.സമഗ്ര സ്‌കൂള്‍ വിവരശേഖരണം: നടപടി തുടങ്ങി
കാസര്‍കോട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്ര സ്‌കൂള്‍ വിവര ശേഖരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആരംഭിച്ചു. ജില്ലാതലത്തില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുമുളള പരിശീലനം പൂര്‍ത്തിയായി. സബ്ജില്ലാതലത്തില്‍ എല്ലാ പ്രധാനാധ്യാപകര്‍ക്കും ഒരു സ്‌കൂളില്‍ നിന്ന് ഒരധ്യാപകനും പരിശീലനം സബ്ജില്ലാ കേന്ദ്രങ്ങളില്‍ നടന്നു. കൃത്യവും സമഗ്രവുമായ സ്‌കൂള്‍ ഡാറ്റാബേസ് ജില്ലാതലത്തിലും സ്‌കൂള്‍ തലത്തിലും രൂപവത്കരിക്കുക എന്നതാണ് ലക്ഷ്യം. ദേശീയ വിദ്യാഭ്യാസ അവകാശനിയമം, ആര്‍.എം.എസ്.എ, എസ്.എസ്.എ. തുടങ്ങിയവ ഫലപ്രദമായി നടപ്പാക്കാന്‍ സമഗ്ര സ്‌കൂള്‍ ഡാറ്റാബേസ് അത്യാവശ്യമാണ്. നവംബര്‍ 11 നകം സ്‌കൂള്‍ തലത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് ഓണ്‍ലൈനായി 20നകം വിവരങ്ങള്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. സ്‌കൂള്‍ വിവരശേഖരണം ഫലപ്രദമായി നടപ്പാക്കാന്‍ ജില്ലാതലത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ചെയര്‍മാനായും സബ്ജില്ലാതലത്തില്‍ എ.ഇ.ഒ. ചെയര്‍മാനുമായുള്ള മോണിറ്ററിങ് കമ്മിറ്റികള്‍ രൂപവത്കരിക്കുന്നു. സ്‌കൂള്‍ തലത്തിലുളള വിവരങ്ങള്‍ കൃത്യമായും പൂര്‍ണമായും ഫോര്‍മാറ്റില്‍ പൂരിപ്പിച്ച് നവംബര്‍ 11നകം സബ്ജില്ലയില്‍ ഓരോ പ്രധാനാധ്യാപകനും നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ