കേരളപിറവി: മലയാള ദിനവും ഭരണഭാഷാ വാരാഘോഷവും നടത്തണം
പ്രതിജ്ഞ: മലയാളം എന്റെ മാതൃഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയെയും കേരള സംസ്‌കാരത്തേയും ഞാന്‍ ആദരിക്കുന്നു. ഭരണ നിര്‍വ്വഹണത്തില്‍ മലയാളത്തിന്റെ ഉപയോഗം സാര്‍വ്വത്രികമാക്കുന്നതിന് എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും. ഈ പ്രതിജ്ഞ ഓഫീസ് തലവന്‍ ചൊല്ലിക്കൊടുക്കേതും ജീവനക്കാര്‍ ഏറ്റു ചൊല്ലേതുമാണ്. മലയാള ദിനത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ പ്രതേ്യക അസംബ്ലി ചേരേതാണ്. മലയാളം മാതൃഭാഷയായിട്ടുളള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും താഴെ ചേര്‍ത്ത ഭാഷാ പ്രതിജ്ഞ എടുക്കേതാണ്.
മലയാളം എന്റെ മാതൃഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയേയും കേരള സംസ്‌കാരത്തേയും ഞാന്‍ ആദരിക്കുന്നു. മലയാളത്തിന്റെ വളര്‍ച്ചക്കുവേി എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും. ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ഓഫീസുകളില്‍ അഞ്ച് ഇംഗ്ലീഷ് പദങ്ങളും അവയുടെ സമാന മലയാള പദങ്ങളും എഴുതിയ ബോര്‍ഡ് പ്രദര്‍ശിപ്പിക്കേതാണ്.
മലയാള ഭാഷയുടെ മഹത്വം എന്ന വിഷയത്തില്‍ ഉചിതമായ സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കാം. ഭാഷയ്‌ക്കും സംസ്‌കാരത്തിനും സംഭാവനകള്‍ നല്‍കിയ ഗുരുക്കന്മാരെ ആദരിക്കുക, മലയാള പ്രസംഗമല്‍സരം, കവിതാലാപനം, ഉപന്യാസ രചന എന്നിവയും നടത്തണം. കോളേജുകളിലെ വിവിധ ഭാഷാ വകുപ്പുകളെ ഏകോപിപ്പിച്ച് സെമിനാറുകളും നടത്താവുന്നതാണ്.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ