2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

പഞ്ചായത്ത്‌രാജ് സംവിധാനത്തിന്റെ അന്തഃസത്ത തകര്‍ത്തു -സെറ്റോ




പൊയിനാച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട പദ്ധതി വിഹിതം വെട്ടിക്കുറച്ചും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ തുക വകമാറ്റിയും പേരുമാറ്റിയും ചെലവഴിച്ചും അമിത രാഷ്ട്രീയ വത്കരണം നടത്തി എല്‍.ഡി.എഫ്.സര്‍ക്കാര്‍ പഞ്ചായത്ത്‌രാജ് സംവിധാനത്തിന്റെ അന്തഃസത്ത തകര്‍ത്തുവെന്ന് ഡി.സി.സി.സെക്രട്ടറി അഡ്വ.ടി.കെ.സുധാകരന്‍ പറഞ്ഞു.

നാടിന്റെ വികസനത്തിലും അധികാര വികേന്ദ്രീകരണ പ്രക്രിയയിലും കേന്ദ്ര സംസ്ഥാന പ്രാദേശിക സര്‍ക്കാറുകളുടെ പങ്ക് എന്ന വിഷയത്തില്‍ സെറ്റോ സംഘടിപ്പിച്ച ജനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെറ്റോ ജില്ലാ ചെയര്‍മാന്‍ പി.വി.രമേശന്‍ അധ്യക്ഷത വഹിച്ചു.

പാദൂര്‍ കുഞ്ഞാമു ഹാജി കരിച്ചേരി നാരായണന്‍ നായര്‍, കെ.വി.ഭക്തവത്സലന്‍,കെ.ജെ.ആന്റണി, വി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. സെറ്റോ ജില്ലാ കണ്‍വീനര്‍ കുഞ്ഞിക്കണ്ണന്‍ കരിച്ചേരി സ്വാഗതവും താലൂക്ക് ചെയര്‍മാന്‍ സുരേന്ദ്രന്‍ ചീമേനി നന്ദിയും പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ