2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

അധ്യാപക അവകാശങ്ങള്‍ നിഷേധിക്കരുത്: ജി.എസ്.ടി.യു.
Posted on: 10 Sep 2010


കാസര്‍കോട്: വിലയിരുത്തല്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അധ്യാപകരെ പീഡിപ്പിക്കുകയാണെന്നും അവരുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും ജി.എസ്.ടി.യു.കാസര്‍കോട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി പറഞ്ഞു. ജില്ലാമോണിറ്റിറിങ് സമിതിയുടെയും വിദ്യാഭ്യാസ വകുപ്പ് അധികാരികളുടെയും തീരുമാനപ്രകാരമല്ലാത്ത പരിഷ്‌കാര്യങ്ങളുമായി ജി.എസ്.ടി.യു.സഹകരിക്കില്ലെന്നും യോഗം അറിയിച്ചു. കൃഷ്ണന്‍ കാറഡുക്ക അധ്യക്ഷനായി. പി.ടി.ബെന്നി, രമ, രാജേഷ്‌കുമാര്‍ വി.ജി.ജയശങ്കര്‍, സി.കെ.വസന്തകുമാര്‍, ബെറ്റി അബ്രഹാം,എം.സീതാരാമ, യൂസഫ് കൊട്ട്യാടി,ടി.ഒ.രാധാകൃഷ്ണന്‍, എ.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ