കോട്: ജില്ലയിലെ 12 യു.പി.സ്‌കൂളുകള്‍ ഹൈസ്‌കൂളുകളായുയര്‍ത്തി. മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ നാല് സ്‌കൂളുകളാണ് ഹൈസ്‌കൂളുകളാക്കിയത്. നൂറുവര്‍ഷം പിന്നിട്ട കടമ്പാര്‍ ഗവ. യു.പി.സ്‌കൂള്‍, ഉദ്യാവര്‍ ഗവ. യു.പി.സ്‌കൂള്‍ എന്നിവ ഹൈസ്‌കൂളാക്കുന്നത് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും. മൂഡംബയല്‍ ഗവ. യു.പി.സ്‌കൂള്‍, കൊടിയമ്മ ഗവ. യു.പി.സ്‌കൂള്‍ എന്നിവയും അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്.
പെരുമ്പട്ട ഗവ. യു.പി.സ്‌കൂള്‍, പാണത്തൂര്‍ ജി.ഡബ്ല്യു. യു.പി.സ്‌കൂള്‍, തായ്യേനി ജി.യു.പി.സ്‌കൂള്‍, കാഞ്ഞങ്ങാട് ജി.എഫ്.യു.പി.സ്‌കൂള്‍, ബാര ജി.യു.പി.സ്‌കൂള്‍ എന്നിവയും ഹൈസ്‌കൂളാക്കിയിട്ടുണ്ട്.
പെര്‍ഡാല ജി.ബി.യു.പി.സ്‌കൂള്‍, ചാമുണ്ഡിക്കുന്ന് ഗവ. യു.പി.സ്‌കൂള്‍, കൊളത്തൂര്‍ സെക്കന്‍ഡ് ഗവ. യു.പി.സ്‌കൂള്‍ എന്നിവയും ഹൈസ്‌കൂളാക്കി ഉയര്‍ത്തിയവയില്‍ പെടും.
ഗവ. യു.പി.സ്‌കൂളുകള്‍ ഹൈസ്‌കൂളാക്കുന്നത് സമീപത്തെ ഹൈസ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്കയും നിലവിലുണ്ട്. പല സ്‌കൂളുകള്‍ക്കും എട്ടാംതരത്തിലേക്ക് ആവശ്യത്തിന് കുട്ടികളെ കിട്ടാത്ത സ്ഥിതി വരും. എന്നാല്‍ ഉപരിപഠനത്തിന് കിലോമീറ്ററുകള്‍ താണ്ടിയുള്ള വിദ്യാര്‍ഥികളുടെ യാത്ര ഒഴിവാക്കാന്‍ തീരുമാനം സഹായിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ