2010, ഒക്‌ടോബർ 31, ഞായറാഴ്‌ച


.സമഗ്ര സ്‌കൂള്‍ വിവരശേഖരണം: നടപടി തുടങ്ങി



കാസര്‍കോട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്ര സ്‌കൂള്‍ വിവര ശേഖരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആരംഭിച്ചു. ജില്ലാതലത്തില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുമുളള പരിശീലനം പൂര്‍ത്തിയായി. സബ്ജില്ലാതലത്തില്‍ എല്ലാ പ്രധാനാധ്യാപകര്‍ക്കും ഒരു സ്‌കൂളില്‍ നിന്ന് ഒരധ്യാപകനും പരിശീലനം സബ്ജില്ലാ കേന്ദ്രങ്ങളില്‍ നടന്നു. കൃത്യവും സമഗ്രവുമായ സ്‌കൂള്‍ ഡാറ്റാബേസ് ജില്ലാതലത്തിലും സ്‌കൂള്‍ തലത്തിലും രൂപവത്കരിക്കുക എന്നതാണ് ലക്ഷ്യം. ദേശീയ വിദ്യാഭ്യാസ അവകാശനിയമം, ആര്‍.എം.എസ്.എ, എസ്.എസ്.എ. തുടങ്ങിയവ ഫലപ്രദമായി നടപ്പാക്കാന്‍ സമഗ്ര സ്‌കൂള്‍ ഡാറ്റാബേസ് അത്യാവശ്യമാണ്. നവംബര്‍ 11 നകം സ്‌കൂള്‍ തലത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് ഓണ്‍ലൈനായി 20നകം വിവരങ്ങള്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. സ്‌കൂള്‍ വിവരശേഖരണം ഫലപ്രദമായി നടപ്പാക്കാന്‍ ജില്ലാതലത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ചെയര്‍മാനായും സബ്ജില്ലാതലത്തില്‍ എ.ഇ.ഒ. ചെയര്‍മാനുമായുള്ള മോണിറ്ററിങ് കമ്മിറ്റികള്‍ രൂപവത്കരിക്കുന്നു. സ്‌കൂള്‍ തലത്തിലുളള വിവരങ്ങള്‍ കൃത്യമായും പൂര്‍ണമായും ഫോര്‍മാറ്റില്‍ പൂരിപ്പിച്ച് നവംബര്‍ 11നകം സബ്ജില്ലയില്‍ ഓരോ പ്രധാനാധ്യാപകനും നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

2010, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

സ്‌പാര്‍ക്ക് സാവകാശം അനുവദിക്കണം -ജി.എസ്.ടി.യു



കാസര്‍കോട്: സ്​പാര്‍ക്കില്‍ ശമ്പളബില്‍ ഈ മാസം തന്നെ നല്‍കണമെന്ന അധികൃതരുടെ നിര്‍ബന്ധം കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ലാത്ത പ്രൈമറി വിദ്യാലയങ്ങളിലെ ഹെഡ്മാസ്റ്റര്‍മാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ സജ്ജമാക്കാതെ ഇത്തരം കടുംപിടുത്തം നടത്തുന്ന അധികൃതരുടെ സമീപനം ഉപേക്ഷിച്ച് ബന്ധപ്പെട്ട ഹെഡ്മാസ്റ്റര്‍മാര്‍ക്ക് പ്രവര്‍ത്തനത്തിനുള്ള സാവകാശം നല്‍കണമെന്ന് ജി.എസ്.ടി.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കേരളപിറവി: മലയാള ദിനവും ഭരണഭാഷാ വാരാഘോഷവും നടത്തണം

kerala map 29.10.10. കേരളപിറവി: മലയാള ദിനവും ഭരണഭാഷാ വാരാഘോഷവും നടത്തണം  കാസര്‍കോട്‌: കേരള പിറവിയോടനുബന്ധിച്ച്‌ നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ ഭരണഭാഷാ വാരാചരണം ജില്ലയില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിക്കാന്‍ ജില്ലാ കളക്‌ടര്‍ നിര്‍ദ്ദേശിച്ചു. ഇതിന്റെ ഭാഗമായി കേരള പിറവിയും ഭരണഭാഷാ വാരാചരണവും സംഘടപ്പിക്കണം. നവംബര്‍ ഒന്നിന്‌ രാവിലെ 11 ന്‌ ഓഫീസ്‌ തലവന്റെ അദ്ധ്യക്ഷതയില്‍ പ്രതേ്യക യോഗം ചേര്‍ന്ന്‌ ഭരണഭാഷാ സമ്മേളനം ചേര്‍ന്ന്‌ പ്രതിജ്ഞയെടുക്കണം.
പ്രതിജ്ഞ: മലയാളം എന്റെ മാതൃഭാഷയാണ്‌. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയെയും കേരള സംസ്‌കാരത്തേയും ഞാന്‍ ആദരിക്കുന്നു. ഭരണ നിര്‍വ്വഹണത്തില്‍ മലയാളത്തിന്റെ ഉപയോഗം സാര്‍വ്വത്രികമാക്കുന്നതിന്‌ എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും. ഈ പ്രതിജ്ഞ ഓഫീസ്‌ തലവന്‍ ചൊല്ലിക്കൊടുക്കേതും ജീവനക്കാര്‍ ഏറ്റു ചൊല്ലേതുമാണ്‌. മലയാള ദിനത്തോടനുബന്ധിച്ച്‌ സ്‌കൂളുകളില്‍ പ്രതേ്യക അസംബ്ലി ചേരേതാണ്‌. മലയാളം മാതൃഭാഷയായിട്ടുളള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും താഴെ ചേര്‍ത്ത ഭാഷാ പ്രതിജ്ഞ എടുക്കേതാണ്‌.
മലയാളം എന്റെ മാതൃഭാഷയാണ്‌. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയേയും കേരള സംസ്‌കാരത്തേയും ഞാന്‍ ആദരിക്കുന്നു. മലയാളത്തിന്റെ വളര്‍ച്ചക്കുവേി എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും. ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച്‌ ഓഫീസുകളില്‍ അഞ്ച്‌ ഇംഗ്ലീഷ്‌ പദങ്ങളും അവയുടെ സമാന മലയാള പദങ്ങളും എഴുതിയ ബോര്‍ഡ്‌ പ്രദര്‍ശിപ്പിക്കേതാണ്‌.
മലയാള ഭാഷയുടെ മഹത്വം എന്ന വിഷയത്തില്‍ ഉചിതമായ സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കാം. ഭാഷയ്‌ക്കും സംസ്‌കാരത്തിനും സംഭാവനകള്‍ നല്‍കിയ ഗുരുക്കന്മാരെ ആദരിക്കുക, മലയാള പ്രസംഗമല്‍സരം, കവിതാലാപനം, ഉപന്യാസ രചന എന്നിവയും നടത്തണം. കോളേജുകളിലെ വിവിധ ഭാഷാ വകുപ്പുകളെ ഏകോപിപ്പിച്ച്‌ സെമിനാറുകളും നടത്താവുന്നതാണ്‌.

വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്കുള്ള പരിശീലനം ഒക്ടോബര്‍ 30ന്‌

കാസര്‍കോട്‌: കേരളസര്‍ക്കാറിന്റെ ഉത്തരവ്‌ പ്രകാരം വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ നിര്‍വ്വഹണത്തിനും, ബഹു: കേരള ഹൈക്കോടതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനും വേണ്ടി അടിസ്ഥാന രേഖകള്‍ തയ്യാറാക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്കുള്ള ഏകദിന പരിശീലനം ഒക്ടോബര്‍ 30ന്‌ കാസര്‍കോട്‌ ടൗണ്‍ യു.പി.സ്‌കൂളില്‍ വച്ച്‌ നടക്കും. കാസര്‍കോട്‌ വിദ്യാഭ്യാസ ഉപജില്ലയിലെ സര്‍ക്കാര്‍, എയിഡഡ്‌-അംഗീകൃത, അണ്‍ എയിഡഡ്‌ മേഖലകളിലെ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ സ്‌കൂള്‍, ഫിഷറീസ്‌ സ്‌കൂള്‍, ടി.ടി.ഐ, ലാംഗ്വേജ്‌ ടി.ടി.ഐ, സി.ബി.എസ്‌.ഇ. അഫിലിയേറ്റ്‌ വിദ്യാലയങ്ങള്‍, എം.ജി.എന്‍.സികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍, ഹൈസ്‌കൂള്‍- പ്രൈമറി പ്രധാനാധ്യാപകര്‍, ഓരോ വിഭാഗത്തില്‍ നിന്നുമുള്ള സീനിയര്‍ അസിസ്‌റ്റണ്ടുമാര്‍ എന്നിവരാണ്‌ പരിശീലനത്തില്‍ സംബന്ധിക്കേണ്ടത്‌. കുമ്പള വിദ്യാഭ്യാസ ഉപജില്ലയിലെ പരിശീലനം ജി.ബി.യു.പി.എസ്‌. പെര്‍ഡാലയിലും മഞ്ചേശ്വരം സബ്‌ ജില്ലയിലെ പരിശീലനം എസ്‌.എസ്‌.എ.യു.പി.സ്‌കൂള്‍ ഐലയിലുമായിരിക്കും.

2010, ഒക്‌ടോബർ 27, ബുധനാഴ്‌ച

Õ߼Ϣ ¦ÕVJß‚í ÏáÁß®Ëí

ÄßøáÕÈLÉáø¢: ÄçgÖÍøà ø¢·æJ §¿ÄáçÎÇÞÕßÄb¢ ĵVJí ÏáÁß®Ëí É¿çÏÞG¢. ¦E¿ß‚ ÏáÁß®Ëí Äø¢·JßW çµÞVÉçù×X, È·øØÍ, ¼ßˆÞ_çÌïÞAí_d·ÞÎ ÉFÞÏJí ®KßÕß¿B{ßæ܈ޢ... 
æµÞ‚ß çµÞVÉçù×X ÎâKá ÉÄßxÞIßÈá çÖ×¢ ÏáÁß®Ëí Éß¿ßæ‚¿áJá
Äß-øá-Õ-È-L-Éá-ø¢- çµÞV-É-çù-×X- ®W-Áß-®-Ëß-Èí
kæµÞˆ¢ çµÞVÉçù×X ®WÁß®ËßÈí
ÄãÖâV çµÞVÉçù×X ÏáÁß®Ëí Éß¿ßæ‚¿áJá
ÉáÄáÄÞÏß øâÉßµøß‚ ÈàçÜÖbø¢ È·øØÍ ®WÁß®ËßÈí
ÉJÈ¢ÄßG ¼ßˆÞ ÉFÞÏJí Íøâ ÏáÁß®Ëí Éß¿ßæ‚¿áJá
µWÉx, ÄãMâÃßJáù È·øØ͵{ßW ÏáÁß®ËßÈí ºøßdÄJßæÜ ¦Æc Õ߼Ϣ

2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

ഡി.ഇ.ഒ. ഓഫീസ് വീണ്ടും അനാഥത്വത്തില്‍ ഗൃഹപ്രവേശത്തിന്റെ പുതുമ മാറുംമുമ്പ് കുടിയിറങ്ങാന്‍ നോട്ടീസ്



കാസര്‍കോട്: ഗൃഹപ്രവേശത്തിന്റെ പുതുമ മാറുംമുമ്പേ ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഒഴിഞ്ഞുകൊടുക്കാന്‍ ഉത്തരവ്. കാസര്‍കോട് താലൂക്ക് ഓഫീസിനോട് ചേര്‍ന്നുള്ള പഴയ പി.എസ്.സി. ഓഫീസിലേക്ക് വിദ്യാഭ്യാസ വകുപ്പ് ഓഫീസ് മാറ്റിയത് ഒക്ടോബര്‍ 11നാണ്. കളക്ടര്‍ ആനന്ദ്‌സിങ് ഉദ്ഘാടനംചെയ്ത കെട്ടിടത്തില്‍ ജീവനക്കാര്‍ക്ക് ഇരിപ്പുറക്കുംമുമ്പേ കുടിയൊഴിയാനുള്ള അറിയിപ്പാണ് കിട്ടിയിരിക്കുന്നത്.

തായലങ്ങാടിയില്‍ വാടകക്കെട്ടിടത്തിലാണ് വിദ്യാഭ്യാസവകുപ്പ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. 70 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ ശോച്യാവസ്ഥ മനസ്സിലാക്കിയ കളക്ടര്‍, നേരിട്ടിടപെട്ടാണ് പുതിയ സ്ഥലത്തേക്ക് മാറ്റിയത്.

കെട്ടിടം ഒഴിഞ്ഞുകൊടുക്കാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് ബുധനാഴ്ചയാണ് അധികൃതര്‍ക്ക് കിട്ടിയത്. മിനി സിവില്‍ സ്റ്റേഷന്‍ പണിയുന്നതിന്റെ ഭാഗമായാണ് ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഉടനടി മാറാന്‍പറ്റാത്ത അവസ്ഥയിലാണ് അധികൃതര്‍. പത്താംതരം പരീക്ഷയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടങ്ങാനിരിക്കെ പുതിയ ഉത്തരവ് അധികൃതര്‍ക്ക് തിരിച്ചടിയാവും. പഴയ വാടകക്കെട്ടിടം ഉടമയ്ക്ക് തിരിച്ചുനില്‍കിയതിനാല്‍ അങ്ങോട്ട് പോകാനും പറ്റാത്ത അവസ്ഥയാണ്. മിനി സിവില്‍ സ്റ്റേഷന്‍ പണിയാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കില്‍ പിന്നെന്തിനാണ് ഓഫീസ് ഇങ്ങോട്ടേക്ക് മാറ്റിയതെന്നാണ് അധികൃതരുടെ ചോദ്യം.

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച




അധികാര വികേന്ദ്രീകരണം അര്‍ത്ഥവത്താകാന്‍
Imageപ്രൊഫ. ജി. ബാലചന്ദ്രന്‍ 
സ്വാതന്ത്ര്യലബ്ധിക്കു മുന്‍പുതന്നെ മഹാത്മാഗാന്ധിയുടെ സ്വപ്‌നമായിരുന്നു സ്വയംപൂര്‍ണ്ണവും സ്വയംപര്യാപ്തവുമായ ഗ്രാമസ്വരാജ്. സ്വാതന്ത്ര്യം കിട്ടുമ്പോഴുള്ള ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമായിരുന്നു.
ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും വറുതിയില്‍ നിന്ന് ഇന്ത്യയെ കരകയറ്റാനുള്ള ഭഗീരഥ പ്രയത്‌നത്തിന്റെ ഭാഗമായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിഭാവനം ചെയ്ത പഞ്ചവത്സര പദ്ധതി. പദ്ധതി നടത്തിപ്പിനിടയില്‍ പല തലങ്ങളിലും ചൂഷണം നടന്നു.വികസനത്തിനുള്ള തുക തഴേത്തട്ടിലെത്തിയപ്പോള്‍ വളരെയധികം ശോഷിച്ചുപോയിരുന്നു എന്നുമാത്രമല്ല അധികാരവും ധനവിഭവവും കീഴോട്ട് എത്തിയതിനാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ മടിച്ചുനിന്നകാഴ്ചയാണ് നമ്മള്‍ കണ്ടത്. അതുമൂലം ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിവച്ച കേന്ദ്രീക്യത പഞ്ചവത്‌സര പദ്ധതികളും വികസന പ്രക്രിയയും പല തട്ടില്‍ നടന്നെങ്കിലും ഗ്രാമങ്ങളുടേയും ഗ്രാമീണ ജനങ്ങളുടേയും സര്‍വ്വതോമുഖമായ പുരോഗതി ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിയതുമില്ല.

ശാസ്ത്രസാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ഇന്‍ഡ്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഉയര്‍ത്താനും ഗ്രാമീണ ജനജീവിതം മെച്ചപ്പെടുത്താനുമുള്ള ഉദ്ദേശ്യങ്ങളുമായിട്ടാണ് രാജീവ്ഗാന്ധി 1980 കളില്‍ ഭരണപരിഷ്‌കാര നടപടികള്‍ ആരംഭിച്ചത്. പഞ്ചായത്ത് രാജ്/നഗരപാലികാ സംവിധാനത്തിന് അദ്ദേഹം ഒരു പുതിയ മുഖമുദ്ര നല്‍കി. ലോക്‌സഭയുടേയും അസംബ്ലിയുടേയും തെരഞ്ഞടുപ്പുകള്‍ പോലെ ത്രിതല പഞ്ചായത്തുകളുടേയും നഗരസഭകളുടേയും തെരഞ്ഞടുപ്പും ഭരണഘടനാ ബന്ധമാക്കുന്നതിനും ആസൂത്രണത്തില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നരീതിയില്‍ അവയെ പുനസംഘടിപ്പിക്കുന്നതിനുമുള്ള സംവിധാനത്തിന് അന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധി മുന്‍കൈയെടുത്തു.
ആസൂത്രണ പരിപാടികള്‍ താഴേതലത്തില്‍ ആവിഷ്‌ക്കരിച്ച് അധികാരവും ഫണ്ടും പഞ്ചായത്തുകള്‍ക്ക് നല്‍കുന്നതിനു ലക്ഷ്യമിട്ടതും രാജീവ് ഗാന്ധിയായിരുന്നു. അട്ടിമറിക്കാനും ആശയക്കുഴപ്പം സ്യഷ്ടിക്കാനും ഇവിടത്തെ ഇടതുപക്ഷം ശക്തമായി പ്രവര്‍ത്തിച്ചു. എന്നാല്‍ പ്രതിപക്ഷങ്ങളുടെ ക്രൂരമായ എതിര്‍പ്പിനേയും വിമര്‍ശനങ്ങളേയും മറികടന്നത് സുതാര്യവും വ്യക്തവുമായ കാഴ്ചപ്പാടുകള്‍ നിരത്തിവച്ചുകൊണ്ടായിരുന്നു.1989 മേയ് 15ന് 64-ാം ഭരണഘടനാ ഭേദഗതികള്‍ ലോക്‌സഭയില്‍ പാസ്സാക്കിയെങ്കിലും ഇന്നത്തെ വിദ്യാഭ്യാസ മന്ത്രിയും അന്നത്തെ രാജ്യസഭാംഗവുമായ എം.എ ബേബിയുള്‍പ്പെടെ അഞ്ചു ഇടതുപക്ഷ എം.പിമാര്‍ എതിര്‍ത്തുവോട്ടുചെയ്തതുകൊണ്ടാണ് രാജ്യസഭയില്‍ ബില്‍ പാസ്സാക്കാന്‍ കഴിയാതെ വന്നത് എന്ന കാര്യം ഇവിടെ പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.
ജനകീയാസൂത്രണത്തിന്റെ ആചാര്യന്‍ന്മാരെന്നവകാശപ്പെടുന്ന ഇടതുപക്ഷങ്ങള്‍ ഈ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് പ്രത്യേകിച്ചും വനിതകള്‍ക്ക് കുടുംബശ്രീ വഴി നല്‍കുന്ന ആനുകൂല്യങ്ങള്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയാണ് നല്‍കുന്നതെന്ന് സാധാരണ ജനങ്ങളുടെ ഇടയില്‍ പ്രചാരണവും നടത്തി തറവേല കാണിക്കുകയാണ്. കേരളത്തില്‍ അധികാര വികേന്ദ്രീകരണം പ്രാവര്‍ത്തികമായിട്ട് 15 വര്‍ഷമായി. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ആശയവും സ്വപ്‌നവുമായിരുന്നു സ്വയംപൂര്‍ണ്ണവും സ്വയം പര്യാപ്തവുമായ ഗ്രാമസ്വരാജ്. മുകളില്‍ നിന്ന് താഴോട്ടല്ല താഴേനിന്ന് മുകളിലേക്കാണ് വികസനത്തിന്റെ പടവുകള്‍ ക്രമീകരിക്കേണ്ടത് എന്നുമാണ് അധികാര വികേന്ദ്രീകരണത്തിന്റെ തത്ത്വം. സ്വാതന്ത്ര്യം കിട്ടി അഞ്ചുവ്യാഴവട്ടക്കാലം കഴിഞ്ഞിട്ടും പരിഹൃതമാകാത്ത എത്രയോ ആവശ്യങ്ങളും പ്രശ്‌നങ്ങളുമാണ് നാട്ടിലുള്ളത്.
37 കോടി ജനതയുമായി സ്വാതന്ത്ര്യം നേടിയ ഭാരതത്തില്‍ ഇപ്പോള്‍ 120 കോടി ജനങ്ങളുണ്ട്. അവരുടെ അടിസ്ഥാന വികസനവും സാമൂഹ്യ പുരോഗതിയും വര്‍ദ്ധിച്ചു. ഭക്ഷ്യം, വസ്ത്രം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ മേഖലകളിലും പുതിയ വികസനങ്ങള്‍ സാദ്ധ്യമാക്കേണ്ടതുണ്ട്. രാഷ്ട്രീയ താല്‍പര്യങ്ങളും സങ്കുചിത തത്വങ്ങളും വികസനപാതയില്‍ വിലങ്ങുതടികളാണ് സ്യഷ്ടിക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അധികാര വികേന്ദ്രീകരണത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വരുത്താന്‍  സംസ്ഥാന സര്‍ക്കാര്‍  ശ്രമിക്കുന്നത് ശരിയല്ല. മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയ അധിനിവേശം ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും അഴിഞ്ഞാടുന്നത് നീതീകരിക്കാനാവുന്നതല്ല. വിദഗ്ധ സമിതികളുടെ മറവില്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മൂക്കുകയറിടുന്നതു മൂലം മുന്നോട്ടുള്ള ഗതി വഴിമുട്ടി നില്‍ക്കുന്നു.
നൂറുകണക്കിന് പ്രോജക്ടുകളും ഇരുപതില്‍പരം വകുപ്പുകളും കൈകാര്യം ചെയ്യുന്ന ത്രിതല പഞ്ചായത്തുകളും നഗര സഭകളും ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസം നടക്കാത്തതുകൊണ്ട് ഒന്നും നടത്താന്‍ കഴിയുന്നില്ല. പാര്‍ട്ടി പരിപാടികള്‍ നടപ്പിലാക്കാന്‍ ഗ്രാമപഞ്ചായത്തുകളെ ഉപയോഗിക്കുന്നതിലൂടെ ഉന്നത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നില്ല. പകുതിയിലധികം വനിതാ പ്രാതിനിധ്യം വരുമ്പോള്‍ അവര്‍ക്കു ശക്തിയും സ്വാതന്ത്ര്യവും നല്‍കുന്ന കാര്യത്തില്‍ പക്ഷപാതവും പാര്‍ട്ടി താല്‍പര്യവും ഉണ്ടാകാതെ സൂക്ഷിക്കാന്‍ എല്ലാ കക്ഷികള്‍ക്കും ബാധ്യതയുണ്ട്.  അഴിമതി കുറക്കാനും സാമൂഹ്യപുരോഗതിക്ക് വേഗത കൂട്ടാനും സ്ത്രീ ശാക്തീകരണം കൊണ്ടുകഴിയണം. ഇന്ത്യക്കുതന്നെ മാത്യകയാകും വിധം അധികാര വികേന്ദ്രീകരണം പുന:സംവിധാനം ചെയ്യേണ്ടതാണ്.
സമരവും ഭരണവും കൂട്ടിക്കുഴക്കുന്നത് ഇടതുപക്ഷ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ശ്രമിക്കുന്നത് പലപ്പോഴും പരിഹാസ്യമാകുന്നുണ്ട്. അര്‍ത്ഥശൂന്യമായ കേന്ദ്രവിരുദ്ധ സമരവും കേരള ഭരണത്തിലെ തമ്മില്‍ത്തല്ലും ദുരഭിമാന പ്രശ്‌നവും എല്ലാം കേരളത്തെ ഒരു പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ സ്ഥാനത്ത് സാമ്പത്തികാധിപത്യം കൊടികുത്തിവാഴുന്ന കാഴ്ചയാണ് സാര്‍വ്വത്രികമായി കാണുന്നത്. കോടിക്കണക്കിന് രൂപയുടെ മദ്യമാണ് കേരളീയര്‍ സേവിക്കുന്നത്. ലോട്ടറിയെന്ന ചൂതുകളിയിലൂടെ പാവങ്ങളുടെ കോടികളാണ് ചോരുന്നത്. അതുപോലെതന്നെ ഈ മാഫിയകളുടെ പ്രവര്‍ത്തനത്തിന് സിപിഎം ഇവിടെ ഭരണത്തിന്റെ ചുവടുപിടിച്ച് വേണ്ട സൗകര്യം ഒരുക്കിയിട്ടുമുണ്ട്.
ഇതിനെതിരായി പ്രതികരിക്കാന്‍ ഇടതുപക്ഷ യുവജനസംഘടനകള്‍ എന്തേ തയ്യാറാകുന്നില്ല.ഏതായാലും ഒരു പുതിയ ഭരണപുരോഗതിക്ക് അവസരമൊരുക്കാന്‍ ഈ വരുന്ന പഞ്ചായത്തു തെരെഞ്ഞടുപ്പിലൂടെ കഴിയണം. വോട്ടേഴ്‌സ് ലിസ്റ്റിന്റെ കാര്യത്തിലും വാര്‍ഡ് വിഭജനത്തിന്റ കാര്യത്തിലും വരുത്തിയ വീഴ്ചയും സ്വകാര്യതാല്‍പര്യവും ഇന്ന് അങ്ങാടിപ്പാട്ടാണ്. ഇനി തിരഞ്ഞടുപ്പ് രണ്ടുഘട്ടമാക്കി വീണ്ടും സംഗതികള്‍ അവതാളത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.തദ്ദേശഭരണ സ്ഥാപനങ്ങളിലെ മുപ്പത്തിമൂന്നുശതമാനം സീറ്റുകള്‍ വനിതകള്‍ക്കുവേണ്ടി സംവരണം ചെയ്തത് രാജീവ് ഗാന്ധി വിഭാവനം ചെയ്ത ഭരണഘടനാ ഭേദഗതി വഴിയാണ്. 2009ല്‍ 50 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യാന്‍ തീരുമാനിച്ചത് സോണിയാ ഗാന്ധിയും ഡോ. മന്‍മോഹന്‍ സിംഗും നേത്യത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരാണ്.
പകുതി സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവച്ചത് കേന്ദ്ര സര്‍ക്കാരാണ്. അതിലൂടെ സ്ത്രീ ശാക്തീകരണത്തിന് കുതിച്ചുചാട്ടമുണ്ടാകുന്നു. അധികാര വികേന്ദ്രീകരണത്തിന്റെ വഴിത്താരയില്‍ അതൊരു വെളിച്ചമാണ്.1994 ഏപ്രില്‍ 24ന് കെ. കരുണാകരന്റെ നേത്യത്വത്തിലുള്ള നിയമസഭ പഞ്ചായത്ത് രാജ്-നഗരപാലികാ ബില്ലുകള്‍ പാസാക്കുക വഴി കേരളത്തിലെ ഗ്രാമപഞ്ചായത്തുകള്‍ക്കും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ജില്ലാ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കൂടുതല്‍ അധികാരം ലഭിച്ചു. 1995ല്‍ മുഖ്യമന്ത്രിയായിരുന്ന ഏ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തി അധികാരം വികേന്ദ്രീകരിച്ച് നല്‍കിയത്. വിവരാവകാശ നിയമത്തിലൂടെ അടിമുതല്‍ മുടിവരെയുള്ള ഭരണം സുതാര്യമാക്കി.
ഗ്രാമീണ ജനതയുടെ പട്ടിണിയും തൊഴിലില്ലായ്മയും മാറ്റാന്‍ കുറഞ്ഞത് നൂറ് തൊഴില്‍ദിനങ്ങളും കുടുംബത്തിന് 12,500 രൂപ വരുമാനവും (ദേശീയ തൊഴിലുറപ്പ് പദ്ധതി) സമ്മാനിച്ചത് യുപിഎ സര്‍ക്കാരാണ്. തൊഴിലുറപ്പ് പദ്ധതിയിലൂടെ പട്ടിണിയും തൊഴിലില്ലായ്മയും ഒരു പരിധിവരെ അകറ്റാന്‍ കഴിഞ്ഞിരിക്കുന്നു. ആരോഗ്യ സുരക്ഷാപദ്ധതിയും വിദ്യാഭ്യാസ അവകാശ നിയമവും ഇന്ദിരാ ആവാസ് യോജനയും (പാവപ്പെട്ടവര്‍ക്കുള്ള ഭവന പദ്ധതി) തെളിയിക്കുന്നത് കോണ്‍ഗ്രസ് അടിസ്ഥാന വര്‍ഗ്ഗത്തിന്റെ വിമോചനത്തിന് വേണ്ടി നിലകൊള്ളുന്നുവെന്നാണ്. കോടാനുകോടി രൂപയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികളെ തമസ്‌കരിച്ചും വികൃതമാക്കിയും ചുവപ്പുകോലം കെട്ടിച്ചും അധികാര വികേന്ദ്രീകരണത്തിന് പകരം പാര്‍ട്ടി ഭരണത്തിന്റെ പ്രഹസനമാക്കി മാറ്റിയ മാര്‍ക്‌സിസ്റ്റ് കുതന്ത്രങ്ങളുടെ മുഖംമൂടി അഴിച്ചുമാറ്റാനുള്ള അവസരമാണ് ഈ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലെ ജനങ്ങള്‍ക്ക് കൈവരുന്നത്.

കേന്ദ്ര തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ യൂണിറ്റുകള്‍ വഴി പാര്‍ട്ടിയെ വളര്‍ത്താനും ഇന്ദിരാ ആവാസ് യോജന ഇഎംഎസ് ഭവന പദ്ധതിയാക്കാനുമൊക്കെ കിണഞ്ഞുശ്രമിക്കുന്ന സിപിഎം കടല്‍ക്കിഴവനെ പോലെ കേരള വികസനത്തിന്റെ കഴുത്ത് ഞെരിക്കുകയാണ്. ആ പ്രവണതയ്‌ക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണം. ജനോപകാരപ്രദമായ കേന്ദ്രാവിഷ്‌കൃത പരിപാടികളുടെ നടത്തിപ്പിനുള്ള കെടുകാര്യസ്ഥതയും ഇന്ദിരാ ആവാസ് യോജനയില്‍ ചുവപ്പ് ചായം പുരട്ടി ഇഎംഎസ് ഭവന പദ്ധതിയായി അവതരിപ്പിക്കുന്നതും കേന്ദ്രഫണ്ട് വകമാറ്റി ചെലവഴിക്കുന്നതും ത്രിതല പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥന്മാരെ രാഷ്ട്രീയവത്ക്കരിക്കുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
സോണിയാ ഗാന്ധിയും ഡോ. മന്‍മോഹന്‍സിംഗും നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഗ്രാമീണ ജനതയ്ക്കും സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനങ്ങള്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കും തൊഴിലുറപ്പ് പദ്ധതിയും ഭവനപദ്ധതിയും ആരോഗ്യസുരക്ഷാ പരിപാടികളും ഭക്ഷ്യസുരക്ഷാ പരിപാടിയും വിദ്യാഭ്യാസ അവകാശവും നടപ്പിലാക്കാന്‍ ബഹുസഹസ്രം കോടി രൂപയുടെ പദ്ധതികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതൊക്കെ ജനങ്ങളില്‍ എത്തിക്കാനുള്ള ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ഭരണാധികാരം കയ്യേല്‍ക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് ജനങ്ങള്‍ക്ക് കൈവരുന്നത്.


2010, ഒക്‌ടോബർ 13, ബുധനാഴ്‌ച

റവന്യൂ ജില്ലാ ഉപന്യാസ മത്സരം
Posted on: 14 Oct 2010


കാസര്‍കോട്:ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ജില്ലാതല സി.വി.രാമന്‍ ഉപന്യാസ മത്സരം 14ന് 10 മണിക്ക് കാസര്‍കോട് ഗവ.യു.പി.സ്‌കൂളില്‍ നടക്കും.

എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്ന് അവധി
0

തിരുവനന്തപുരം: ദുര്‍ഗാഷ്ടമി പ്രമാണിച്ച് പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കും. ഇതിനുപകരമായി സ്‌കൂളുകള്‍ക്ക് നവംബര്‍ 20 ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്ക് സൗകര്യാനുസരണം പകരം പ്രവര്‍ത്തി ദിനം നിശ്ചയിക്കാവുന്നതാണെന്ന് കൊളീജിയറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ അറിയിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍, പകരം ഏത് ദിവസം പ്രവര്‍ത്തിക്കണമെന്ന് പിന്നീടറിയിക്കുമെന്ന് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ വ്യക്തമാക്കി. എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഭരണവിഭാഗം ജീവനക്കാര്‍ അതത് സ്ഥാപനങ്ങളില്‍ ഹാജരാകണം.
സ്‌കൂളുകളില്‍ കൈകഴുകല്‍ ദിനം ആചരിക്കണം
Posted on: 14 Oct 2010


കാസര്‍കോട്: ഗ്ലോബല്‍ ഹാന്‍ഡ് വാഷിങ്‌ഡേ (ആഗോള കൈകഴുകല്‍ ദിനം) യുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 15ന് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ബന്ധപ്പെട്ടദിനം ആഘോഷിക്കണം. ഇതിനോട് ബന്ധപ്പെട്ട ലഘുലേഖകള്‍ അതത് സ്‌കൂളിലെ പ്രധാനാധ്യാപകര്‍ ബന്ധപ്പെട്ട ജില്ല, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്ന് കൈപ്പറ്റണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അിറയിച്ചു.

2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

നവരാത്രി  ആശംസകള്‍  
പഞ്ചായത്ത്‌രാജ് സംവിധാനത്തിന്റെ അന്തഃസത്ത തകര്‍ത്തു -സെറ്റോ




പൊയിനാച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട പദ്ധതി വിഹിതം വെട്ടിക്കുറച്ചും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ തുക വകമാറ്റിയും പേരുമാറ്റിയും ചെലവഴിച്ചും അമിത രാഷ്ട്രീയ വത്കരണം നടത്തി എല്‍.ഡി.എഫ്.സര്‍ക്കാര്‍ പഞ്ചായത്ത്‌രാജ് സംവിധാനത്തിന്റെ അന്തഃസത്ത തകര്‍ത്തുവെന്ന് ഡി.സി.സി.സെക്രട്ടറി അഡ്വ.ടി.കെ.സുധാകരന്‍ പറഞ്ഞു.

നാടിന്റെ വികസനത്തിലും അധികാര വികേന്ദ്രീകരണ പ്രക്രിയയിലും കേന്ദ്ര സംസ്ഥാന പ്രാദേശിക സര്‍ക്കാറുകളുടെ പങ്ക് എന്ന വിഷയത്തില്‍ സെറ്റോ സംഘടിപ്പിച്ച ജനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെറ്റോ ജില്ലാ ചെയര്‍മാന്‍ പി.വി.രമേശന്‍ അധ്യക്ഷത വഹിച്ചു.

പാദൂര്‍ കുഞ്ഞാമു ഹാജി കരിച്ചേരി നാരായണന്‍ നായര്‍, കെ.വി.ഭക്തവത്സലന്‍,കെ.ജെ.ആന്റണി, വി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. സെറ്റോ ജില്ലാ കണ്‍വീനര്‍ കുഞ്ഞിക്കണ്ണന്‍ കരിച്ചേരി സ്വാഗതവും താലൂക്ക് ചെയര്‍മാന്‍ സുരേന്ദ്രന്‍ ചീമേനി നന്ദിയും പറഞ്ഞു.

2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

കാസര്‍കോട്‌ ഉപജില്ലാ ഗണിത ക്വിസ്‌ 6 ന്‌


കാസര്‍കോട: കാസര്‍കോട്‌ ഉപജില്ലാ ഗണിതശാസ്‌ത്ര ക്വിസ്‌ ഒക്‌ടോബര്‍ 6 ന്‌ കാസര്‍കോട്‌ ജി യു പി സ്‌കൂളില്‍ നടക്കും. 10 മണിക്ക്‌ യു പി വിഭാഗം, 11.30 ന്‌ എല്‍ പി വിഭാഗം, 2 മണിക്ക്‌ എച്ച്‌ എസ്‌, എച്ച്‌ എസ്‌ എസ്‌, വി എച്ച്‌ എസ്‌ ഇ വിഭാഗവും നടക്കും. ഓരോ സ്‌കൂളില്‍ നിന്നും ഓരോ വിഭാഗത്തിലും ഒരു കുട്ടി വീതം പങ്കെടുപ്പിക്കണമെന്ന്‌ എ ഇ ഒ നിര്‍ദ്ദേശിച്ചു.
സെറ്റോ ജനസദസ്സ്  നാളെ 


പൊയിനാച്ചി:സെറ്റോ കാസര്‍കോട്താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അഞ്ചിന് വൈകുന്നേരം നാലുമണിക്ക് പൊയിനാച്ചിയില്‍ ജന സദസ്സ് സംഘടിപ്പിക്കും. നാടിന്റെ വികസനത്തിലും അധികാര വികേന്ദ്രീകരണ പ്രക്രിയയിലും കേന്ദ്ര-സംസ്ഥാന-പ്രാദേശിക സര്‍ക്കാറുകളുടെ പങ്ക് എന്നതാണ് വിഷയം.
സാമൂഹിക വിപത്തിനെതിരെ അധ്യാപികമാര്‍ മുന്നിട്ടിറങ്ങണം -ജി.എസ്.ടി.യു.
Posted on: 04 Oct 2010




കാഞ്ഞങ്ങാട്: മദ്യം, മയക്കുമരുന്ന് വ്യാജ ലോട്ടറി, തുടങ്ങിയ സാമൂഹിക വിപത്തുകള്‍ക്കെതിരെയുള്ള ബോധവത്കരണത്തിന് അധ്യാപികമാര്‍ നേതൃത്വം കൊടുക്കണമെന്ന് ജി.എസ്.ടി.യു. ജില്ലാ വനിതാസമ്മേളനം ആഭ്യര്‍ഥിച്ചു.

വിലക്കയറ്റം നിയന്ത്രിക്കുക, കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുക, കേന്ദ്രനിരക്കില്‍ ശമ്പളം പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി ത്രേസ്യാമ്മ ജോര്‍ജ് ഉദ്ഘാടനംചെയ്തു. വനിതാഫോറം ജില്ലാ ചെയര്‍മാന്‍ എ.കെ.രാമ അധ്യക്ഷതവഹിച്ചു. എസ്.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.എം.രാജന്‍, കെ.സരോജനി, ബെറ്റി അബ്രഹാം, കെ.വേലായുധന്‍, ടി.കെ.എവുജിന്‍  അജിതകുമാരി, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ജി.കെ. ഗിരിജ, സെല്‍വി മാത്യു എന്നിവര്‍ പ്രസംഗിച്ചു.