2010, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്കുള്ള പരിശീലനം ഒക്ടോബര്‍ 30ന്‌

കാസര്‍കോട്‌: കേരളസര്‍ക്കാറിന്റെ ഉത്തരവ്‌ പ്രകാരം വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ നിര്‍വ്വഹണത്തിനും, ബഹു: കേരള ഹൈക്കോടതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനും വേണ്ടി അടിസ്ഥാന രേഖകള്‍ തയ്യാറാക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്കുള്ള ഏകദിന പരിശീലനം ഒക്ടോബര്‍ 30ന്‌ കാസര്‍കോട്‌ ടൗണ്‍ യു.പി.സ്‌കൂളില്‍ വച്ച്‌ നടക്കും. കാസര്‍കോട്‌ വിദ്യാഭ്യാസ ഉപജില്ലയിലെ സര്‍ക്കാര്‍, എയിഡഡ്‌-അംഗീകൃത, അണ്‍ എയിഡഡ്‌ മേഖലകളിലെ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ സ്‌കൂള്‍, ഫിഷറീസ്‌ സ്‌കൂള്‍, ടി.ടി.ഐ, ലാംഗ്വേജ്‌ ടി.ടി.ഐ, സി.ബി.എസ്‌.ഇ. അഫിലിയേറ്റ്‌ വിദ്യാലയങ്ങള്‍, എം.ജി.എന്‍.സികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍, ഹൈസ്‌കൂള്‍- പ്രൈമറി പ്രധാനാധ്യാപകര്‍, ഓരോ വിഭാഗത്തില്‍ നിന്നുമുള്ള സീനിയര്‍ അസിസ്‌റ്റണ്ടുമാര്‍ എന്നിവരാണ്‌ പരിശീലനത്തില്‍ സംബന്ധിക്കേണ്ടത്‌. കുമ്പള വിദ്യാഭ്യാസ ഉപജില്ലയിലെ പരിശീലനം ജി.ബി.യു.പി.എസ്‌. പെര്‍ഡാലയിലും മഞ്ചേശ്വരം സബ്‌ ജില്ലയിലെ പരിശീലനം എസ്‌.എസ്‌.എ.യു.പി.സ്‌കൂള്‍ ഐലയിലുമായിരിക്കും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ